whatsapp chat
Call now
Latest

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ലക്ഷപ്രഭുക്കളായി രണ്ട് ഇന്ത്യക്കാർ, ഒരാൾ മലയാളി

അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് വൻ നേട്ടം. ഒരു ലക്ഷം ദിർഹം (ഏകദേശം 26 ലക്ഷത്തിലധികം രൂപ) സമ്മാനത്തുക പങ്കിട്ട നാല് വിജയികളിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. മലയാളിയായ ജവാദ് നസീറും ബെംഗളൂരു സ്വദേശി വിനയ് പുതുമനയുമാണ് ആ ഭാഗ്യശാലികൾ. മലേഷ്യ, ബംഗ്ലാദേശ് സ്വദേശികളാണ് മറ്റ് രണ്ട് വിജയികൾ. ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം രൂപ) വീതം ലഭിക്കും.

ഖത്തറിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന മലയാളി ജവാദ് നസീർ (39) കഴിഞ്ഞ നാല് വർഷമായി പ്രവാസിയാണ്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ ജവാദ്, കഴിഞ്ഞ മൂന്ന് വർഷമായി തന്റെ 20 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തിരുന്നത്. അപ്രതീക്ഷിതമായി വന്ന ഫോൺ കോളിലൂടെയാണ് താൻ വിജയിയായ വിവരം ജവാദ് അറിയുന്നത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് ജവാദ് വ്യക്തമാക്കി. ജവാദിന്റെ കുടുംബം നാട്ടിലാണ്.

കഴിഞ്ഞ 15 വർഷമായി ദുബായിൽ സ്ഥിരതാമസമാക്കിയ ബെംഗളൂരു സ്വദേശി വിനയ് പുതുമനയ്ക്കും ഇത് പ്രത്യാശയുടെ നിമിഷമാണ്. അഞ്ച് വർഷമായി ഭാഗ്യം പരീക്ഷിക്കുന്ന വിനയ്, ആദ്യം സുഹൃത്തുക്കൾക്കൊപ്പമാണ് പങ്കുചേർന്നിരുന്നതെങ്കിലും പിന്നീട് സ്വന്തമായി ടിക്കറ്റെടുക്കാൻ തുടങ്ങി. ഓൺലൈൻ വഴി എടുത്ത 037772 എന്ന ടിക്കറ്റാണ് ഇത്തവണ വിനയിനെ തുണച്ചത്. നിലവിലെ സമ്മാനത്തുക എന്തിന് ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത തവണത്തെ രണ്ട് കോടി ദിർഹത്തിന്റെ (20 ദശലക്ഷം) ഗ്രാൻഡ് പ്രൈസാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് വിനയ് പറഞ്ഞു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.