ഇറാനിൽ യുഎസ് ഡ്രോൺ ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഐആർജിസി, ഹോർമുസിൽ യുദ്ധഭീതി
ടെഹ്‌റാന്‍: വീണ്ടും സംഘര്‍ഷഭരിതമായി ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസിന് സമീപമുള്ള ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ യുഎസ് ആക്രമണം നടത്തി. തെക്കന്‍ ഇറാനിലെ സിറിക് നഗരത്തിലെ ടവറിലാണ് യുഎസ് ഡ്രോണുകള്‍ പതിച്ചത്. മൂന്നിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിക്കിലെ യുഎസ് ആക്രമണം ഏകപക്ഷീയമായ നടപടിയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഐആര്‍ജിസി അറിയിച്ചു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നീണ്ടുപോകില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. […]
























