whatsapp chat
Call now
Crime Latest

ദിവസങ്ങളായി തടവില്‍ പാര്‍പ്പിച്ച് പീഡനം; കോഴിക്കോട് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈല്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനൂര്‍ കൊളവല്ലൂരില്‍ തടവിലാക്കിയാണ് പെണ്‍ക്കുട്ടിയെ സംഘം പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. ലഹരി പരിശോധനയ്ക്കായാണ് പൊലീസ് ഇവിടെയെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ആത്മജ്, വസീം എന്നിവരാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ട് പോയത്. സുഹൈലിന്റെ കണ്ണൂര്‍ കൊളവല്ലൂരിലെ വാടക വീട്ടില്‍ കുട്ടിയെ എത്തിച്ചാണ് പീഡനം നടന്നത്. ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ വധക്കേസിലെ പ്രതിയാണ് സുഹൈല്‍. പൊലീസിനെ കണ്ടയുടന്‍ പ്രതികള്‍ കടന്നു കളയുകയായിരുന്നു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.