whatsapp chat
Call now
CJP Education Latest politics

‘എന്റെ രേഖകള്‍ കാണിക്കാം, നിങ്ങളുടെ പരമോന്നത നേതാവ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കുമോ?’: സംഘപരിവാറിന് ദീപ്‌കെയുടെ മറുപടി

ന്യൂഡല്‍ഹി: തനിക്കെതിരെ അധിക്ഷേപം കടുപ്പിച്ച സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും ‘ചക്രവര്‍ത്തി’ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ എന്നുമാണ് ദീപ്‌കെ മോദിയെ ലക്ഷ്യമിട്ട് ചോദിച്ചത്. ‘ഞാന്‍ എങ്ങനെയാണ് അമേരിക്കയില്‍ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബിജെപി പ്രവര്‍ത്തകന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നതറിഞ്ഞു. എനിക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പ് ലെറ്ററും എജ്യുക്കേഷന്‍ ലോണ്‍ രേഖകളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, പകരം നിങ്ങളുടെ പരമോന്നത […]

Education kerala government Kerala police kozhikode Latest Lifestyle Thoofan

തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെയും പോലീസ് വകുപ്പിനെയും നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന ഘടകത്തിന്റെ സഹകരണത്തോടെ നടത്തിവരുന്ന തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലഹരിക്ക് അടിമപ്പെട്ടവർക്കായുള്ള ഡീ ടോക്സ് ചികിത്സ, റിഹാബിലിറ്റേഷൻ കെയർ, മറ്റു പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കുകയാണ് തൂഫാൻ കെയർ പദ്ധതിയുടെ ലക്ഷ്യം. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്‌ഡി ഐപിഎസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ […]

Crime Kerala police kozhikode Latest

വെള്ളിമാട്കുന്നിൽ മോഷണശ്രമത്തിനിടയിൽ വയോധികയെ ആക്രമിച്ച ഝാർഖണ്ഡ് സ്വദേശി പിടിയിൽ

കോഴിക്കോട്: വെള്ളിമാട്കുന്നിൽ മോഷണശ്രമത്തിനിടയിൽ ഝാർഖണ്ഡ് സ്വദേശിയായ ഔസാങ് ഖാൻ (31) പിടിയിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപമുള്ള കൊടമ്പാട്ടിൽ സുരേഷിന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി എൺപതുകാരിയായ കമലമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മരുമകൾ പുറത്തേക്ക് പോകുന്ന സമയത്ത് പ്രതി വീടിനടുത്ത റോഡിൽ ഇരിപ്പുണ്ടായിരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് അവർ ചോദിച്ചപ്പോൾ മഴ കാരണമാണെന്ന മറുപടിയാണ് നൽകിയത്. യുവതി പോയ തക്കം നോക്കി പ്രതി കാർ പോർച്ചിനടുത്തേക്ക് നീങ്ങി. ഇത് കണ്ട് ഭയന്ന […]

kerala government kozhikode Latest udf government weather

അറവുമാലിന്യം പുഴയിലേക്ക് ഒഴുകിപ്പോയി; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ കർശന നടപടി വേണമെന്ന് പി.കെ. ഫിറോസ് എം.എൽ.എ

താമരശ്ശേരി: അമ്പായത്തോട്ട്‌ പ്രവർത്തിക്കുന്ന ‘ഫ്രഷ്‌ കട്ട്’ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു. പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും എം.എൽ.എ. അറിയിച്ചു. ഞായറാഴ്ച പ്ലാന്റ് സന്ദർശിച്ചശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്. താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരസമിതി പ്രവർത്തകരും എം.എൽ.എ.യ്ക്കൊപ്പം ഫാക്ടറി സന്ദർശനത്തിനെത്തി.ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും […]

kerala government kozhikode Latest weather

മഴക്കാല കെടുതി: കുന്ദമംഗലത്ത് അടിയന്തര യോഗം ചേർന്നു; ‘മാസ്റ്റർ വളണ്ടിയേഴ്സ് അലർട്ട് ടീം’ രൂപീകരിച്ച് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ

കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിനായി എം. എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ യോഗം വിശദമായി വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യോഗത്തിൽ സമഗ്രമായ പദ്ധതികൾക്ക് രൂപം നൽകി. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടാൻ വിവിധ വകുപ്പുകൾ […]

Education Kozhikode collector Latest

നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) അവധി പ്രഖ്യാപിക്കുന്നു.( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).

court and law Health kerala government kozhikode Latest

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നിയമനടപടി: തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു. തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ […]

Business Commerce Gas kerala government kozhikode Latest Lifestyle

e-KYC പൂർത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് കണക്ഷൻ റദ്ദാകുമോ? എന്താണ് യാഥാര്‍ത്ഥ്യം?

കോഴിക്കോട്: എച്ച്.പി.സി.എൽ (HPCL) പാചകവാതക ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 16-നുള്ളിൽ e-KYC പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.എന്നാൽ, e-KYC സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിലും പാചകവാതക കണക്ഷൻ റദ്ദാക്കപ്പെടില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.e-KYC ചെയ്യാത്തവരുടെ കണക്ഷൻ പൂർണ്ണമായി വിച്ഛേദിക്കുകയോ റദ്ദാക്കുകയോ ചെയ്യില്ല. പകരം ഗാർഹികേതര നിരക്കിൽ (Non-Domestic / Commercial Price) സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഇത് സാധാരണ നിരക്കിന്റെ ഏകദേശം ഇരട്ടിയോളമാണ്.എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്കാണ് […]

Crime dead Kerala police kozhikode Latest murder

കോഴിക്കോട് നഗരമധ്യത്തിൽ കൊലപാതകം

കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ. നേരത്തെ തന്നെ പരിചയക്കാരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്ത് സുൽത്താനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. അക്രമത്തിന് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.