whatsapp chat
Call now
Latest

ഐ.എസ്.എം ആദർശ സമ്മേളനങ്ങൾക്ക് നാളെ കാരന്തൂരിൽ തുടക്കം

കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ (കെ.എൻ.എം) യുവഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനങ്ങളുടെ ഉദ്ഘാടനം നാളെ (വെള്ളി) വൈകിട്ട് 4 ന് കാരന്തൂർ-കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സമൂഹത്തെ പിറകോട്ട് വലിക്കുന്ന വിശ്വാസ, സാമൂഹിക വ്യതിയാനങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. “സമുദായം പൊറുക്കാത്ത സമസ്ത അപരാധങ്ങൾ” എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങൾ നടക്കുന്നത് .മുസ്‌ലിം ഐക്യ സംഘത്തിന്റെയും അതിന്റെ […]

Accident Latest

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വൃദ്ധന് കേരളത്തിൽ നിന്ന് കൈത്താങ്ങ്;ഒരു ലക്ഷം രൂപ നൽകാൻ തടാഗം ഫൗണ്ടേഷൻ

തൃശൂര്‍: ഒഡിഷയില്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് സഹായവുമായി തടാഗം ഫൗണ്ടേഷന്‍. തൃശൂര്‍ വടക്കേക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തടാഗം ഫൗണ്ടേഷനാണ് ഒഡിഷ കിയോഞ്ജര്‍ ഡയാനാലി സ്വദേശി ജിതു മുണ്ടക്ക് സഹായവുമായി എത്തിയത്. ജിതുവിന് ഒരു ലക്ഷം രൂപ ഫൗണ്ടേഷന്‍ നല്‍കും. തടാഗം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി കുഞ്ഞുമുഹമ്മദ് ഹാജിയാണ് സഹായം പ്രഖ്യാപിച്ചത്. മനുഷ്യരുടെ വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും ഭാഷ-ദേശ വ്യത്യാസമില്ലെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. സഹജീവികളുടെ വേദനകള്‍ തിരിച്ചറിഞ്ഞ് ആശ്വാസം നല്‍കുമ്പോഴാണ് മനുഷ്യത്വം അര്‍ത്ഥവത്താകുന്നതെന്നും അതിന്റെ ഭാഗമായാണ് ഈ […]

Latest

VD സതീശന് ലഭിച്ച പിന്തുണ ജനവികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ‘എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണ്. ആളുകളുടെ അഭിപ്രായം അത് […]

Latest Lifestyle

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് തയാറുണ്ടോ?; വെല്ലുവിളിച്ച് അൻവർ

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അന്‍വര്‍. റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും അന്‍വര്‍ ആരോപിച്ചു. ഭരണത്തിലും പാര്‍ട്ടിയിലും റിയാസിന് അപ്രമാദിത്വമുണ്ടായതില്‍ സിപിഐഎമ്മില്‍ അമര്‍ഷമുണ്ടായിരുന്നു. സിപിഐഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. കോഴിക്കോട് സിപിഐഎമ്മിന് തിരിച്ചടിയുണ്ടാകുന്നത് മുഹമ്മദ് റിയാസ് കാരണമാണ്. ന്യൂനപക്ഷ വോട്ടുകൾ എതിരായി. സിപിഐഎം വോട്ടുകള്‍ ചോര്‍ന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. […]

Accident dead Latest

ആലപ്പുഴയിൽ ബിഹാർ സ്വദേശിനി സൈക്കിളിൽ നിന്ന് വീണുമരിച്ചു; മൂന്ന് മക്കൾക്കൊപ്പം മോർച്ചറിക്ക് മുന്നിൽ ഭർത്താവ്

ആലപ്പുഴ: സൈക്കിളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി സൈറ ഹാത്തൂന്‍ (30) ആണ് മരിച്ചത്. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭര്‍ത്താവ് ലഡു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പറക്കമുറ്റാത്ത ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍ കുഞ്ഞുങ്ങളും പിതാവും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ ആഗ്രഹം. ആറു വര്‍ഷത്തോളമായി കുടുംബം കേരളത്തിലുണ്ട്. ഇന്നലെ രാത്രിയാണ് മാന്നാറില്‍ […]

Accident dead Latest

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

🔴തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബിനോയ് വാഹനത്തില്‍ അടിയില്‍പ്പെടുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനത്തിലുള്ള എല്ലാവര്‍ക്കും പരിക്കേറ്റിരുന്നു

Latest weather

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. […]

Crime Latest

വടകരയില്‍ വിവാഹ വീട്ടില്‍ നിന്നും മൂന്ന് പവന്‍ സ്വര്‍ണമാല മോഷ്ടിച്ചു; കേസെടുത്ത് പൊലീസ്

കോഴിക്കോട്: വടകരയില്‍ വിവാഹ വീട്ടില്‍ മോഷണം. പടിക്കല്‍ താഴെ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണമാലയാണ് മോഷണം പോയത്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന്റെ ഭാഗമായി നടത്തിയ ഡി ജെ പാര്‍ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് സ്വര്‍ണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. എന്നാല്‍ മോഷണം പോയ മാലയോടൊപ്പമുണ്ടായിരുന്ന മറ്റ് ആഭരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല.

dead Latest

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

🔴തിരുവനന്തപുരം: ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കോളേജ് അധികൃതര്‍ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബം ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് […]

Crime Latest

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍

കൊല്ലം: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെഎപി അടൂര്‍ ബറ്റാലിയനെ സിവില്‍ പൊലീസ് ഓഫീസര്‍ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍(29) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ മാതാവിന്റെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു. […]

Food Latest Lifestyle

ഈലാഫ് സൗജന്യ സംഭാര വിതരണം മെഡിക്കൽ കോളേജിൽ ആരംഭിച്ചു

മെഡിക്കൽ കോളേജ്:കടുത്ത വേനൽച്ചൂടിൽ വലയുന്ന പൊതുജനങ്ങൾക്കും രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസമായി ഐ.എസ്.എമ്മിന്റെ സാമൂഹ്യ ക്ഷേമ വിംഗായ ഈലാഫ് കോഴിക്കോട് സൗത്ത് ജില്ലാ വിംഗിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് സൗജന്യ സംഭാര വിതരണം ആരംഭിച്ചു. ദിനംപ്രതി വലിയ തിരക്ക് അനുഭവിക്കുന്ന മെഡിക്കൽ കോളേജ് മേഖലയിലെ രോഗികൾക്കും കൂട്ടിരിപ്പുകാരിക്കും യാത്രക്കാർക്കും ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഭാര വിതരണം ആരംഭിച്ചത്. കെ.എൻ.എം കൾച്ചറൽ സെന്ററിന് മുന്നിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ കവിത.സി ഉദ്ഘാടനം ചെയ്തു. ചൂട് മൂലം […]

Latest

നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാലും രാജ്യത്ത് ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബം​ഗാളിൽ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാ​ഗ്ദാനം അറിയിച്ച് സർക്കാർ രംഗത്തെത്തിയത്. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് അറിയിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം പ്രതികരിച്ചത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും […]

Crime Latest

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം; ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

🔴കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കട്ടില്‍, അലമാര. ജനല്‍പാളി, വാഷ് ബേസിന്‍, ഷവര്‍ തുടങ്ങിയവയാണ് മോഷണം പോയത്. സുല്‍ത്താന്റെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ച ഫര്‍ണീച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. […]

Crime Latest

ഫോട്ടോ മോര്‍ഫ് ചെയ്ത കേസ്: പ്രതി മോർഫ് ചെയ്തത് അടുത്ത ബന്ധുക്കളുടെയടക്കം ചിത്രങ്ങൾ; കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നിതിൻ മോഹൻദാസ് മോർഫ് ചെയ്തത് അടുത്ത ബന്ധുക്കളുടെയടക്കം ചിത്രങ്ങൾ. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതികൾ എത്തിയിട്ടുണ്ട്. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വർഷത്തോളമായി. ഇസ്റ്റ​ഗ്രാം ​ഗ്രൂപ്പുകൾ വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ രൂപീകരിച്ചത്. പ്രതി സ്ഥിരമായി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് […]

Latest

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗ തനിയന്ത്രണമുണ്ടാകും. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിട യിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക. സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു

Education Latest

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22ന് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മെയ് അവസാനവാരം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാന്‍ […]

Accident dead Latest

കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പറാംകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്ന എച്ച്ടി ലൈൻ പോസ്റ്റിൽ തീപ്പൊരി കണ്ടതിനെ തുടർന്ന് സമീപവാസികൾ കെഎസ്ഇബി ഓഫീസിൽ വിവരമറിയിച്ചിരുന്നു. ഇതനുസരിച്ച് പരിശോധനയ്ക്കായി എത്തിയതായിരുന്നു രാജൻ. ഇലക്ട്രിക് പോസ്റ്റ് പരിശോധിക്കുന്നതിനിടെ രാജന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Latest

ഗുജറാത്ത് തദ്ദേശതെരഞ്ഞെടുപ്പ്: 15 കോർപ്പറേഷനിലും വിജയിച്ച് BJP; സന്തോഷം പങ്കുവെച്ച് മോദി

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. സംസ്ഥാനത്തെ 15 കോര്‍പ്പറേഷനിലും ബിജെപി വിജയിച്ചു. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ഗുജറാത്തിലെ 1044 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 732 എണ്ണവും ബിജെപി നേടി. കോണ്‍ഗ്രസ് 65 സീറ്റിലും ആംആദ്മി അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ 11 സീറ്റിലുമാണ് വിജയിച്ചത്. ആകെ 192 സീറ്റുകളുള്ള അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 158 സീറ്റുകളിലും സൂറത്ത് കോര്‍പ്പറേഷനില്‍ 115 സീറ്റുകളിലും രാജ്‌കോട്ട് കോര്‍പ്പറേഷനില്‍ 72ല്‍ 65 സീറ്റും വഡോദരയില്‍ 76ല്‍ 69 […]

Crime dead Latest

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

🔴ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. […]

Health Latest

കൊടുംചൂടില്‍ വലയുന്നവര്‍ക്ക് വഴിയരികില്‍ ദാഹജലം; ആശ്വാസവുമായി നവദമ്പതികള്‍

🔴കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം അതേവേഷത്തില്‍ എത്തി നവദമ്പതികള്‍ വഴിയാത്രക്കാര്‍ക്ക് ശീതളപാനീയവും ജ്യൂസും വിതരണം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഉമയനല്ലൂര്‍ റാഫിയുടെ മകള്‍ ഐഷയും ഡോ. മുഹമ്മദ് അസ്‌ലമുമാണ് വേറിട്ട കാഴ്ച സമ്മാനിച്ചത് ഇന്നലെ ഉച്ചയ്ക്ക് മേവറം ബൈപ്പാസിലുള്ള സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇവര്‍ വഴിയാത്രക്കാര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നു. ചൂടിന്റെ കാഠിന്യത്തില്‍ നിന്നും നിരവധിപ്പേര്‍ക്കാണ് വധൂവരന്‍മാര്‍ ആശ്വാസം പകര്‍ന്നത്

dead Latest

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

🔴കൊച്ചി: വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണ്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് നടന്നിരുന്നു. അതിന് ശേഷം ശാരീരീകാസ്വസ്ഥയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Accident Latest

പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു; തിങ്കളാഴ്ച 108 ആംബുലൻസില്‍ മാത്രം ആശുപത്രിയിൽ എത്തിച്ചത് 21 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച 108 ആംബുലന്‍സില്‍ മാത്രം 21 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് അഞ്ച് പേരെയും തിരുവനന്തപുരം മൂന്ന് പേരെയും ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ രണ്ട് പേരെ വീതവും പാലക്കാടും വയനാടും കോട്ടയത്തുമായി ഓരോരുത്തരെയുമാണ് പാമ്പ് കടിയേറ്റ നിലയില്‍ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാമ്പുകടിയേറ്റെന്ന സംശയത്തില്‍ കോഴിക്കോട്-3, തിരുവനന്തപുരം-2, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഓരോരുത്തരേയും പാമ്പ് കടിയേറ്റെന്ന […]

Latest war

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; സംസ്ഥാന ഹർത്താൽ ആരംഭിച്ചു, വിവിധ ഇടങ്ങളിൽ ബസുകള്‍ തടഞ്ഞു

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ വിവിധ ജില്ലകളിൽ ബസും ഓട്ടോയും അടക്കം തടയുകയാണ്. തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടയുകയാണ്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും […]

Latest

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ […]

Latest Lifestyle

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര്; ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. സമൂഹ്യ മാധ്യമങ്ങളില്‍ നേതാക്കളെ അധിക്ഷേപിച്ച സംഭവം നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഉന്നയിച്ചിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗൂഢാലോചന നടന്നതായാണ് ആരോപണം. വിമല ബിനുവിനെതിരെ നടപടി വേണമെന്ന് കെപിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദീപ്തി മേരീ വര്‍ഗീസ്, എം ആര്‍ അഭിലാഷ്, മണക്കാട് സുരേഷ് എന്നിവരാണ് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.