whatsapp chat
Call now
Latest

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റുമായി കോടതി

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 3 തവണ സമൻസ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടർന്നാണിത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണു പരാതി നൽകിയത്. വേളാച്ചേരിയിൽ രണ്ടു വോട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 

അതേസമയം, ധർമസ്ഥല വിവാദത്തിൽ പ്രകാശ് രാജ് 18നു ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്നു സമൻസ് നൽകാത്തതിൽ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.