പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: അഭിഭാഷക കമ്മീഷന്‍ ഇന്ന് എത്തിയേക്കും; സർക്കാർ കോടതിയെ സമീപിക്കും
🔴കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി ഒഴിപ്പിക്കുന്നതിനായി അഭിഭാഷക കമ്മീഷൻ ഇന്ന് എത്തിയേക്കും. ഒഴിപ്പിക്കൽ നീക്കം നടന്നാൽ തടയുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പൊലീസ് നടപടികൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റോജി എം ജോൺ ഉന്നതി നിവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനിടെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ മനുഷ്യകവചം തീർത്ത് പ്രതിരോധിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കും. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളിൽ സുപ്രീം കോടതിയിൽ സാവകാശം തേടുമെന്നും […]
























