കണ്ണൂർ: സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ഫോണുകള്‍ പിടികൂടി. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണും പിടികൂടിയത്.വാട്ടർടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്.

വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാർജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുൻപും കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് സ്മാർഫോണും പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ സുരക്ഷ വർധിപ്പിച്ചതായി അധികൃതർ അവകാശപ്പെടുന്നതിനിടെയാണ് തുടർച്ചയായി മൊബൈല്‍ഫോണുകളും ജയിലില്‍നിന്ന് പിടിച്ചെടുക്കുന്നത്.
ഫോണുകള്‍ ജയിലിന്റെ മതിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതാണെന്നാണ് ജീവനക്കാർ പറയുന്നത്. അതേസമയം, മൊബൈല്‍ ചാർജർ അടക്കം തടവുകാർ എങ്ങനെയാണ് ജയിലിനുള്ളില്‍ ഉപയോഗിക്കുന്നതെന്നതും ചോദ്യമാണ്.



