whatsapp chat
Call now
Latest Lifestyle

സദയം ചാരിറ്റബിൾ ട്രസ്റ്റ്ബോചെ അവാർഡ് എം. ശിവന്

സദയം ചാരിറ്റബിൾ ട്രസ്റ്റ്
ബോചെ അവാർഡ് എം. ശിവന്

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2025 ലെ
സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവർഡ് കോഴിക്കോട് കോട്ടൂളി സ്വദേശിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിട്ട. ഓഫീസറുമായ എം. ശിവന്. കാൽലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമടങ്ങിയ അവാർഡ് മെയ് 10 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. കുടുംബങ്ങളിൽ നിന്ന് വേർപെട്ടു പോയവരെ തിരികെയെത്തിച്ച് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് കെ.ശിവൻ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 450 ഓളം ആളുകളെ വീട്ടിലെത്തിക്കാൻ ശിവന് കഴിഞ്ഞു.
സാംസ്ക്കാരിക പ്രവർത്തകനും അധ്യാപകനുമായ പി. മുഹമ്മദ്, മുതിർന്ന മാധ്യമ പ്ര വർത്തകരായ കെ. മോഹൻദാസ്, സർവ്വദമനൻ കുന്ദമംഗലം, സാമൂഹിക പ്രവർത്തക നും റിട്ട. പോലീസ് ഓഫീസറുമായ എ. വിശ്വനാഥക്കുറുപ്പ്, ട്രസ്റ്റ് ജനറൽ കൺവീനർ പി. ശിവപ്രസാദ് എന്നീ ജൂറികളാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.