whatsapp chat
Call now
Accident Latest

കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ചു; മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാമ്ബാടിയില്‍ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം.മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്. പാമ്ബാടി ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡില്‍ തെന്നിനീങ്ങി മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് പാമ്ബാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ കുറ്റിക്കല്‍ സ്കൂളിനോട് ചേർന്ന മതിലില്‍ ഇടിക്കുകയായിരുന്നു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിൻ (40), ടിനു (35), ടിയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ എല്ലാവരേയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെകെ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.