whatsapp chat
Call now
Business Crime Latest

വിതരണം ചെയ്യാതെ റിട്ടേൺ ചെയ്യുന്നു; താമരശ്ശേരി ആമസോൺ ഡെലിവറി ഹബ്ബിനെതിരെ പരാതി പ്രവാഹം

23-04-2026 വ്യാഴം
📜Indian News Time📜

​താമരശ്ശേരി: പണമടച്ച് ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാതെ മടക്കി അയക്കുന്നതായി പരാതി. താമരശ്ശേരിയിലെ പ്രമുഖ വിതരണ കേന്ദ്രത്തിനെതിരെയാണ് പരാതി.

അണ്ടോണ AMUP സ്കൂളിന് സമീപം പ്രവർത്തിക്കുന്ന വിതരണ കേന്ദ്രത്തിന് കീഴിലുള്ള ഡെലിവറി ഏജന്റുമാർക്കെതിരെയാണ് ഉപഭോക്താക്കൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

​ഓർഡർ എത്തിയെന്ന് കാണിച്ച് ഡെലിവറി ഏജന്റ് ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെടും. എന്നാൽ കോൾ അറ്റൻഡ് ചെയ്താൽ ഏജന്റ് സംസാരിക്കാതെ 40 സെക്കൻഡോളം ഫോൺ മ്യൂട്ട് ചെയ്ത് വെക്കുകയാണ് പതിവെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് ഉപഭോക്താവിനെ ബന്ധപ്പെടാൻ സാധിച്ചില്ല (Customer unavailable) എന്ന വ്യാജ റിപ്പോർട്ട് രേഖപ്പെടുത്തി പ്രോഡക്റ്റ് ഹബ്ബിലേക്ക് തന്നെ തിരികെ കൊണ്ടുപോകുന്നു. പണമടച്ച സാധനങ്ങൾ പോലും ഇത്തരത്തിൽ മടക്കി അയക്കുന്നത് ഉപഭോക്താക്കളെ വലിയ രീതിയിൽ വലയ്ക്കുന്നുണ്ട്.

​താമരശ്ശേരിക്ക് പുറമെ കുരുവട്ടൂർ, പുല്ലാളൂർ, പറമ്പിൽ ബസാർ, നരിക്കുനി, കൊടുവള്ളി.
പ്രദേശങ്ങളിലും ഇതേ അനുഭവം നേരിട്ടതായി നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. ​ഒരേ ഉൽപ്പന്നം തന്നെ മൂന്ന് തവണ തുടർച്ചയായി ഓർഡർ ചെയ്ത

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.