whatsapp chat
Call now
Latest

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു; ആറ് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.വടക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഏകദേശം 250 ചതുരശ്ര യാര്‍ഡ് വിസ്തീര്‍ണ്ണമുള്ള ഒരു നില വീടാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്’, പൊലീസ് പറഞ്ഞു. അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല നേരത്തെ, ഷഹ്ദാരയിലെ അജിത് നഗറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയും കുട്ടികളുമടക്കം നാല് പേർക്ക് […]

Latest

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി: കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം. റെയില്‍വേ എസ്പിക്കാണ് അന്വേഷണച്ചുമതതല. എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായെന്നായിരുന്നു പരാതി. മര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്തതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമെന്ന് റെയില്‍വേ പൊലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ […]

Crime Latest

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കസ്റ്റഡിയില്‍ വിട്ട് കോടതി

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രശോഭുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രശോഭിന്റെ വീട്, പീഡനം നടന്ന സ്ഥലങ്ങളിലുള്‍പ്പടെ തെളിവെടുപ്പ് നടത്താനാണ് നീക്കം. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയായിരുന്നു പ്രശോഭ് വത്സന്‍ പൊലീസില്‍ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള […]

Latest

എത്ര കൂടിയാലും നഷ്ടമെന്ന് എണ്ണകമ്പനികൾ; 12 രൂപ വരെ കൂട്ടണമെന്നും ആവശ്യം ! ഇന്ധനവില വീണ്ടും വർധിക്കുമോ?

🔴കേന്ദ്രസർക്കാർ ഇന്ധനവില അഞ്ച് പ്രാവശ്യത്തോളം വർധിപ്പിച്ചിട്ടും പൊതുമേഖലാ എണ്ണ കമ്പനികൾ നഷ്ടം നേരിടുന്നുവെന്ന് റിപ്പോർട്ട്. പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയുമാണ് നഷ്ടം നേരിടുന്നത്. ഇന്ധനവില 12 രൂപയോളം കൂടിയാൽ മാത്രമേ തങ്ങളുടെ നഷ്ടം ഇല്ലാതാകുകയുള്ളൂ എന്നാണ് കമ്പനികളുടെ വാദം. ലാഭവും നഷ്ടവും ഇല്ലാത്ത ബ്രേക്ക് ഈവൺ അവസ്ഥയിലെത്താൻ ഇത്രയെങ്കിലും വിലവർധന അത്യാവശ്യമെന്നാണ് എണ്ണ കമ്പനികളുടെ വാദം. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, […]

Crime Latest

കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്‍; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍

🔴മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 21 വയസുകാരനാണ് ഉടമ അറിയാതെ വാഹനം വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനം തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു കച്ചവടം. വാഹന ഉടമയുടെ പരാതിയില്‍ വിഷയത്തില്‍ പൊലീസ് ഇടപെടുകയും വാഹനം […]

Latest

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍ കേരള നിയമസഭയിലുണ്ടാകുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോള്‍ ഉസ്മാന്‍. ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്‌സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നത്. …………..

dead Latest

കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് വിവരം

കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400 അടി താഴ്ചയില്‍ നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷി(25)ന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത് ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് […]

Crime Latest

നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു, ലോറി പിടിയില്‍

കൊയിലാണ്ടി: മാഹിയില്‍ നിന്നു നികുതി വെട്ടിച്ച് കടത്തിയ ഡീസലുമായെത്തിയ ലോറി ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി. ജിഎസ്ടി വകുപ്പിന്റെ വാഹനം ഇടിച്ചു തെറിപ്പിക്കാനുള്ള ശ്രമത്തില്‍ അമിത വേഗതയില്‍ പാഞ്ഞ ലോറി വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു.ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. കെഎല്‍ 18 എബി 1317 നമ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. ദേശീയ പാതയില്‍ നന്തിക്കടുത്ത് വാഹന പരിശോധനക്കിടെ ലോറിക്ക് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ വാഹനം ഇടിച്ചു തകര്‍ക്കാനുള്ള ശ്രമം […]

Crime Latest

നിലത്തിട്ട് ചവിട്ടി, റോഡിലൂടെ വലിച്ചിഴച്ചു’; കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം

കൊച്ചി: കൊച്ചി കലൂരില്‍ പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം. റോഡിലുടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിളെ ഒരു സംഘം യുവാക്കള്‍ ആക്രമിച്ചുവെന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കമന്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു യുവാക്കള്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത് യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനമാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഇന്ന് രാവിലെ റൂമിലേക്ക് നടന്നുപോകവെയാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. എട്ടോളം വരുന്ന സംഘം ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. സംഘത്തില്‍ […]

Latest

പൈൽസ് നീക്കാൻ ആശുപത്രിയിൽ; ശസ്ത്രക്രിയ ഭയന്ന് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെട്ടു, രക്തം വാർന്ന നിലയിൽ കണ്ടെത്തി

പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച പനച്ചമൂട് സ്വദേശി മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആശുപത്രി ജനല്‍ച്ചില്ല് തകര്‍ത്ത് മാത്യു രക്ഷപ്പെട്ടത്. ചില്ല് തര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.