Latest

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേര്‍ മരിച്ചു

നിർത്താതെ പെയ്ത മഴയെത്തുടർന്നുണ്ടായ പുതിയ ഉരുള്‍പൊട്ടലുകളിലും മേഘവിസ്ഫോടനങ്ങളിലും ജമ്മു കശ്മീരില്‍ 11 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ. റിയാസി ജില്ലയില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. 4, 6, 8, 10, 12 വയസ്സുള്ള അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ മണ്‍വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. രാജ്ഗഡിലെ ഉയർന്ന പ്രദേശങ്ങളില്‍ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ റമ്ബാനില്‍ നാല് പേർ മരിക്കുകയും […]