whatsapp chat
Call now
Latest weather

അസമിൽ മിന്നൽ പ്രളയം; 6 ജില്ലകളിൽ വെള്ളപ്പൊക്കം, കനത്ത നാശനഷ്ടം

ഭുവനേശ്വർ: അസമില്‍ കനത്ത മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയം. 22,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ദുരന്തത്തില്‍ കേന്ദ്രത്തില്‍ നിന്ന് എല്ലാ വിധ സഹായങ്ങളും ഉടന്‍ ലഭ്യമാക്കുമെന്നും ദുരന്തനിവാരണ […]

Crime Latest

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദിന്റെ പരാതിയിലാണ് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് ഖാദര്‍ കരിപ്പൊടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Latest

പത്തനംതിട്ടയിൽ യുവാവിൻ്റെ മരണത്തിൽ ദുരൂഹത; കൊലപാതകമെന്ന് പിതാവ്, ശരീരത്തിൽ അടിയേറ്റ പാടുകൾ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ ഉന്നതിയില്‍ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പരാതി. സംഭവത്തില്‍ മൂന്ന് പേരെ ചിറ്റാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മരിച്ച സന്ദീപിന്റെ പിതാവ് സദാനന്ദനാണ് മകന്റെ മരണം കൊലപാതകമാണെന്ന സംശയവുമായി രംഗത്തെത്തിയത്. മകന്‍ കുഴിയില്‍ അവശനിലയില്‍ കിടക്കുന്ന വിവരം പ്രദേശവാസികളാണ് അറിയിച്ചതെന്നും വെള്ളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അവിടെ എത്തിയെന്നും സദാനന്ദന്‍ പറഞ്ഞു. മരിച്ച സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും […]

Education Latest

സ്കൂളിൽ തെരുവുനായ ശല്യം; അവധി പ്രഖ്യാപിച്ച് അധികൃതർ

തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിനാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയില്‍ തെരുവുനായ പ്രസവിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ […]

Latest

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി വരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. ശ്രീകുമാറിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. […]

Latest

കഫം നീക്കം ചെയ്യാനുള്ള മരുന്ന് അബദ്ധത്തിൽ കണ്ണിലൊഴിച്ചു; മധ്യപ്രദേശിൽ 19 മാസം പ്രായമായ കുഞ്ഞിന് കാഴ്ച നഷ്ടമായി

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറില്‍ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച കുട്ടിക്ക് കാഴ്ചനഷ്ടമായതായി പരാതി. ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ 2026 മെയ് 29-നാണ് തന്റെ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ്ധനായ ഡോ. ഹിമാന്‍ഷു വര്‍മ്മയെ […]

Latest

ലഹരി വിരുദ്ധ എക്സിബിഷൻ സംഘടിപ്പിച്ചു “ഓപ്പറേഷൻ തൂഫാൻ” ഭാഗമായി സലഫി സെക്കൻഡറി മദ്റസ പെരുമണ്ണ തൂഫാൻ വാരിയറായി

പെരുമണ്ണ: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ ശക്തമായ ജനബോധവൽക്കരണം ലക്ഷ്യമിട്ട് “ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം” എന്ന പ്രമേയത്തിൽ സലഫി സെക്കൻഡറി മദ്റസ പെരുമണ്ണ (SSMP) “ഓപ്പറേഷൻ തൂഫാൻ” കാമ്പയിന്റെ ഭാഗമായി വിപുലമായ ലഹരി വിരുദ്ധ എക്സിബിഷനും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും സമൂഹത്തിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ലഹരിയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, കുടുംബപരമായ പ്രത്യാഘാതങ്ങൾ ചിത്രങ്ങൾ, പോസ്റ്ററുകൾ, സന്ദേശങ്ങൾ, ബോധവൽക്കരണ പ്രദർശനങ്ങൾ […]

Latest war

ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; ചർച്ച പുനരാരംഭിച്ച് അമേരിക്കയും ഇറാനും; ദോഹ കൂടിക്കാഴ്ച നാളെ

വാഷിങ്ടൺ: ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച യുദ്ധത്തിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് യു.എസും ഇറാനും. ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനും അമേരിക്കയും ഇറാനും ധാരണയായതായി ആക്സിയോസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സും വാർത്ത സ്ഥിരീകരിച്ചു. “ധാരണാപത്രത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക ചർച്ചകൾ തുടരും. ഇരുപക്ഷവും ഇപ്പോൾ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കും, കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാം,” ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് […]

Accident dead Latest weather

കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണതായ ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാര ഗൈഡായ ശിബിലി(25)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മലവെള്ള പാച്ചിലില്‍ ഒഴുക്കിപ്പെട്ട ശിബിലിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ ഇയാള്‍ വയനാട് കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെ ടൂറിസ്റ്റ് ഗൈഡ് ആണ്. മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ആണ് ശിബിലിയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ശിബിലിയുടെ മൃതദേഹം കണ്ടെത്തിയത്.

Accident Crime weather

വെനസ്വേലയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ദുരന്തം’; മരണം 1,450 കടന്നു

കാരക്കസ്: വെനസ്വേലയില്‍ നാശം വിതച്ച് ഭൂചലനം. 1,450 പേര്‍ മരിച്ചെന്നാണ് കണക്ക്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഈ ഒരാഴ്ചയ്ക്കുള്ളില്‍ 33 പേരെ ജീവനോടെ രക്ഷിച്ചെന്ന് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ഇതില്‍ 11 വയസുള്ള കുട്ടികള്‍ വരെ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോഴും പതിനായിരക്കണക്കിന് പേരെ കണ്ടെത്താനുണ്ട്. വെനസ്വേലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ദുരന്തമാണ് സംഭവിച്ചതെന്നും റോഡ്രിഗസ് പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്ബോളര്‍ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. വെനസ്വേലയിലെ പ്രമുഖ […]

Latest

മഴക്കുറവും കെടുകാര്യസ്ഥതയും: വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് കമ്മീഷൻ്റെ രൂക്ഷവിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു. പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തുന്നത്. അരമണിക്കൂറോളം നീളുന്ന ഈ പവർകട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിക്കും. എൽ നിനോ […]

Crime Latest

എളേറ്റിൽ വട്ടോളിയിൽ വൻ ലഹരിവേട്ട; സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 30 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കൊടുവള്ളി പോലീസ് പിടികൂടി

എളേറ്റിൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എളേറ്റിൽ വട്ടോളിയിൽ വന്‍ ലഹരിവേട്ട. 30 ഗ്രാം എം.ഡി.എം.എ.യുമായാണ് യുവാവ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. എളേറ്റില്‍ വട്ടോളി തടേങ്ങല്‍ ഷിഹാബ് (34) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറിന്റെ ഡിക്കിയില്‍ പ്ലാസ്റ്റിക്ക് പാക്കറ്റുകളിലും, ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം.എയും, സ്വിപ്പ് ലോക്ക് കവറുകളുമാണ് പിടികൂടിയത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിഹാബ് മുമ്പും […]

Latest Uncategorized

ഓപ്പറേഷൻ തൂഫാൻവിജയിപ്പിക്കാൻ മഹല്ലുകൾ മുന്നിട്ടിറങ്ങണംഅഡ്വ. കെ. ജയന്ത് എം.എൽ.എ

കോഴിക്കോട്: സമൂഹത്തെ കാർന്നുതിന്നുകയും യുവതലമുറയുടെ ഭാവിയെയും കുടുംബങ്ങളുടെ സമാധാനജീവിതത്തെയും തകർക്കുകയും ചെയ്യുന്ന ലഹരി എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത-സാമൂഹിക സംഘടനകളും മഹല്ലുകളും ശക്തമായി രംഗത്തിറങ്ങണമെന്ന് അഡ്വ. കെ. ജയന്ത് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ വിജയത്തിൽ മഹല്ലുകൾക്ക് നിർണായക പങ്കാണുള്ളതെന്നും ഓരോ മഹല്ലും ലഹരിവിമുക്ത മഹല്ലുകളാക്കി മാറ്റുന്നതിനുള്ള സമഗ്ര കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ഭാരവാഹികൾക്കായി സംഘടിപ്പിച്ച […]

Latest war

ഇറാനെതിരെ ശക്തമായ വ്യോമാക്രമണവുമായി യുഎസ്; പത്ത് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ തകർത്തു

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ പനാമ പതാകയേന്തിയ ‘കികു’ എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. മേഖലയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കൻ സൈന്യം തിരിച്ചടി നൽകുന്നത്. ശനിയാഴ്ചയും മേഖലയിൽ സംഘർഷമുണ്ടായിരുന്നു. ഇറാൻ്റെ നിരീക്ഷണ സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരണ കേന്ദ്രങ്ങൾ, മൈൻ ലെയർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ പത്ത് കേന്ദ്രങ്ങളെയാണ് അമേരിക്കൻ നാവിക-വ്യോമസേനകൾ ലക്ഷ്യം […]

Crime Latest

പോലീസ് കാവലിലും ‘കള്ളൻ’: കരിപ്പൂർ സ്റ്റേഷനിൽ സൂക്ഷിച്ച എട്ടു പവനിലധികം സ്വർണം കാണാതായി

കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 10 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വർണം കാണാതായി. രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിലുള്ള സ്വർണം സ്റ്റേഷനിലില്ലെന്നു മനസ്സിലായത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നു കണ്ടെത്തിയതും മറ്റിടങ്ങളിൽനിന്ന് നാട്ടുകാർക്ക് കളഞ്ഞുകിട്ടി പോലീസിലേൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്‌ലെറ്റ്, കമ്മൽ, മോതിരം തുടങ്ങിയവയാണ് കാണാതായത്. എട്ടുപവനിലധികം സ്വർണാഭരണങ്ങൾ കാണാതായെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പൂർത്തിയായാലേ പൂർണവിവരം കിട്ടൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വർണാഭരണങ്ങളിൽ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 2018 മുതലുള്ള സൂക്ഷിപ്പുസ്വർണമാണ് 2025-ൽ […]

Latest war

പോലീസ് കാവലിലും ‘കള്ളൻ’: കരിപ്പൂർ സ്റ്റേഷനിൽ സൂക്ഷിച്ച എട്ടു പവനിലധികം സ്വർണം കാണാതായി

കോഴിക്കോട് :ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ ഇടിച്ച് തെറിപ്പിച്ച് ടോൾ നൽകാതെ കടക്കാൻ ശ്രമം. ടോൾ നൽകാതെ പോകാൻ ശ്രമിച്ച വാഹനത്തെ തടഞ്ഞ ജീവനക്കാനെ ബോണറ്റിലാക്കി വാഹനം അപകടകരമാം വിധം 50 മീറ്ററിലേറെ മുന്നോട്ട് ഓടിക്കുയായിരുന്നു. ടോൾ പ്ലാസ ജീവനക്കാരൻ ഇരിങ്ങല്ലൂർ സ്വദേശി ജിതേഷിന് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്.ടോൾ പ്ലാസയിൽ എത്തി ടോൾ നൽകാതെ പെട്ടെന്ന് കടന്നു പോകാനുള്ള ശ്രമിച്ച കാറിനെ തടയാൻ ശ്രമിച്ച ജീവനക്കാനയും വലിച്ചിഴച്ച് കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. […]

Health Latest

നാല് ജില്ലകളില്‍ ഡിഎംഒമാരില്ല; ആരോഗ്യ വകുപ്പില്‍ വീതംവെപ്പെന്ന് പ്രതിപക്ഷം, നിയമനം ഉടനെന്ന് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോടും കണ്ണൂരുമടക്കം നാല് ജില്ലകളിലെ ഡിഎംഒ നിയമനം പ്രതിസന്ധിയില്‍. രാഷ്ട്രീയ ചരടുവലിയെന്നാണ് ഉയരുന്ന ആക്ഷേപം. ഡിസിസി നേതൃത്വവും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോഴിക്കോട് മാത്രം പതിനൊന്ന് പേരാണ് പരിഗണനയിലുള്ളത്. കാസര്‍കോടും മലപ്പുറത്തും സമാന പ്രതിസന്ധിയുണ്ട്. അഡീഷണല്‍ ഡിഎംഒമാര്‍ക്കാണ് ഇപ്പോള്‍ ചുമതലയുള്ളത്. ഷിഗെല്ല അടക്കം പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന ജില്ലകളിലെ ഡിഎംഒ പ്രതിസന്ധി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ മേഖലയില്‍ വീതംവെപ്പിന്റെ കൊയ്ത്തുത്സവം നടക്കുന്നെന്നാണ് എല്‍ഡിഎഫിന്റെ പരിഹാസം. ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് പി […]

Latest

രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്‍-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും കുറയ്ക്കാന്‍ […]

Accident Latest weather

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

വാഷിങ്ടൺ: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 920 കടന്നു. ദുരന്തത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്. തകർന്ന് വീണ കെട്ടിട ഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് വെനസ്വേല ഇതിനകം തന്നെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലായെന്നും അടിയന്തര സഹായങ്ങള്‍ അപര്യാപ്തമാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തിരുന്നു. ധനസഹായം ലഭിക്കാത്തതിനാല്‍ […]

dead Latest

ആരും ഏറ്റെടുക്കാനില്ലാതെ ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം; ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ച് മുസ്‌ലിം ലീഗ് വനിതാ നേതാവ്

ഉപ്പള: കാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ച ആദ്യകാല ആർഎസ്എസ്-ബിജെപി പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ പാർട്ടിപ്രവർത്തകരോ ഉണ്ടായില്ല. കുടുംബങ്ങളുടെയും പൊലീസിന്റെയും അനുമതിയോടെ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും വനിതലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി മൃതദേഹം സംസ്‌കരിച്ചു. മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്‌റുപദവ് സ്വദേശിയായ നാരായണനാണ് (64) മരിച്ചത്. ഒരു മാസം മുമ്പ് മീഞ്ചയിലെ കട വരാന്തയിൽ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാർഡ് അംഗം […]

Latest

ഇന്ത്യൻ താരങ്ങൾ കേരള ഗവർണറുമായി കൂടികാഴ്ച നടത്തി

2026 ജൂലൈ 2 മുതൽ 14 വരെ നടക്കുന്ന ഇന്തോനേഷ്യ ഇൻ്റർനാഷണൽ എയറോ സ്പോർട്സ് – കൈറ്റ് ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പിന് ഇന്ത്യയെ പ്രധിനിധീകരിക്കുന്ന ഇന്ത്യൻ കൈറ്റ് ടീം അംഗങ്ങൾ കേരള ഗവർണർ ഹിസ് എക്സലൻസി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവർകളുമായി തിരുവനന്തപുരം ലോക് ഭവനിൽ സഹൃദ സന്ദർശനം നടത്തി. ടീം അംഗങ്ങൾക്ക് ഉപദേശ നിർദ്ദേശങ്ങളും വിജയാശംസകളും അദ്ധേഹം നേർന്നു.ക്യാപ്റ്റൻ അഡ്വ. ഷമീം പക്‌സാൻ, വൈസ് ക്യാപ്റ്റൻ ഹസൻ ജോഹർ, കൈറ്റ് ഫ്ലയർ ദിൽഷാദ്, ടീം മാനേജർ കമൽ […]

Latest

ഓപ്പറേഷൻ തൂഫാനിന്ന് പൂർണ്ണ പിന്തുണ. മദ്യവും ലഹരിയാണെന്ന് ഡോ. ഹുസൈൻ മടവൂർ.

കോഴിക്കോട് :ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിപാടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാളയം ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ .അതോടൊപ്പം മദ്യവും ലഹരി തന്നെയാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് പാളയം ജുമാമസ്ജിദിൽ ജുമുഅ ഖുതുബ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിയെപ്പറ്റി മയക്കുമരുന്ന് എന്നല്ല , മയക്കുവിഷം എന്നാണ് പറയേണ്ടത്. സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്നതാണ് മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളും.മനുഷ്യൻ്റെ ബുദ്ധിയെയും ശരീരത്തെയും സമ്പത്തിനെയും നശിപ്പിക്കുന്നതും കുടുംബത്തിലും നാട്ടിലും […]

dead Latest

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Crime Latest

ദിവസങ്ങളായി തടവില്‍ പാര്‍പ്പിച്ച് പീഡനം; കോഴിക്കോട് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈല്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാനൂര്‍ കൊളവല്ലൂരില്‍ തടവിലാക്കിയാണ് പെണ്‍ക്കുട്ടിയെ സംഘം പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. ലഹരി പരിശോധനയ്ക്കായാണ് പൊലീസ് ഇവിടെയെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് […]

Crime Latest

അനധികൃതമായി വനത്തിൽ കയറി: വിലങ്ങാട് കാട്ടിൽ കുടുങ്ങി രക്ഷപ്പെട്ട യുവാക്കൾക്കെതിരെ കേസ്

കോഴിക്കോട്: വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുക്കും. അനധികൃതമായി വനമേഖലയിൽ കയറിയതിനാണ് കേസ്. യുവാക്കൾ നിലവിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയിലാണ് ഇവർ കുടുങ്ങിയത്. വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾ വിനോദ സഞ്ചാരത്തിന് എത്തിയതാണെന്നാണ് വിവരം. കാട് കാണുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ പരിഭ്രാന്തരാവുകയായിരുന്നു. തിരിച്ച് ഇറങ്ങുന്നതിനിടെ വഴി തെറ്റി ഉൾക്കാട്ടിൽ അകപ്പെട്ടുപോയതാണെന്നും യുവാക്കൾ പറഞ്ഞു.വനത്തില്‍ നിന്ന് ശബ്‌ദം കേട്ടതായും ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതായും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.