കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷൻ നിർത്തുന്നു. ലൈഫ് മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതാണെന്ന് യുഡിഎഫ് സർക്കാർ വിലയിരുത്തി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ഗ്രാമസഭകൾക്കുള്ള അധികാരം ലൈഫ് മിഷൻ കവരുന്നെന്നും സർക്കാർ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്കും ഗ്രാമസഭകൾക്കും പൂർണ പങ്കാളിത്തമുള്ള ഭവന പദ്ധതി ആരംഭിക്കാനാണ് യുഡിഎഫ് സർക്കാർ നീക്കം. തദ്ദേശവകുപ്പ് ഇതിനായി നടപടി തുടങ്ങി. ലൈഫ് മിഷൻ മൂലം കേന്ദ്ര സഹായം നഷ്ടപ്പെട്ടുവെന്ന് തദ്ദേശവകുപ്പ് ആരോപിച്ചു. ഭവന പദ്ധതികളെല്ലാം സംസ്ഥാനത്തിച്ചി 2017 ലാണ് എൽഡിഎഫ് സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്.


