നേതാക്കള്‍ ഇന്ത്യക്കെതിരേ യുദ്ധ ഭീഷണി മുഴക്കുമ്ബോള്‍ മറുഭാഗത്ത് വെള്ളത്തിനായി പാകിസ്താന്റെ അഭ്യര്‍ത്ഥന
പാക് സൈനിക മേധാവിയും പാക് നേതൃത്വവും ഇന്ത്യക്കെതിരേ ഒരു ഭാഗത്ത് യുദ്ധഭീഷണി മുഴക്കുമ്ബോള്‍ മറുഭാഗത്ത് വെള്ളത്തിന് വേണ്ടി ഇന്ത്യയോട് അഭ്യർത്ഥന നടത്തി പാക് വിദേശകാര്യമന്ത്രാലയം.പഹല്‍ ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയിരുന്നു. കരാർ പുനരാരംഭിക്കണമെന്നാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന. പാക് സൈനിക മേധാവി അസിം മുനീറും പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയും ഇന്ത്യക്കെതിരേ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ്, സിന്ധുനദീജലക്കരാർ പൂർണ്ണമായി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ നിർത്തിവെച്ച കരാർ […]
