whatsapp chat
Call now
Food Latest Lifestyle

ഈലാഫ് സൗജന്യ സംഭാര വിതരണം മെഡിക്കൽ കോളേജിൽ ആരംഭിച്ചു

മെഡിക്കൽ കോളേജ്:
കടുത്ത വേനൽച്ചൂടിൽ വലയുന്ന പൊതുജനങ്ങൾക്കും രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസമായി ഐ.എസ്.എമ്മിന്റെ സാമൂഹ്യ ക്ഷേമ വിംഗായ ഈലാഫ് കോഴിക്കോട് സൗത്ത് ജില്ലാ വിംഗിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് സൗജന്യ സംഭാര വിതരണം ആരംഭിച്ചു. ദിനംപ്രതി വലിയ തിരക്ക് അനുഭവിക്കുന്ന മെഡിക്കൽ കോളേജ് മേഖലയിലെ രോഗികൾക്കും കൂട്ടിരിപ്പുകാരിക്കും യാത്രക്കാർക്കും ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഭാര വിതരണം ആരംഭിച്ചത്.

കെ.എൻ.എം കൾച്ചറൽ സെന്ററിന് മുന്നിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ കവിത.സി ഉദ്ഘാടനം ചെയ്തു. ചൂട് മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെ പ്രസക്തമാണെന്നും, യുവജന സംഘടനകൾ സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഇടപെടുന്നത് അഭിനന്ദനാർഹമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഈലാഫ് കൺവീനർ മുജീബ് പൊറ്റമ്മൽ, കെ.എൻ.എം ജില്ലാ ജോയിൻറ് സെക്രട്ടറി കെ.പി അബ്ദുല്ലത്തീഫ് മാസ്റ്റർ, ഐ.എസ്.എം ജില്ലാ ട്രഷറർ അസ്‌ലം എം.ജി നഗർ,മുനീർ, ഷഫീഖ് കോവൂർ, ഷബീർ മായനാട്, ഹബീബ് റഹ്‌മാൻ, മുഹമ്മദ് കോയ കോവൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ: ഐ.എസ്.എം ഈലാഫ് സൗജന്യ സംഭാര വിതരണോദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ കവിത.സി ഉദ്ഘാടനം ചെയ്യുന്നു

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.