whatsapp chat
Call now
Latest Uncategorized

ഓപ്പറേഷൻ തൂഫാൻവിജയിപ്പിക്കാൻ മഹല്ലുകൾ മുന്നിട്ടിറങ്ങണംഅഡ്വ. കെ. ജയന്ത് എം.എൽ.എ

കോഴിക്കോട്: സമൂഹത്തെ കാർന്നുതിന്നുകയും യുവതലമുറയുടെ ഭാവിയെയും കുടുംബങ്ങളുടെ സമാധാനജീവിതത്തെയും തകർക്കുകയും ചെയ്യുന്ന ലഹരി എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത-സാമൂഹിക സംഘടനകളും മഹല്ലുകളും ശക്തമായി രംഗത്തിറങ്ങണമെന്ന് അഡ്വ. കെ. ജയന്ത് എം.എൽ.എ പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ വിജയത്തിൽ മഹല്ലുകൾക്ക് നിർണായക പങ്കാണുള്ളതെന്നും ഓരോ മഹല്ലും ലഹരിവിമുക്ത മഹല്ലുകളാക്കി മാറ്റുന്നതിനുള്ള സമഗ്ര കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ഭാരവാഹികൾക്കായി സംഘടിപ്പിച്ച ‘മഹല്ല് എക്സലൻസ്’ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എൻ.എമ്മിന് കീഴിലുള്ള മുഴുവൻ മഹല്ലുകളിലും ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര വികസന കർമപദ്ധതികൾ ക്യാമ്പിൽ അവതരിപ്പിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ ശാക്തീകരണം, കുടുംബ കൗൺസിലിംഗ്, സാമൂഹ്യക്ഷേമ പദ്ധതികൾ, സ്ത്രീ ശാക്തീകരണം, യുവജന വികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യബോധവൽക്കരണം, മതേതര സൗഹൃദ സംഗമങ്ങൾ തുടങ്ങിയ മേഖലകളിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികൾക്ക് രൂപം നൽകി. മഹല്ലുകളെ സമൂഹവികസനത്തിന്റെ മാതൃകാകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള മാർഗനിർദേശങ്ങളും ക്യാമ്പിൽ അവതരിപ്പിച്ചു.

കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, പാലത്ത് അബ്ദുറഹ്മാൻ മദനി, അബ്ദുറസാഖ് കൊടുവള്ളി, അബൂബക്കർ നന്മണ്ട, സുബൈർ മദനി, എം.എം. അബ്ദുറസാഖ്, സെല്ലു അത്തോളി എന്നിവർ പ്രസംഗിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.