whatsapp chat
Call now
Latest

ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും: കെ ടി ജലീല്‍

കൊച്ചി: താനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം അസംബന്ധമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. അതിനിടെയാണ് കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

‘ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും’, കെ ടി ജലീല്‍ പറഞ്ഞു.

കുറ്റങ്ങളും കുറവുകളും മനുഷ്യസഹജമാണ്. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുത്ത് തോല്‍പിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.