കോഴിക്കോട്: കെ.എൻ.എം മെഡിക്കൽ കോളജ് യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ റഹ്‌മാനിയ്യ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി നേതൃത്വം നൽകും. രാവിലെ 7.15നാണ് ഈദ്ഗാഹ് ആരംഭിക്കുക.
ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി കെ.എൻ.എം സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മഴയാണെങ്കിലും ഈദ്ഗാഹ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അവർ വ്യക്തമാക്കി.


