whatsapp chat
Call now
Crime Latest

കോഴിക്കോട്ട് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം; രണ്ട് യുവാക്കൾ കസബ പോലീസിന്റെ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.  കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി. പി.ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സജേഷ് കുമാർ, എസ്.സി.‌പി.‌ ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.‌പി.‌ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. […]

Latest

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% മാർജിനിൽ സീറ്റ് വർദ്ധനയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വര്‍ധനവാണ്. ഈ ജില്ലകളിലെ സ്കൂളുകളിൽ 20% മാർജിനിൽ സീറ്റ് വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി വർദ്ധിപ്പിക്കാനും തീരുമാനിച്ചു.

Crime Latest

വട്ടക്കിണറിൽ വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ

🔴ബേപ്പൂർ: മയക്കുമരുന്ന് കൈവശം വെച്ച യുവാവിനെ ബേപ്പൂർ പോലീസ് പിടികൂടി. ബേപ്പൂർ കയ്യടിത്തോട് സ്വദേശി കറുത്തമമ്മദിന്റകത്ത് വീട്ടിൽ കെ. എം.മുഹമ്മദ് അനസ് (29) നെ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. പ്രതി സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി, വിൽപന നടത്തിയാണ് പണം കണ്ടെത്തുന്നത്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരുടെയും, നൽകുന്നവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ […]

Latest

പാരിയത്തുകാവിൽ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചു’;നിവാസികൾക്ക് പിന്തുണ നൽകി എം വി ഗോവിന്ദൻ

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി നിവാസികളെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാരിയത്തുകാവില്‍ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെ പൊലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവില്‍ പൊലീസ് ആക്രമണം നടന്നു. എല്‍ഡിഎഫിന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ വീടില്ലാത്തവര്‍ക്ക് വീടും പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവും […]

Latest

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സര്‍ക്കാര്‍

കൊച്ചി: പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലില്‍ വിധി നടപ്പിലാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്ക ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ല’, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് […]

Latest

കോഴിക്കോട് ജില്ല കളക്ടറായി എം എസ് മാധവിക്കുട്ടി ചുമതലയേറ്റു

കോഴിക്കോട് ⚫സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ല കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വനിതകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് ഭരണകൂടം പ്രത്യേക ഊന്നല്‍ നല്‍കും. കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ദേശീയപാത, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും. മികച്ച ഭരണാധികാരികളുടെ മഹത്തായ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോട്. […]

Latest

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍; നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍. നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുകളാണ് മുടങ്ങിയത്. പെന്‍ഷന്‍കാരുടെ 25 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. ഇവരുടെ മെയ് മാസത്തെ പെൻഷനാണ് മുടങ്ങിയത്. ഇതോടെ ഏകദേശം 25,000 പെന്‍ഷന്‍കാര്‍ ദുരിതത്തിലായി. ബാക്കി പത്ത് ജില്ലകളിലെ പെന്‍ഷന്‍ മെയ് ആദ്യവാരം തന്നെ വിതരണം ചെയ്തിരുന്നു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം അനുവദിക്കാതെ ആയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. എന്ന് പണം […]

Crime Latest

ചെങ്കോട്ട സ്‌ഫോടനം: പ്രതി ബോംബ് നിർമിച്ചത് ChatGPT ഉപയോഗിച്ച്, കശ്മീരിലെ വനങ്ങളിൽ പരീക്ഷിച്ചു; NIA കുറ്റപത്രം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതി ബോംബ് നിര്‍മാണത്തിനും ആക്രമണത്തിനുള്ള പദ്ധതികള്‍ക്കുമായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നുവെന്ന് എന്‍ഐഎ. പ്രതികള്‍ ഐഇഡികള്‍ നിര്‍മിക്കുകയും ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ക്വാസിഗണ്ട് കാട്ടുകളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. 7500 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ തയ്യാറാക്കി ഡല്‍ഹി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പ്രതികള്‍ ഐഇഡികള്‍ ഉപയോഗിച്ച വിധത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ അല്‍ഖൊയ്ദയുമായി ബന്ധമുള്ള അന്‍സര്‍ ഖസ്‌വത് ഉല്‍ ഹിന്ദിലെ ‘ഇന്‍-ഹൗസ് എഞ്ചിനീയര്‍’ ആയി ഉയര്‍ന്നുവന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. […]

Crime Latest

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ രണ്ട് പ്രതികളെ വെറുതെവിട്ട മണ്ണാർക്കാട് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഡിവിഷന്‍ ബെഞ്ചിന്റതാണ് ഉത്തരവ്. ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, […]

Latest

വിദ്യാർത്ഥികളെ സംഘടിപ്പിക്കരുത്,മുദ്രാവാക്യം വിളിക്കരുത്’;മലയാളസർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക്

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ട്. ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് രാവിലെ 9.30ന് എസ്എഫ്‌ഐ മലയാളസര്‍വകലാശാലയുടെ ഭാഗമായി സിന്‍ഡിക്കേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. മലയാളസര്‍വകലാശാലയിലെ പൊതുപ്രവേശന […]

Latest

മത്സരയോട്ടവും ഹോൺ മുഴക്കലും; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ വിളയാട്ടം തുടരുന്നു

കോഴിക്കോട്: നഗരത്തിലെ റോഡിലിറങ്ങുമ്പോൾ ചുറ്റും കണ്ണോടിക്കണം. ഇല്ലെങ്കിൽ ഏത് വാഹനവും ഇടിക്കാം. പ്രത്യേകിച്ചും സ്വകാര്യ ബസുകൾ. ഇനി സീബ്ര ലെെനിലൂടെ നടന്നാലും രക്ഷയില്ല. നഗരത്തിൽ വാഹനാപകടങ്ങൾ കൂടുന്നുവെന്നാണ് ട്രാഫിക് പൊലീസിന്റെ കണക്ക്. വാഹനങ്ങൾക്ക് നിശ്ചയിച്ച വേഗപരിധിയും മറ്റു നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ ബസുകൾ പറക്കുകയാണ്. ടൗൺഹാൾ റോഡിലും മാനാഞ്ചിറയിലുമടക്കം ഇത് നിത്യ കാഴ്ചയാണ്. റോഡ് കുറുകെ കടക്കണമെങ്കിലും വേണം ശ്രദ്ധ. കാൽനടക്കാർക്ക് സീബ്ര ലെെനിലും രക്ഷയില്ലാത്ത സ്ഥിതിയാണ്. സീബ്ര ലെെനിൽ വച്ചുള്ള വാഹനാപകടങ്ങളുടെ എണ്ണത്തിലും കുറവില്ല. […]

Latest

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക്കുകൂലി കൂട്ടാൻ ഇടയാക്കിയേക്കും. ഇത് പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ കടുത്ത വിലക്കയറ്റത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന ആശങ്കയിലാണ് ജനം. പ്രതിസന്ധി കണക്കിലെടുത്ത് വിദേശയാത്രകൾ കുറയ്ക്കാൻ […]

Crime Latest

മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി മോഷണം; 12 പവൻ സ്വർണം കവർന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പട്ടാപ്പകൽ വയോധികയുടെ വായിൽ തുണി തിരുകി മോഷണം. വയോധികയായ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മറിയാമ്മയുടെ വായിൽ തുണി തിരുകി 12 പവൻ സ്വർണം കവരുകയായിരുന്നു. വീട്ടുജോലിക്കാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടായിരുന്നു മോഷണമെന്നും പരാതി ഉണ്ട്. തമിഴ്നാട് സ്വദേശിയായ വീട്ടുജോലിക്കാരിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. ഉണർന്നപ്പോൾ ആരോ കൈയിലെ വള ഊരാൻ വേണ്ടി കൈ പിടിച്ച് തിരിക്കുകയായിരുന്നു’ എന്നാണ് മറിയാമ്മ റിപ്പോർട്ടറിനോട് പറഞ്ഞത്. വളയും മാലയുമാണ് മോഷ്ടിച്ചത്. വീട്ടുജോലിക്കാരിയെ തല്ലുകയും […]

Latest

കോഴിക്കോട്ട് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്. അതേസമയം, കാലവർഷം എത്തുന്നതിന് മുൻപേ ഈ മാസം മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേരാണ്. ഡെങ്കിപ്പനി ബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണവും വലിയ തോതിൽ ഉയരുകയാണ്. മെയ് 22 ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് 6279 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ മാസം ഇതുവരെ […]

Accident Crime dead Latest

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. കലാപബാധിത ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ഞായറാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്ഫോടക വസ്തു നിറച്ച കാർ ട്രെയിനില്‍ ഇടിച്ച് കയറ്റുകയായിരുന്നു. സൈനികരുമായി പോയ ട്രെയിനിനെ ലക്ഷ്യം വെച്ച് നടത്തിയ സ്ഫോടനമാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ സൈനികരുമുണ്ട്. സ്ഫോടനൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) രംഗത്തെത്തി. സ്ഫോടനത്തെ തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം വൻ തീപിടിത്തമുണ്ടായി. […]

Latest

വന്ദേഭാരതിന് വഴിയൊരുക്കാൻ എക്സിക്യൂട്ടീവ് പിടിച്ചിടുന്നു; മലബാറിലെ റെയിൽവേ യാത്രക്കാർ കടുത്ത ദുരിതത്തിൽ

കോഴിക്കോട്: വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാന ട്രെയിനുകൾക്ക് വഴിയൊരുക്കാനായി ചില ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ട്രെയിനുകളുടെ സമയക്രമം പുനക്രമീകരിച്ച് യാത്ര സുഗമമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തിരുവനന്തപുരം – മംഗലാപുരം – വന്ദേഭാരത് എക്‌സ്പ്രസിന് തടസമില്ലാതെ കടന്നുപോകാൻ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് പിടിച്ചിടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധമുയരുകയാണ്. രാത്രി മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഉച്ചയ്ക്ക് ശേഷം 3.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി ഒൻപതോടെ തിരൂരിലും 9.33ന് ഫറോക്കിലുമെത്തും. എന്നാൽ ഇവിടെ […]

Latest

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതി വേണം; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി എം.എ റസാഖ് മാസ്റ്റർ എം.എൽ.എ

കോഴിക്കോട്: മാവൂരിൽ ഗ്വാളിയോർ റയോൺസിനായി സർക്കാർ വിട്ടുനൽകിയ ദീർഘകാലമായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ ആരംഭിക്കണമെന്ന ആവശ്യവുമായി എം.എ റസാഖ് മാസ്റ്റർ എം.എൽ.എ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി. നാനൂറോളം ഏക്കർ വരുന്ന ഭൂമി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഫലപ്രദമായി ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനും നൂറ് കണക്കിന് ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കലിനും സഹായകരമായ രീതിയിൽ ഈ ഭൂമിയെ പ്രയോജനപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിഡി സതീശനും […]

Accident dead Latest

ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച സംഭവം; സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും. സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പൊലീസ്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ […]

Latest

SSLC വിജയികളെ അനുമോദിച്ചു.

പെരുമണ്ണ : മുസ്‌ലിം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി നാടിൻ്റെ അഭിമാനമായ ലിയ ഫർഹ.കെ,അമേയ.പി, അനിരുന്ദ്.യു എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം ഐ.സൽമാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ. യഹ്‌യ,ഐ.ലുഖ്മാൻ,എ.പി ഫൈസൽ,കെ.നസറുദ്ദീൻ, ടി.കെ മുസമ്മിൽ,കെ.അജ്മൽ, ഐ.മുഹ് നിസ് മുഹമ്മദ് പങ്കെടുത്തു.

dead Latest

കൊല്ലം കടയ്ക്കലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീടിനുളളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് ഉഷസിൽ സുഗതൻ ഭാര്യ ലത എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിദേശത്തായിരുന്ന സുഗതൻ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവർക്കുമിടയിൽ കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.……………………………….

Crime Latest

മഡിവാളയിലെ ബലാത്സംഗം: പ്രതി ഹൈനസിനെ കേരളത്തില്‍ നിന്ന് പിടികൂടി ബെംഗളൂരു പൊലീസ്

ബെംഗളൂരു: മഡിവാളയില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ഹൈനസ് അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍ നിന്നാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. ഇയാളെ ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ഹൈനസ് അറസ്റ്റിലാകുന്നത്. 48 മണിക്കൂറിനകം പ്രതിയെ പിടികൂടണം എന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ തന്നെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നിലവില്‍ ഹൈനസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിനായി വാങ്ങുമോ […]

Latest

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം: ഏരിയാ കമ്മിറ്റിയിൽ ആവശ്യവുമായി ‘കാരണഭൂതൻ’ മെഗാതിരുവാതിരയുടെ സംഘാടകൻ

തിരുവനന്തപുരം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി എസ് അജയകുമാർ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോ​ഗത്തിലാണ് അജയകുമാർ നിലപാട് പറഞ്ഞത്. നേരത്തെ പിണറായി വിജയനെ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ച് തിരുവാതിര ​ഗാനം അരങ്ങേറിയ പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു എസ് അജയകുമാർ‌. പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും ഏരിയാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പിണറായി രാജിവെച്ച് മാതൃകയാകണമെന്ന് ഏരിയ കമ്മിറ്റിയിൽ ചർച്ചയുണ്ടായി. തോൽവിക്ക് കാരണക്കാരൻ താൻ തന്നെയാണെന്ന് […]

Crime Latest

ഹജ്ജ് യാത്രക്കാരന്റെ ലക്ഷം രൂപ കവർന്ന കേസ്: അന്തർജില്ലാ പോക്കറ്റടി സംഘത്തിലെ ഒരാൾ കൂടി കോട്ടക്കലിൽ പിടിയിൽ

മലപ്പുറം: സ്വകാര്യ ബസ് യാത്രയ്ക്കിടെ ഹജ്ജ് തീർത്ഥാടകന്റെ ഒരു ലക്ഷം രൂപ കവർന്ന കേസിൽ അന്തർജില്ലാ പോക്കറ്റടി സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം കറുകോൺ സ്വദേശി അബ്ദുൽ വാഹിദ് (72) ആണ് കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് കൊച്ചി പള്ളുരുത്തി പാറപ്പുറത്ത് വീട്ടിൽ ജോയ് എന്ന നിസാർ (62), ആലുവ പള്ളിപ്പുറായിടം സ്രാങ്ക് മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. […]

Crime Latest

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി FIR

ഇടുക്കി : മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്ഐആർ. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ് , ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊരങ്ങണി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ എഫ്ഐആ‍ർ റിപ്പോർട്ടറിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളെയും കുട്ടികളുൾപ്പെടെയുള്ള സംഘത്തെയാണ് ഒരു കൂട്ടം ആളുകൾ […]

Accident Latest

തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു; പാപ്പാന് പരിക്കേറ്റു, വാഹനങ്ങള്‍ തകര്‍ത്തു

തൃശ്ശൂര്‍: നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആനയെന്നാണ് സൂചന. ആനയെ തളക്കാന്‍ രണ്ടാം പാപ്പാനും മറ്റുള്ളവരും ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഇടവഴികളിലൂടെ പരിഭ്രാന്തി പരത്തി അലക്ഷ്യമായാണ് ജനവാസ മേഖലയിലൂടെ ആന നടക്കുന്നത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്. […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.