whatsapp chat
Call now
Latest

‘ജോലി ചെയ്തു, പൈസ തന്നില്ല, ചോദിച്ചപ്പോൾ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു’; ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറി ഭീഷണി മുഴക്കിയത്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. ‘ഞാന്‍ രണ്ടുമാസം ജോലി ചെയ്തു, എന്നിട്ടും പൈസ തന്നില്ല. പൈസ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന്. പൊറോട്ട അടിയാണ് ജോലി. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് […]

Latest

അച്ഛന്‍റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അമ്മയുടെ പേര് പറയാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്: മുഖ്യമന്ത്രി

🔴തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. വേദിയില്‍ നില്‍ക്കുമ്പോഴാണ് വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് കേള്‍ക്കുന്നത്. അതിനിടയില്‍പ്പോയി തടസ്സപ്പെടുത്താന്‍ കഴിയുമോ. നമ്മള്‍ അറിഞ്ഞുകൊണ്ടല്ല അതെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പേരിനൊപ്പം മേനോന്‍ എന്ന് പരാമര്‍ശിച്ചതിലും വി ഡി സതീശന്‍ വിശദീകരണം നല്‍കി. അച്ഛന്‍ […]

Latest

ഒ ജെ ജനീഷിന്റെ കാറിന്റെ നമ്പര്‍ വെറുമൊരു നമ്പറല്ല; ഔദ്യോഗിക നമ്പറിലും കൗതുകം

കോഴിക്കോട്: കൗതുകമായി മന്ത്രി ഒ ജെ ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍. കെഎല്‍ 01 സി 8308 ആണ് ജനീഷ് കുമാറിന്റെ കാറിന്റെ നമ്പര്‍. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച ജനീഷിന്റെ ഭൂരിപക്ഷമാണ് 8308. കേരള സ്റ്റേറ്റിന്റെ പത്താം നമ്പര്‍ വാഹനമാണ് ജനീഷിന് അനുവദിച്ചിരിക്കുന്നത്. ജനീഷ് കായിക മന്ത്രിയാകുമെന്ന വാർത്തകൾക്കിടയിലാണ് കാറിൻ്റെ ഔദ്യോഗിക നമ്പറും ശ്രദ്ധേയമാകുന്നത്. ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഫുട്‌ബോളില്‍ മെസ്സിയും ജേഴ്‌സിയില്‍ പതിച്ച നമ്പര്‍ ആണിത്. എന്നാല്‍ ഇക്കാര്യം താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഭാര്യ […]

Latest

ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് തന്നെ; അബ്ദുള്‍ ഗഫൂര്‍ ചുമതല വഹിക്കും; ധാരണയായി

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്‍കാന്‍ ധാരണയായി. വി അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ചുമതലകളിലേക്ക് കടക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ലത്തീന്‍സഭയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസം ലീഗിന് കൊടുത്ത് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കാൻ ലത്തീന്‍ സഭ ഒഴികെയുള്ള ക്രൈസസ്തവസഭകള്‍ എതിരാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ […]

Latest

2,500 രൂപയ്ക്ക് വാങ്ങിയ ഗ്യാസ് സിലിണ്ടറില്‍ ഗ്യാസിന് പകരം വെള്ളം

പാചക വാതക സിലിണ്ടറിന്റെ വിലക്കൂടുതലും ലഭ്യതക്കുറവും ചില്ലറയൊന്നുമല്ല ജനങ്ങളെ വലയ്ക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കഷ്ടപ്പെട്ട് വാങ്ങിയ ഗ്യാസ് സിലിണ്ടറില്‍ ഗ്യാസിന് പകരം വെളളമാണെങ്കിലോ. അങ്ങനെ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താരാപുരി എന്ന സ്ഥലത്താണ് സംഭവം നടന്നത്. പ്രാദേശിക തെരുവ് കച്ചവടക്കാരനായ ഫാഹിം ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇയാള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നപ്പോള്‍ ഗ്യാസ് വാങ്ങുകയായിരുന്നു. അടിയന്തിര ആവശ്യം കാരണം ഒരു സ്വകാര്യ വ്യക്തിയില്‍നിന്നാണ് ഫാഹിം അധിക വില […]

dead Latest

അങ്കമാലിയില്‍ 10 വയസ്സുകാരന്‍ ജീവനൊടുക്കി; സഹോദരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നെന്ന് വിവരം

തൃശൂര്‍: അങ്കമാലിയില്‍ 10 വയസ്സുകാരന്‍ തൂങ്ങിമരിച്ചു. മലയാറ്റൂര്‍ ചെരിയം പറമ്പില്‍ രമേശിന്റെയും ദിവ്യയുടെയും മകന്‍ ആകത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. സഹോദരനുമായുള്ള തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest

മഞ്ഞക്കുറ്റികള്‍ പിഴുതുമാറ്റും”; സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. സിൽവർ ലൈൻ സമരത്തിലെ കേസുകൾ റദ്ദാക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് ശുപാർശ ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സിൽവർ ലൈനിൻ്റെ കാര്യത്തിൽ സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിൽവർ ലൈൻ വിരുദ്ധ സമരസമിതി കൺവീനർ എസ്. രാജേന്ദ്രൻ പ്രതികരിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഈ ലൈൻ കടന്നുപോകുന്ന മേഖലയിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. ഭൂമിയുടെ […]

Latest

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും; വെല്ലുവിളിയുമായി മമത ബാനർജി

കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺ​ഗ്രസ്. ബം​ഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാ​ഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബം​ഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം. ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത […]

Crime dead Latest

ഡല്‍ഹിയില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു; സംഘം തടഞ്ഞുനിർത്തി ആക്രമിച്ചതെന്ന് വിവരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കേശവ് ചൗക്കില്‍ ഒരു കോളേജിന് സമീപത്തുവെച്ചാണ് അമാനുള്ള ഖുറേഷി എന്ന യുവാവ് വെടിയേറ്റ് മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന അമാനുള്ളയെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി തവണ സംഘം നിറയൊഴിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തേക്ക് എത്തുമ്പോഴേക്കും യുവാവിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന

Latest

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ലക്ഷപ്രഭുക്കളായി രണ്ട് ഇന്ത്യക്കാർ, ഒരാൾ മലയാളി

അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് വൻ നേട്ടം. ഒരു ലക്ഷം ദിർഹം (ഏകദേശം 26 ലക്ഷത്തിലധികം രൂപ) സമ്മാനത്തുക പങ്കിട്ട നാല് വിജയികളിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. മലയാളിയായ ജവാദ് നസീറും ബെംഗളൂരു സ്വദേശി വിനയ് പുതുമനയുമാണ് ആ ഭാഗ്യശാലികൾ. മലേഷ്യ, ബംഗ്ലാദേശ് സ്വദേശികളാണ് മറ്റ് രണ്ട് വിജയികൾ. ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം രൂപ) വീതം ലഭിക്കും. ഖത്തറിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന മലയാളി ജവാദ് […]

Latest

പേരിനൊപ്പം മേനോന്‍: വി ഡി സതീശനെ അനുകൂലിച്ചും എതിര്‍ത്തും കോൺഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ‘മേനോന്‍’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. ജിന്റോ ജോണും വി ആര്‍ അനൂപും വി ഡി സതീശനെ വിമര്‍ശിച്ചപ്പോള്‍ രാജു പി നായരും ബിആര്‍എം ഷെഫീറും പിന്തുണയുമായി രംഗത്തെത്തി. പേരിലാണ് കോണ്‍ഗ്രസ് മൂല്യം എന്നത് അബദ്ധധാരണയാണെന്ന് രാജു പി നായര്‍ പ്രതികരിച്ചു. വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് നിലപാടുകളാണെന്നും രാജു പി നായര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. സത്യപ്രതിജ്ഞയില്‍ സ്വന്തം പിതാവിന്റെ പേര് ഉറക്കെ പറഞ്ഞതില്‍ […]

Latest

ഫിഷറീസിൽ തട്ടി വലഞ്ഞ് കോൺഗ്രസും മുസ്‌ലിം ലീ​ഗും; വകുപ്പ് വിഭജനം യുഡിഎഫിന് കീറാമുട്ടി*

തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസവും വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യുഡിഎഫ്. ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വകുപ്പ് വിഭജനം കീറാമുട്ടിയാക്കുന്നത്. നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസിന് വിട്ടുനൽകാൻ മുസ്‌ലിം ലീ​ഗ് സമ്മതിച്ചിരുന്നു. പകരമായി ഫിഷറീസ് വകുപ്പാണ് മുസ്‌ലിം ലീ​ഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടു കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഫിഷറീസ് ലീ​ഗിന് വിട്ട് കൊടുക്കരുതെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിൻ്റെ ആവശ്യം. മുസ്‌ലിം ലീ​ഗിന് ഫിഷറീസ് വിട്ടു നൽകരുതെന്ന് ലത്തീൻസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. […]

Accident dead Latest

ലിഫ്റ്റില്‍ കുടുങ്ങിയത് ഒന്നര മണിക്കൂറോളം; പൂനെയില്‍ 7 വയസുകാരന് ദാരുണാന്ത്യം

പൂനെ: പൂനെയിലെ ഷിന്‍ഹാഗാദ് റോഡ് ഏരിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. നിമ്പാജിനഗറിലെ റിദ്ദി സിദ്ദി അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ശിവാന്‍ഷ് ശൈലേഷ് ദത്ത് എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തു മണിയോടെ എന്നത്തെയും പോലെ ഹൗസിങ് സൊസൈറ്റിയുടെ പരിസരത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ ബില്‍ഡിങ്ങിലെ ലിഫ്റ്റില്‍ കയറിയ കുട്ടി ബട്ടനുകളിലൊന്നില്‍ അമര്‍ത്തി. പിന്നാലെ ലിഫ്റ്റ് ചലിച്ച് തുടങ്ങിയെങ്കിലും മൂന്നാം നിലയിലെത്തുന്നതിനിടയില്‍ നിന്നുപോയി. ഒന്നര മണിക്കൂറോളമാണ് കുട്ടി ലിഫ്റ്റില്‍ കുടുങ്ങി കിടന്നത്. […]

Latest

അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാം, ദയാവധത്തിന് ഭരണകൂടത്തിന് നടപടിയെടുക്കാം: സുപ്രീം കോടതി

🔴ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്നും തെരുവുകളിലേക്ക് തുറന്നുവിടരുതെന്നും സുപ്രീം കോടതി നിർ‌ദ്ദേശിച്ചു. നായ്ക്കളെ തെരുവില്‍ തുറന്നുവിടണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം കോടതി തള്ളി. മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളിയിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പൊതുനിരത്തിലേക്ക് തിരിച്ചുവരാനാകാത്ത രീതിയില്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായകളെ പിടികൂടിയ ഇടത്ത് തന്നെ തിരിച്ചു വിടരുതെന്ന പരിഷ്‌കരിച്ച ഉത്തരവ് സുപ്രീം […]

Latest

സ്ത്രീകൾക്ക് സൗജന്യ യാത്ര സർക്കാറിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബസ് ഉടമകൾ

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച ‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര’ എന്ന ജനപ്രിയ പദ്ധതിക്കെതിരെ ബസുടമകൾ രംഗത്ത്. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകളുടെ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ​ഇന്ധനവില വർദ്ധനവും മറ്റ് നികുതികളും കാരണം നിലവിൽ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ബസ് സർവീസുകൾ മുന്നോട്ട് പോകുന്നത്. ഇതിനിടയിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കുന്നത് തങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്ന് ഉടമകൾ വ്യക്തമാക്കുന്നു. ​സർക്കാർ പ്രഖ്യാപനം […]

Latest

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് നിലനിർത്തണം; ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗ് നിലിനിർത്തണമെന്ന ആവശ്യവുമായി നേതൃത്വത്തെ സമീപിച്ച് ലീ​ഗ് അനുകൂല അധ്യാപകരും ​ഗവേഷകരും. ഈ ആവശ്യമുന്നയിച്ച് 79 പേർ ചേ‍ർന്ന് സംയുക്ത പ്രസ്തതാവനയും പുറത്തിറക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ട് കൊടുത്ത് മുസ്‌ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല അധ്യാപകരും ​ഗവേഷകരും രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീ​ഗ് ഏറ്റെടുക്കണമെന്നാണ് […]

Crime Latest

കൊല്ലത്ത് ഭര്‍തൃപിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

കൊല്ലം: ഭര്‍തൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കിഴക്കേത്തൊടി സ്വദേശി അലക്‌സാണ്ടറാണ് മരുമകളുടെ കൈപ്പത്തി വെട്ടിയത്. മരുമകള്‍ ജിന്‍സ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു

Latest

ഇത്തവണയും മാറ്റമില്ല, പതിവ് ആവർത്തിച്ച് യുഡിഎഫ് മന്ത്രിമാര്‍; 13-ാം നമ്പര്‍ കാര്‍ വേണ്ട

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരില്‍ ഇനി 13-ാം നമ്പര്‍ കാറില്ല. മന്ത്രിമാര്‍ ആരും വേണ്ടെന്ന് പറഞ്ഞതോടെ ഈ കാര്‍ ടൂറിസം വകുപ്പ് ഒഴിവാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും 13ാം നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ രണ്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെയും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും കാലത്ത് മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13-ാം നമ്പര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് […]

dead Latest

മുറിയില്‍ നിന്നും പുറത്തു വന്നില്ല; യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ആല്‍ബി-ഉഷാകുമാരി ദമ്പതികളുടെ മകള്‍ പൂവച്ചല്‍ സ്വദേശി റോഷ ആല്‍ബിയാണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശി ജോമോന്‍ ആണ് ഭര്‍ത്താവ്. മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Latest

ഇനി സഹായമില്ല; ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള സ്റ്റൈപ്പൻ്റ് നിർത്തലാക്കി ബംഗാളിലെ ബിജെപി സർക്കാർ

കൊൽക്കത്ത: ഇമാമുമാർക്കും പൂജാരിമാർക്കും നൽകി വന്നിരുന്ന സ്റ്റൈപ്പന്റ് പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ച് പശ്ചിമ ബം​ഗാൾ സർക്കാർ. മതപരമായ അലവൻസുകളേക്കാൾ പൊതുപണം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സമുദായങ്ങളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ് നൽകുന്നതിനായി ഈ ഫണ്ട് ഇനി തിരിച്ചുവിടുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. മതപരമായ വ്യത്യാസമില്ലാതെ ക്ഷേമ നടപടികളിലേക്കുള്ള ബിജെപി സർക്കാരിൻ്റെ നയമാറ്റം എന്ന നിലയിലാണ് ഈ നീക്കം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബിജെപി […]

Accident dead Latest

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹതയേറുന്നു, പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളില്‍ പൊള്ളലേറ്റതിനാല്‍ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാന്‍ […]

Latest

ഇനി മോചനം: അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ഉടന്‍ നാട്ടിലെത്തിയേക്കും

റിയാദ്: സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനാകുന്നു. അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കും. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ റഹീമിന് ഉടന്‍ നാട്ടിലെത്താം. 2006 നവംബറിലാണ് സൗദി ബാലന്‍ അനസിന് കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ […]

Accident Latest

കൊടുവള്ളിയിലും പരിസരങ്ങളിലും തെരുവ് നായ ആക്രമണം: കുട്ടികളടക്കം ഏഴുപേർക്ക് കടിയേറ്റു

കൊടുവള്ളി: കൊടുവള്ളിയിലും പരിസരങ്ങളിലുമായി തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്. കൊടുവള്ളി ഇന്ത്യൻ ഓയിൽ പമ്പ്, കൊടുവള്ളി മുസ്‌ലിം യതീം ഖാന, ആക്കിപ്പോയിൽ ജുമാമസ്ജിദ്, കെ.എം.ഒ സ്കൂൾ ഗ്രൗണ്ട്, കിഴക്കോത്ത് ജുമാമസ്ജിദ്, മദ്റസ ബസാർ പരിസരങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.പാലക്കുറ്റി പുളിപാറക്കൽ ഫാത്തിമ സുഹാനക്ക് (19) കൊടുവള്ളി മുസ്‌ലിം യതീംഖാനക്ക് സമീപത്ത് വെച്ചാണ് കടിയേറ്റത്. കൊടുവള്ളി കെ.എം.ഒ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി ത്വയ്യിബിന് (16) കെ.എം.ഒ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് കടിയേറ്റത്. കൊടുവള്ളി ഇന്ത്യൻ ഓയിൽ പെട്രോൾ […]

Latest

ജനങ്ങൾക്ക് വീണ്ടും പ്രഹരം; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. പരിഷ്കരിച്ച വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. ഇത് ജനങ്ങൾക്ക് കനത്ത പ്രഹരമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയോളം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയുള്ള പുതിയ […]

Latest

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേര്‍ന്ന് രാഹുല്‍; പ്രചാരണം നയിച്ച കെ സിക്ക് നന്ദിയെന്നും കുറിപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സര്‍ക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്ദമായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ പറഞ്ഞു. ‘വി ഡി സതീശന്‍ ജിക്കും മുഴുവന്‍ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍, അവര്‍ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കും’ എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്. വി ഡി സതീശന്‍ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.