ഇൻഷുറൻസ് ഇല്ലാതെ വാഹനവുമായി നിരത്തില്‍ ഇറങ്ങിയാല്‍ പണി പാളും? പിഴ അഞ്ചിരട്ടിയായി ഉയരും! നീക്കം ഇങ്ങനെ
രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കാൻ ഒരുങ്ങി റോഡ് ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇൻഷുറൻസില്‍ ഉള്‍പ്പെടെ കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ട് വരാനും പിഴത്തുക ഉള്‍പ്പെടെ കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്.രാജ്യത്തെ വാഹന ഉടമകള്‍ ഇൻഷുറൻസിനെ സമീപിക്കുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റാൻ കഴിയുന്ന നിർദ്ദേശങ്ങളാണ് റോഡ് ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.മോട്ടോർ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതോടെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാല്‍ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് […]
