EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി
ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച് വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വോട്ടുകള്‍ വീണ്ടും എണ്ണിയപ്പോള്‍, വിജയിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയേക്കാള്‍ 51 വോട്ടുകള്‍ കൂടുതല്‍ ‘പരാജയപ്പെട്ട’ സ്ഥാനാർത്ഥിക്ക് ലഭിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി, പരാജിതനായ സ്ഥാനാർത്ഥിയെ (ഹർജിക്കാരൻ) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാൻ പാനിപ്പത്തിലെ ഇലക്ഷൻ ഓഫീസറോട് സുപ്രീം […]
