whatsapp chat
Call now
Latest

പൂവന്‍കോഴിയുടെ ആക്രമണം; കൊല്ലത്ത് വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകള്‍

കൊല്ലം: പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം പൂയ്യപ്പള്ളിയിലാണ് സംഭവം. ജായ്‌സി എന്ന വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകളുണ്ട്. അയല്‍വാസിയുടെ വീട്ടിലെ കോഴിയാണ് വൃദ്ധയെ കൊത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ ജായ്‌സി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

Latest

ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍

കൊച്ചി: താനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം അസംബന്ധമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. അതിനിടെയാണ് കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ‘ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. […]

Latest

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, പുനഃപരിശോധനയില്ല: പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കിടെ എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ അംഗീകാരം വാങ്ങിയതാണ്. ഇനി പുനഃപരിശോധന ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്ന പലതും മാധ്യമസൃഷ്ടിയാണ്. നിര്‍ഭയമായി അഭിപ്രായം പറയണം എന്നാണ് സഖാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സെക്രട്ടറിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ‘തങ്ങളെ അല്ലാതെ പിന്നെ ആരെ […]

Latest

-പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കണമെന്ന് നിർദ്ദേശം*

കൊല്‍ക്കത്ത: സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം. മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും […]

Latest

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിക്കും. ജി സുധാകരന്‍ ഇന്നലെ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വെള്ളിയാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെയുള്ള സഭാ നടപടികള്‍ പ്രോ ടേം സ്പീക്കറാവും നിയന്ത്രിക്കുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് […]

Latest

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. സ്ഥലത്ത് നിന്നും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടലിലാണ് പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പിൻവാങ്ങിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. 60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 […]

Latest weather

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് […]

Latest

അൽ ബസ്വീറ മദ്റസ പ്രവേശനോദ്ഘാടനം നടന്നു

കോഴിക്കോട് : 2026-27 അധ്യയന വർഷത്തെ അൽ ബസ്വീറ മദ്രസ പ്രവേശനോദ്ഘാടനംപെരുമണ്ണ പഞ്ചായത്ത് വാർഡ് മെമ്പർ കെ.ഇ ഫസൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ജൂസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിബത്തുള്ള, സൈനുദ്ധീൻ, അജ് വദ് അമീൻ എന്നിവർ സംസാരിച്ചു.മദ്രസ കോഡിനേറ്റർ ഫസൽ സ്വാഗത സംസാരത്തിൽ അൽ ബസ്വീറയിൽ പ്രവർത്തിക്കുന്നബഹ്‌ജ പ്രീ മദ്രസ, അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്‌കൂൾ , അൽ ബസ്വീറ ഇസ്‌ലാമിക് പ്രൈമറി സ്കൂൾ, ഡൈലി ഹിഫ്ള് എന്നീ സംവിധാനങ്ങളെ പരിചയപ്പെടുത്തി.ശാഖ ഭാരവാഹി […]

Latest

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: കോഴിക്കോട്ട് സ്കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി; 59 വാഹനങ്ങൾ പാസായി

കോഴിക്കോട്: അദ്ധ്യയനവർഷം ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സ്കൂൾ ബസുകളുടെ കാര്യക്ഷമത ഉറപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് ആർ.ടി.ഒയുടെ പരിധിയിൽ ഇന്നലെ രാവിലെ ചേവായൂർ ഗ്രൗണ്ടിലും ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലുമായി നടന്ന പരിശോധനയിൽ 59 വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്‌റ്റ്‌ പാസായി. ഇരു സ്ഥലങ്ങളിലുമായി 87 വാഹനങ്ങളാണ് പരിശോധനയ്ക്കെത്തിയത്. ചെറിയ അപാകതകളുള്ള 29 വാഹനങ്ങൾ ടെസ്റ്റ്‌ പാസായില്ല. ഇവയുടെ അപാകത പരിഹരിച്ച്‌ വീണ്ടും ഫിറ്റ്നസ്‌ ടെസ്‌റ്റിന് എത്തിക്കാൻ നിർദേശിച്ചു. പാസായ വാഹനങ്ങൾക്ക് മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസിൽ […]

Crime Latest

മോഡലിങ് പീഡനക്കേസ്: അന്വേഷണം സിനിമ-സീരിയൽ മേഖലയിലേക്ക്; ഒന്നാം പ്രതി സിന്ധു കൊച്ചിയിൽ

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ അന്തർസംസ്ഥാന, അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനാണ് നിലവിൽ അന്വേഷണസംഘം ശ്രമിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് പിടികൂടി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവരകേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളിൽ മൂന്ന് പേർ നിലവിൽ പൊലീസ് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.