whatsapp chat
Call now
Latest

ദഹനവ്യവസ്ഥയെ തകർക്കുന്ന ഷിഗെല്ല: കോഴിക്കോട്ട് രോഗബാധിതരുടെ എണ്ണം 49 ആയി; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഈ മാസം ഈ മാസം 22 വരെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലക്കുളത്തൂരിലെ നാല് വയസുകാരിയും മാവൂരിലെ 54-കാരിയുമാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ജില്ലയിൽ പ്രതിദിനം ശരാശരി മൂന്ന് പേർക്ക് വീതം രോഗം സ്ഥിരീകരിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പെരുവയൽ, ആയഞ്ചേരി, മങ്ങാട്, തിരുവമ്പാടി, പുതിയാപ്പ, കൊളത്തറ, മൂടാടി, തിരുവങ്ങൂർ, കോടഞ്ചേരി, വളയം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച പലരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പ്രധാനമായും ഷിഗെല്ല രോഗം പകരുന്നത്. അതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തിയ ബാക്ടീരിയ ആമാശയത്തിന്റെ പ്രവർത്തനത്തെ മോശമാക്കുകയും വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. വയറിളക്കമാണ് ആദ്യ ലക്ഷണം.

വ്യാപനം ഇതിലൂടെ

1.ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം
2.രോഗബാധിതനായ കുഞ്ഞിന്റെ ഡയപ്പയർ മാറ്റുന്നതിലൂടെ
3.രോഗിയെ പരിചരിക്കുന്നതിലൂടെയും അടുത്തിടപെടുന്നതിലൂടേയും
4.രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ. 5. തടാകങ്ങൾ, നീന്തൽക്കുളങ്ങൾ മുതലായവയിലെ വെള്ളത്തിലൂടെ

പ്രതിരോധം ശക്തം;
വീടുതോറും സർവേ

ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 11,006 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ നടപടികൾ ഉറപ്പാക്കുകയും ചെയ്തു. ജലജന്യരോഗങ്ങൾ തടയുന്നതിനായി 3,479 കിണറുകൾ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷനും നടത്തി. 172 സാമ്പിളുകൾ ക്ലോറോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 55 സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കായി 164 അങ്കണവാടികളിലും 100 സ്‌കൂളുകളിലും പ്രത്യേക സന്ദർശനം നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 13,033 ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.