whatsapp chat
Call now
Accident dead Latest

താക്കോല്‍ ഉപയോഗിച്ച്‌ വാരിയെല്ലില്‍ കുത്തി; കാട്ടാക്കടയില്‍ യുവാവ് കൊല്ലപ്പെട്ടു, പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച്‌ പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. താക്കോല്‍ കൊണ്ട് ഒരാള്‍ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തി. തുടർന്ന് കാട്ടാക്കട മമല്‍ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.