റസ്റ്ററന്റ് ഒലിച്ചുപോയി, ഒരു ചുമര്‍ മാത്രം ബാക്കി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മണാലിയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തില്‍ വൻ നാശനഷ്ടം. ഒട്ടേറെ കെട്ടിടങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി.ബിയാസ് നദി കരകവിഞ്ഞൊഴുകി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം ഭാഗികമായി ഒലിച്ചുപോയ ഒരു റസ്റ്റോറന്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിയാസ് നദിക്ക് സമീപത്തുള്ള ഷേർ-ഇ-പഞ്ചാബ് റസ്റ്റോറന്റാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. കെട്ടിടത്തിന്റെ മുൻവശത്തെ ഒരു ചുമർ മാത്രമാണ് അവശേഷിക്കുന്നത്. സഞ്ചാരികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റസ്റ്ററന്റ് കൂടിയാണിത്. പ്രളയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ചൊവ്വാഴ്ച പലയിടത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം […]
