കുന്ദമംഗലം. പുതിയ അദ്ധ്യായന വര്‍ഷമായ ഇന്ന് പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്ക് എം.എ റസാഖ് മാസ്റ്ററുടെ അക്ഷര മിഠായി സ്‌നേഹ സമ്മാനമായി നല്‍കും. പ്രവേശനോത്സവത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം നടക്കുന്ന വെള്ളിപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് സമ്മാന വിതരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിക്കും. നിയോജക മണ്ഡലത്തിലെ 65 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാന വിതരണം നടക്കും. ചാത്തമംഗലം പഞ്ചായത്തില്‍ 17 സ്‌കൂളുകളിലായി 320 വിദ്യാര്‍ത്ഥികള്‍ക്കും, കുന്ദമംഗലം പഞ്ചായത്തില്‍ 12 സ്‌കൂളുകളിലായി 357 വിദ്യാര്‍ത്ഥികള്‍ക്കും, മാവൂര്‍ പഞ്ചായത്തില്‍ 7 സ്‌കൂളുകളിലായി 185 വിദ്യാര്‍ത്ഥികള്‍ക്കും, ഒളവണ്ണ പഞ്ചായത്തില്‍ 13 സ്‌കൂളുകളിലായി 621 വിദ്യാര്‍ത്ഥികള്‍ക്കും, പെരുമണ്ണ പഞ്ചായത്തില്‍ 5 സ്‌കൂളുകളിലായി 230 വിദ്യാര്‍ത്ഥികള്‍ക്കും, പെരുവയല്‍ പഞ്ചായത്തില്‍ 11 സ്‌കൂളുകളിലായി 382 വിദ്യാര്‍ത്ഥികള്‍ക്കുമായി 2095 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സമ്മാനം ലഭിക്കും. ഒളവണ്ണ ഗ്രാമ പഞ്ചായത്തില്‍ എ.എല്‍.പി സ്‌കൂള്‍ ഒളവണ്ണയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമാവുന്നത്. 170 വിദ്യാര്‍ത്ഥികളാണ് ഇവിടെ പുതുതായി ചേരുന്നത്. നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും സ്‌നേഹ സമ്മാനം എത്തിച്ചുകഴിഞ്ഞതായി എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. പ്രവേശനോത്സവം വിജയിപ്പിക്കാനും സ്‌നേഹ സമ്മാനം വിതരണം ചെയ്യാനും, മുഴുവന്‍ സ്‌കൂളുകളുടേയും, അധ്യാപകരുടേയും, രക്ഷിതാക്കളുടേയും, പി.ടി.എ കമ്മിറ്റികളുടേയും പരിപൂര്‍ണ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു
നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്ക് എം.എ റസാഖ് മാസ്റ്ററുടെ അക്ഷര മിഠായി


