ഡോ ഹാരിസിനെ സംശയനിഴലിലാക്കി വാര്‍ത്താ സമ്മേളനം: ആരാണ് ഫോണിലെ ആ സാര്‍? എല്ലാം മൈക്ക് ‘ലൈവ്’ ആയി പിടിച്ചു
തിരുവനന്തപുരം: . ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ.പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. ‘അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം’ എന്നായിരുന്നു ഫോണിന്റെ മറുതലക്കല്‍ നിന്ന് നിർദേശം ലഭിച്ചത്. റിപ്പോർട്ട് മുഴുവൻ വായിക്കാൻ പറയുന്നുവെന്ന് വാർത്താ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനെ ഇടക്ക് ഫോണ്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ട് ഓർമ്മിപ്പിക്കുകയും ചെയ്യുന്നത് കാണാം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് […]




