പാലത്ത്: തിങ്കളാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പാലത്ത് മരം കടപുഴകി വീണ് നാശനഷ്ടം.
പറയരുകുന്നത്ത്
അഷറഫിന്റെ പറമ്പിലെ ഉപ്പൂത്തിമരമാണ് ഇന്നലെ രാത്രി എട്ട് മണിയോടെ കടപുഴകി വീണത്. മരം വീണതിനെത്തുടർന്ന് പ്രദേശത്തെ നാല് വൈദ്യുത പോസ്റ്റുകൾ പൂർണ്ണമായും തകർന്നു.
അപകടസമയത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവുമാണ് ഒഴിവായത്.
അപകടത്തെത്തുടർന്ന് ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും മുൻകരുതലിന്റെ ഭാഗമായി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
അപകടമുണ്ടായ ഭാഗത്ത് ത്രീ-ഫേസ് ലൈനാണ് കടന്നുപോകുന്നത്.
മരം മുറിച്ചുമാറ്റി, പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് പ്രദേശത്തെ വൈദ്യുത ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

