പേയാട് എസി നന്നാക്കുന്ന ജോലിക്കെത്തിയ യുവാവ് വീടിന്റെ സണ്‍ഷേഡില്‍നിന്ന് വീണ് മരിച്ചു. എസി ടെക്നീഷ്യനായ മലയിൻകീഴ് പൊറ്റയില്‍ സ്വദേശി അഖില്‍ (25) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം.

പേയാട് അലകുന്നം കിഷോറിന്റെ വീട്ടില്‍ തകരാറിലായ എസി നന്നാക്കാൻ എത്തിയതായിരുന്നു അഖില്‍. ജോലി ചെയ്യുന്നതിനിടെ സണ്‍ഷേഡില്‍നിന്ന കാല് വഴുതി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ മലയിൻകീഴ് മണിയറവിള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


