whatsapp chat
Call now
dead Latest

കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലം: ഡിഎംഒ റിപ്പോര്‍ട്ട്

കൊച്ചി: കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ഡിഎംഒ റിപ്പോര്‍ട്ട്. പ്രസവത്തിലും പരിചരണത്തിലും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യം ഒരുക്കിയതെന്നും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററിലാണ് രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ച്ചയായ വീഴ്ചകള്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചെന്നാണ് കണ്ടെത്തല്‍. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നല്‍കേണ്ട ചികിത്സ നല്‍കിയില്ല. ഓപ്പറേഷന്‍ നടത്താമായിരുന്നിട്ടും നടത്തിയില്ല. രേഖകളില്‍ പൊരുത്തക്കേടുണ്ടെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നു. റൊമാരിയോ അലീന ദമ്പതികളുടെ […]

Latest war

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: യുഎസ് സെനറ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരെ യുദ്ധം അവസാനിപ്പിക്കണമെന്ന് സെനറ്റില്‍ പ്രമേയം പാസാക്കി. യുദ്ധാധികാര പ്രമേയമാണ് പാസാക്കിയത്. 48 നെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പ്രമേയത്തെ പിന്തുണച്ചതോടെയാണ് പാസാക്കാന്‍ സാധിച്ചത്. ഒരു ഡെമോക്രാറ്റ് അംഗം ഒഴികെ പാര്‍ട്ടിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജൂണ്‍ മൂന്നിന് 208ന് എതിരെ 215 വോട്ടുകള്‍ക്ക് പ്രതിനിധി സഭയും പ്രമേയം അംഗീകരിച്ചിരുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് […]

Latest

ഗംഗാനദിയില്‍ ചിക്കന്‍-ബിയര്‍ പാര്‍ട്ടി; അഞ്ച് പേര്‍ പിടിയില്‍

വാരണാസി: യുപിയിലെ വാരണാസിയില്‍ ഗംഗാനദിയ്ക്ക് നടുവില്‍ ചിക്കന്‍ ബിയര്‍ പാര്‍ട്ടി നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഇവര്‍ ചിക്കന്‍ പാകം ചെയ്യുകയും ബിയര്‍ കുടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. 25നും 32നും ഇടയില്‍ പ്രായമുള്ള അഞ്ചു പേരെയും തിരിച്ചറിഞ്ഞതായും കസ്റ്റഡിയില്‍ എടുത്തതായും എസിപി അതുല്‍ അഞ്ജന്‍ ത്രിപാഠി പറഞ്ഞു. ഇവര്‍ ഗംഗയില്‍ സഞ്ചരിച്ചിരുന്ന ബോട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദീപക് കുമാര്‍, അജയ് സാഹ്നി, അരുണ്‍ കുമാര്‍ സാഹ്നി, അനുരാഗ് […]

Latest

ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ചീഫ് സെക്രട്ടറി പദവിയിലേക്ക്: ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ സർക്കാർ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.സംസ്ഥാന സർവീസിലെ ഏറ്റവും സീനിയറായ ബിശ്വനാഥ് സിൻഹ 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിയാണ്. ഡൽഹി സ്‌കൂൾ ഓഫ് ഇകണോമിക്‌സിലെ പഠനത്തിന് ശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. […]

Latest

കോഴിക്കോട്ട് സോഡാ ഫാക്ടറിക്ക് പൂട്ട്: കുടിവെള്ള ടാങ്കിൽ പഴുതാര, ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുമില്ല

കോഴിക്കോട്: വൃത്തിഹീനമായ അന്തരീക്ഷത്തിലും ആവശ്യമായ രേഖകളില്ലാതെയും പ്രവൃത്തിച്ച സോഡ ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന എസ്.കെ. സോഡാ ഫാക്ടറിക്കെതിരെയാണ് നടപടി. സ്ഥാപനത്തിലെ പരിശോധനയിൽ നിരവധി ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി കമീഷണർ അറിയിച്ചു. സ്ഥാപനത്തിലെ കുടിവെള്ള ടാങ്കിൽ പഴുതാരയുടെ സാന്നിധ്യം വരെ കണ്ടെത്തി. മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. സോഡാ നിർമ്മാണത്തിന് ഉപയോഗിച്ച വെള്ളത്തിന്റെ പരിശോധന റിപ്പോർട്ട് ലഭ്യമായിരുന്നില്ല. സോഡാ കുപ്പികളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട […]

Latest

ദഹനവ്യവസ്ഥയെ തകർക്കുന്ന ഷിഗെല്ല: കോഴിക്കോട്ട് രോഗബാധിതരുടെ എണ്ണം 49 ആയി; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഈ മാസം ഈ മാസം 22 വരെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലക്കുളത്തൂരിലെ നാല് വയസുകാരിയും മാവൂരിലെ 54-കാരിയുമാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ജില്ലയിൽ പ്രതിദിനം ശരാശരി മൂന്ന് പേർക്ക് വീതം രോഗം സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പെരുവയൽ, ആയഞ്ചേരി, മങ്ങാട്, തിരുവമ്പാടി, പുതിയാപ്പ, കൊളത്തറ, മൂടാടി, തിരുവങ്ങൂർ, കോടഞ്ചേരി, വളയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച […]

Latest Sports

പ്രായം തളർത്താത്ത പോരാളി; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

ഹൂസ്റ്റൺ ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന്റെ സംബന്ധിച്ച് അനിവാര്യമായിരുന്നു. ഇന്നത്തെ ഇരട്ട ഗോളോട് കൂടി ആദ്യ മത്സരത്തിൽ തനിക്ക് കേട്ട പഴികൾക്കെല്ലാമുള്ള മറുപടി കൂടിയാണ് റൊണാൾഡോ നൽകിയിരിക്കുന്നത്. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് […]

Latest

ഇന്ത്യയിൽ ടെലഗ്രാം നിരോധനം പിൻവലിച്ചു; പ്ലേ സ്റ്റോറിൽ ആപ്പ് തിരികെയെത്തി

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ ഭാഗമായി ടെലഗ്രാമിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഇന്ന് രാവിലെ മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ടെലഗ്രാം ആപ്പ് ലഭിച്ചുതുടങ്ങി. നിരോധനത്തെത്തുടർന്ന് ടെലഗ്രാം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒരാഴ്‌ചയോളം നീക്കം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രമാണ് ആപ്പ് തിരികെയെത്തിയത്. ആപ്പിൾ ആപ്പ്‌സ്റ്റോറിൽ ഇതുവരെ ടെലഗ്രാം തിരികെ എത്തിയിട്ടില്ല. എന്നാൽ, ഐഫോണിൽ നേരത്തേ ടെലഗ്രാം ഇൻസ്റ്റാൾ ചെയ്‌തവർക്ക് ഇപ്പോൾ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ […]

Latest

കിണാശ്ശേരി ഗവണ്മെന്റ് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കണം

കോഴിക്കോട് : കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ പെട്ട കിണാശ്ശേരി ഗവണ്മെന്റ് ഹൈ സ്കൂളിൽ പ്ലസ് 2 കോഴ്സ് അനുവദിക്കണമെന്ന് കിണാശ്ശേരി വാർഡ് റെസിഡന്റ്‌സ് അസോസിയേഷൻ കോ – ഓർഡിനേഷൻ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കോർപറേഷൻ കൗൺസിലർ സക്കീർ കിണാശ്ശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ സാഹിദ സുലൈമാൻ, റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ട് എം കെ ബീരാൻ, സി പി മനോജ്‌ കുമാർ, നവാസ് പട്ടോത്ത്, കെ സുധാകരൻ, പ്രൊഫ […]

Crime Latest

യുവതിയെയും ആണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ഭീഷണി; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട് കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശികളായ അഫ്‌സല്‍, മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്. അനന്തപുരത്ത് വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെയും യുവാവിനെയും സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. 50,000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് യുവതിയും യുവാവും രക്ഷപെട്ടത്.

dead Latest

ദിവസങ്ങളായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍; കണ്ടെത്തിയത് ദുര്‍ഗന്ധം മൂലം പരിശോധിച്ചപ്പോള്‍

വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിജിന്റെ അമ്മയാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അയിരൂര്‍ പൊലീസ് […]

Accident dead Latest

ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: ഷാള്‍ ചക്രത്തില്‍ കുരുങ്ങി റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുരുത്തി സ്വദേശി ആലപ്പാടന്‍ വീട്ടില്‍ മിനി വര്‍ഗീസ് (58) ആണ് മരിച്ചത്. തൃശൂര്‍ പുതുരുത്തിയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ആയിരുന്നു അപകടം. അങ്കണവാടി ടീച്ചര്‍ ആണ് മിനി. ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Crime Latest

ഡല്‍ഹിയില്‍ 11കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡല്‍ഹി മെഹ്‌റൊലി പ്രദേശത്താണ് സംഭവം. സംഭവത്തില്‍ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് കുടുംബത്തോടൊപ്പം തെരുവില്‍ കിടന്നുറങ്ങുകയായിരുന്നു 11 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഫരീദാബാദ്-ഗുരുഗ്രാം റോഡില്‍ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ കാണാനില്ലെന്ന പരാതി ഇന്നലെ തന്നെ പൊലീസിലെത്തിയിരുന്നു. പരാതിക്ക് പിന്നാലെ പൊലീസ് തിരച്ചില്‍ ഊര്‍ജിതാക്കി. […]

Latest

സ്വർണവില കൂടിയതിനേക്കാള്‍ കുറഞ്ഞു: പവന് 1500 രൂപയില്‍ അധികം; പക്ഷെ ആശ്വാസം താത്കാലികം മാത്രമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് പവന് 1500 രൂപയില്‍ അധികും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലത്തെ വിലയായ 13,565 രൂപയിൽ നിന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,375 രൂപയായി താഴ്ന്നു. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,520 രൂപയുടെ കുറവാണ് ഇന്ന് വിപണിയിലുണ്ടായത്. ഇതോടെ സാധാരണക്കാർക്കും സ്വർണാഭരണ പ്രേമികള്‍ക്കും വലിയ ആശ്വാസമാണ് ഈ വിലക്കുറവ് സമ്മാനിക്കുന്നത്. […]

Crime Latest

അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം ചെയ്യും

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്. ലൈംഗികാതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. ആയയുടെയും മൊഴിയെടുക്കും. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് മുന്നിലുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അങ്കണവാടി ടീച്ചറെ സര്‍വ്വീസില്‍ നിന്നും നീക്കാന്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. അങ്കണവാടിയില്‍ […]

Latest

മദ്യനയം :സർക്കാർ തീരുമാനം വലിക്കണം.ഡോ. ഹുസൈൻ മടവൂർ.

കോഴിക്കോട് :മദ്യത്തിൻ്റെ നികുതി കുറച്ച് മദ്യ ഉപയോഗം വർദ്ധിപ്പിക്കാനു സർക്കാറിൻ്റെ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.മദ്യത്തിൻ്റെ ലഭ്യത കുറക്കുമെന്ന യു. ഡി. എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്കെതിരിലുള്ള സർക്കാർ തീരുമാനം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വീര്യം കുറഞ്ഞതും കൂടിയതുമെന്ന് തരം തിരിച്ചല്ല ആളുകൾ മദ്യപിക്കുന്നത്. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക പ്രവർത്തകരും മത […]

dead Latest weather

ഭീതി പടർത്തി ഇടിമിന്നല്‍; ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ 11 മരണം

ജാര്‍ഖണ്ഡ്: ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് 11 പേർക്ക്. മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേരാണ് മരിച്ചത്. ഖുന്തി ജില്ലയില്‍ നാല്, രാംഗാഡ് ജില്ലയില്‍ രണ്ട്, ലോഹോര്‍ദാഗ, ദേവ്ഘര്‍, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളില്‍ ഓരോ ആളുകൾ വീതവുമാണ് മരിച്ചത്. ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസ്സുള്ള ഒരു ആൺകുട്ടിയും […]

Accident Latest

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ചെറുതോണി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന്‍ ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം. പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡികല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.

Accident dead Latest

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു, ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്‍ […]

Accident Latest

കണ്ണൂര്‍ മട്ടന്നൂരില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് ബസിന് തീപിടിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ല. നാല്‍പത്തി രണ്ട് യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. വയനാട്ടില്‍ നിന്നും രാത്രിയോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നതിനായി കണ്ണൂര്‍ വിമാനത്താളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ശിവപുരത്ത് എത്തും മുമ്പാണ് ബസിന് പുറത്ത് വശത്ത് തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഉറങ്ങിക്കിടന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയും പുറത്തിറക്കുകയുമായിരുന്നു. തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അടക്കം പുറത്തേക്ക് എത്തിച്ചു. […]

Accident dead Latest

കൊട്ടാരക്കര നീലേശ്വരത്ത് ദാരുണ അപകടം;നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞു, മൂന്ന് മരണം , രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലം നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.

Latest

കോഴിമുട്ട വില സർവകാല റെക്കോർഡിലേക്ക്; പൊതുവിപണിയിൽ എട്ട് രൂപയായി ഉയർന്നു

കോഴിക്കോട്: കേരളത്തിലേക്കുള്ള കോഴിമുട്ടവരവ് കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്ത് മുട്ടവില സർവകാല റെക്കാഡിലേക്ക്. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലിൽ മൊത്തവില ഏറ്റവും ഉയർന്ന നിരക്കായ 6.45 രൂപയിലെത്തിയതോടെയാണ് പൊതുവിപണിയിൽ ആറു രൂപയുണ്ടായിരുന്ന മുട്ട വില എട്ട് രൂപയിലേക്കുയർന്നത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കടുത്ത ചൂടിൽ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇത് മുട്ട ഉത്പാദനത്തിൽ 25 ശതമാനത്തിലധികം ഇടിവാണ് വരുത്തിയത്. ഇതിനുപുറമേ, സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി തമിഴ്‌നാട്ടിൽ മാത്രം പ്രതിദിനം 75 ലക്ഷത്തോളം മുട്ടകൾ അവിടെത്തന്നെ […]

Latest

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റുമായി കോടതി

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 3 തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടർന്നാണിത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണു പരാതി നൽകിയത്. വേളാച്ചേരിയിൽ രണ്ടു വോട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.  അതേസമയം, ധർമസ്ഥല വിവാദത്തിൽ പ്രകാശ് രാജ് 18നു ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ […]

Accident Latest

ഖത്തറില്‍ ഗ്യാസ് പ്ലാന്റില്‍ പൊട്ടിത്തെറി; 54 പേര്‍ക്ക് പരിക്ക്, 18പേരെ കാണാനില്ല

ദോഹ: ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക്. 18 പേരെ കാണാതായിട്ടുണ്ട്. റാസ് ലഫാനിലുള്ള ബര്‍സാന്‍ എല്‍എന്‍ജി പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിക്ക് കാരണം സാങ്കേതിക പ്രശ്‌നമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിഷവാതകച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു റാസ് ലഫാനിലുള്ള വ്യാവസായിക പ്രദേശത്തുണ്ടായ സ്‌ഫോടനം ആഗോള ഊര്‍ജ വിപണയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും […]

Crime Latest

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെന്‍ഷന്‍സ് കോടതിയുടേതാണ് നടപടി. കേസിന് പിന്നാലെ ഒളിവില്‍പ്പോയ അര്‍ജുന്‍ ആയങ്കിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് സിഐയെ ഭീഷണിപ്പെടുത്തിയത്. ഇതില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ‘കോതമംഗലം സര്‍ക്കിള്‍ ഏമാന് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.