whatsapp chat
Call now
Accident dead Latest

രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു; പൂക്കോട്ടൂരിൽ ദാരുണ സംഭവം

മലപ്പുറം:
മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6)യും, ഭാര്യയുടെ അനിയത്തിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4, കിഴിശ്ശേരി)യും വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു.

പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെയോ അപകടത്തിൽപ്പെട്ടതോ ആകാമെന്ന സംശയത്തിലാണ് വിവരം.

രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ദുഃഖവും ഞെട്ടലും നിലനിൽക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.