മോശം റോഡ്, കുറഞ്ഞ ദൂരം താണ്ടാൻ മണിക്കൂറുകള്‍; ടോളും കൊടുക്കണോയെന്ന് NHIAയോട് സുപ്രീംകോടതി
പാലിയേക്കരയിലെ ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി എത്തിയ ദേശീയപാത അതോറിറ്റിയോട് ചോദ്യങ്ങളുയർത്തി സുപ്രീംകോടതി.റോഡ് സഞ്ചാര യോഗ്യമല്ലാതിരിക്കുമ്ബോള്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന ചോദ്യമാണ് സുപ്രീംകോടതി ഉയർത്തിയത്. ഈ പാതയില്‍ 12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ടോള്‍ നിർത്തിവെക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായി ദേശീയ പാത അതോറിറ്റിയും ടോള്‍ കമ്ബനിയും നല്‍കിയ […]
