മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം അതിവിപുലവും മനോഹരവുമായി നടത്തി. ഭിന്നശേഷിക്കാരാണെലും ആദ്യമായി സ്കൂളിൽ വരുന്നതിന്റെ ആവേശവും ആനന്ദവും കുട്ടികളിൽ കാണാനായി. വർണ്ണ ബലൂണുകൾ നൽകിയും മധുരം നൽകിയും പുതുമുഖങ്ങളെ സ്വീകരിച്ചു.
മുക്കം നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി ഉദ്ഘാടനം ചെയ്ത പ്രവേശനോത്സവ ചടങ്ങിൽ കൊറ്റങ്ങിൽ സുരേഷ് ബാബു അധ്യക്ഷനായി. HM കെ ഷീബ, പി ടി എ പ്രസിഡന്റ് അസീസ് മലയമ്മ, സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ വിജയൻ, മാനേജർ ഹാരിസ് സി, എന്നിവർ സംസാരിച്ചു
മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം അതിവിപുലവും മനോഹരവുമായി നടത്തി


