whatsapp chat
Call now
Crime Latest

മോഡലിങ് പീഡനക്കേസ്: അന്വേഷണം സിനിമ-സീരിയൽ മേഖലയിലേക്ക്; ഒന്നാം പ്രതി സിന്ധു കൊച്ചിയിൽ

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികൾക്ക് സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിന്റെ അന്തർസംസ്ഥാന, അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനാണ് നിലവിൽ അന്വേഷണസംഘം ശ്രമിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയിൽ നിന്ന് പിടികൂടി കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവര
കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളിൽ മൂന്ന് പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
സിന്ധുവാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത്.

തിരുവനന്തപുരം സ്വദേശി അലീന, എടപ്പാൾ സ്വദേശി മഞ്ജിമ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ പ്രതിയായ അലീന അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ നിലവിൽ ദുബായിലാണെന്നാണ് വിവരം. ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.