വിതരണം ചെയ്യാതെ റിട്ടേൺ ചെയ്യുന്നു; താമരശ്ശേരി ആമസോൺ ഡെലിവറി ഹബ്ബിനെതിരെ പരാതി പ്രവാഹം
23-04-2026 വ്യാഴം📜Indian News Time📜 താമരശ്ശേരി: പണമടച്ച് ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാതെ മടക്കി അയക്കുന്നതായി പരാതി. താമരശ്ശേരിയിലെ പ്രമുഖ വിതരണ കേന്ദ്രത്തിനെതിരെയാണ് പരാതി. അണ്ടോണ AMUP സ്കൂളിന് സമീപം പ്രവർത്തിക്കുന്ന വിതരണ കേന്ദ്രത്തിന് കീഴിലുള്ള ഡെലിവറി ഏജന്റുമാർക്കെതിരെയാണ് ഉപഭോക്താക്കൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഓർഡർ എത്തിയെന്ന് കാണിച്ച് ഡെലിവറി ഏജന്റ് ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെടും. എന്നാൽ കോൾ അറ്റൻഡ് ചെയ്താൽ ഏജന്റ് സംസാരിക്കാതെ 40 സെക്കൻഡോളം ഫോൺ മ്യൂട്ട് ചെയ്ത് വെക്കുകയാണ് പതിവെന്ന് പരാതിക്കാർ […]










