whatsapp chat
Call now
court and law Health kerala government kozhikode Latest

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നിയമനടപടി: തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു. തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ […]

Business Commerce Gas kerala government kozhikode Latest Lifestyle

e-KYC പൂർത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് കണക്ഷൻ റദ്ദാകുമോ? എന്താണ് യാഥാര്‍ത്ഥ്യം?

കോഴിക്കോട്: എച്ച്.പി.സി.എൽ (HPCL) പാചകവാതക ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 16-നുള്ളിൽ e-KYC പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.എന്നാൽ, e-KYC സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിലും പാചകവാതക കണക്ഷൻ റദ്ദാക്കപ്പെടില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.e-KYC ചെയ്യാത്തവരുടെ കണക്ഷൻ പൂർണ്ണമായി വിച്ഛേദിക്കുകയോ റദ്ദാക്കുകയോ ചെയ്യില്ല. പകരം ഗാർഹികേതര നിരക്കിൽ (Non-Domestic / Commercial Price) സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഇത് സാധാരണ നിരക്കിന്റെ ഏകദേശം ഇരട്ടിയോളമാണ്.എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്കാണ് […]

Crime kerala government Kerala police Latest

സസ്‌പെന്‍ഷന് സ്റ്റേയില്ല, എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഹരജി തള്ളി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി.സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ ഹരജി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. ഹരജിയില്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് മറുപടി തേടി.നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചാണ് അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. സംഭവദിവസം താന്‍ വയനാട് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു എന്നായിരുന്നു അജിത് കുമാറിന്റെ വാദം.നിലവിൽ ആദ്യം കേസന്വേഷിച്ച മൂന്ന് […]

Education Latest politics

എയിംസ് അനുമതി ഈ വർഷം തന്നെ കേരളത്തിന് വലിയ പ്രതീക്ഷ:- മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് (AIIMS) ഈ വർഷം തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ നടന്ന ചർച്ചകൾ വളരെ പോസിറ്റീവ് ആയിരുന്നുവെന്നും കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസ് വരണമെന്നത് കേരളത്തിന്റെ വലിയ ആഗ്രഹമാണെന്നും ഇത്തവണ കേന്ദ്രത്തിന് ഒഴിവുകഴിവുകൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ പൂർണ്ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി […]

kerala government Latest politics udf government

ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും

ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും; 5 മുതൽ 15 സെന്റ് വരെയുള്ളവർക്ക് പ്രത്യേക പരിഗണന എന്ന് റവന്യൂ മന്ത്രി കോഴിക്കോട്:റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. റവന്യൂ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾ, വകുപ്പിന്റെ 100 ദിന കർമ്മ പരിപാടി, ഡിജിറ്റൽ റീസർവേ, വികസന പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ […]

Commerce family kerala government Latest Lifestyle politics

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണമാരംഭിക്കും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മാസം മൂന്നിനം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായപദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കും. പെൻഷൻ മുടങ്ങാതിരിക്കാൻ ഒമ്പത് ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലാണ് സർക്കാർ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ, സ്ത്രീകൾക്കായി പ്രത്യേക സ്വയംതൊഴിൽ വായ്പാ പദ്ധതിയും […]

ACTION Crime Lifestyle politics

എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവെച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാഉദ്യോഗസ്ഥർ മർദിച്ചത്. നിലവിലെ ആലപ്പുഴ എംഎൽഎ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു അന്ന് മർദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.  ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടെപട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ സർക്കാരിന്റെ […]

FIFA World Cup 2026 winer Football Latest Sport News Sports

ഫെറാൻ ടോറസിന്റെ ഗോളിൽ സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

വാശിയേറിയ കലാശപ്പോരില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് സ്പെയിന്‍ ജേതാക്കള്‍. എക്സ്ട്രൈ ടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്‍റെ ജയം. എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫെറാന്‍ ടോറസാണ് ഗോള്‍ നേടിയത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. കൃത്യസമയത്ത് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്-വോളിയിലൂടെ പന്ത് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു സ്പെയിനിന്‍റെ രണ്ടാം ലോകകപ്പ് കിരീടമാണിത്. 2010 ലാണ് […]

Business Latest

കേരളം ഇരുട്ടിലേക്ക്? വൈദ്യുതി നിയന്ത്രണത്തിന്റെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയിൽ 500മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി […]

Latest politics

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

കോഴിക്കോട്: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. സൈബർ സെൽ പൊലീസ് ഡൽഹിയിലേക്ക് അന്വേഷണത്തിനായി പോകും. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എംഎൽഎയെ വിളിച്ചത്. ജൂലൈ ആറിനാണ് ഫോണ്‍ കോള്‍ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്നാണ് എംഎല്‍എയോട് പറഞ്ഞത്. മന്ത്രിസഭ പുനഃസംഘടന വരാനിരിക്കുകയാണെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും വിളിച്ചയാള്‍ […]

Latest

‘വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു, കപ്പല്‍ മുങ്ങി’ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയില്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംഎല്‍എ എൻ ഷംസുദ്ദീൻ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം […]

Latest

പൊലീസിന്റെ മര്‍ദനവും ക്രൂരതയും നിയമസഭയില്‍ വിവരിച്ച്‌ റോജി എം ജോണ്‍; സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

നിയമസഭയില്‍ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചു റോജി എം ജോണ്‍ എംഎല്‍എ. അന്ന് പൊലീസ് മർദ്ദനത്തെ കുറിച്ച്‌ പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു. ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം. രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ സുജിത്ത് നേരിട്ട പൊലീസിൻ്റെ […]

Latest

ചാക്ക ഫ്ലൈ ഓവറിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം, ആളെ തിരിച്ചറിയാനായില്ല: അന്വേഷണം

തിരുവനന്തപുരം: നിർമാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി. ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന മൃതദേഹം പാന്‍റും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള പുരുഷ മൃതദേഹമാണ് കണ്ടെത്തിയതെന്നും ഏതെങ്കിലും വിവരം അറിയുന്നവർ പേട്ട പൊലീസുമായി ബന്ധപ്പെടണമെന്നും പേട്ട എസ്‌എച്ച്‌ഒ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest

മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി; കേന്ദ്രത്തിനും പ്രതിപക്ഷത്തിനും വിമര്‍ശനം

തിരുവനന്തപുരം: വന്യമൃഗ ശല്യം തടയുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി. വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും ഒന്ന് പോലും കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിൻ്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ തള്ളി. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങള്‍ അതിസങ്കീർണമാണ്. ഇത് ലഘൂകരിക്കാൻ ആവശ്യപ്പെട്ടിട്ട്, അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പറഞ്ഞു. കണ്‍മുന്നിലെ യാഥാർത്ഥ്യങ്ങള്‍ കാണാതെ വക്രീകരിച്ച്‌ അവതരിപ്പിക്കുകയാണ് […]

Latest

108 ആംബുലൻസ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷൻ തട്ടിപ്പ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍പരം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 2019-24 കാലഘട്ടത്തില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്ബനിക്കു നല്‍കിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാല്‍, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് […]

Health Latest

‘ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി’; ചികിത്സാപിഴവെന്ന് ആരോപണം

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സർജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന് കാട്ടാക്കട സ്വദേശിയായ യുവതി ആരോപിച്ചു. 50 സെന്റിമീറ്റർ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതി പറയുന്നത്. കഫക്കെട്ട് വന്നപ്പോള്‍ എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ശാസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയാണെന്നും ആരോപണമുണ്ട്. ട്യൂബ് […]

Latest

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കിയെന്ന് പ്രതികരണം

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്‌ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഭൂമി പതിച്ച്‌ കിട്ടിയവരില്‍ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. […]

Latest

‘ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുത്’; രാഹുലിനെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ

ലൈംഗികാരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ.പാലക്കാട്ടെ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് പാലക്കാട് നഗരത്തില്‍ ബസ് സ്റ്റാൻഡ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയായാണ് രാഹുല്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് പാലക്കാട് നഗരസഭ കത്ത് നല്‍കി. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ […]

Latest

ഉരച്ചു നോക്കിയാല്‍ അപ്രൈസര്‍ക്ക് മനസിലാകാത്ത വിധം വിദഗ്ധമായി നിര്‍മിച്ച ആഭരണങ്ങള്‍; മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടിയ സംഘം പിടിയില്‍

മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടുന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റില്‍. പേരൂർക്കട പൊലീസ് സ്റ്റേഷനില്‍ ഈ മാസം 14 ആം തിയ്യതി ലഭിച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്ബലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഷെജിൻ എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തു. തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നല്‍കിയവരെയും പിടികൂടി. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്മിജു […]

Crime Latest

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; പ്രത്യേകസംഘം ചൊവ്വാഴ്ച തെളിവെടുക്കും, ജീവനക്കാര്‍ക്ക് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് ആരംഭിക്കും.സർക്കാർ നിയോഗിച്ച കമ്മിറ്റി ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് ജയിലില്‍ സന്ദർശനം നടത്തുന്നത്. മുഴുവൻ ജീവനക്കാരോടും ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ്ബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജയില്‍ ചാട്ടം അന്വേഷിക്കാൻ നിയോഗിച്ചത്. കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതർ അറിഞ്ഞത് […]

Latest

അമ്ബലത്തില്‍ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച്‌ പോയി; വാടക വീട്ടിലെത്തി കാമുകനെ കുത്തി ഭര്‍ത്താവ്

തിരുവനന്തപുരം: ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്ബലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി. തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വിഷ്ണുവിനോടൊപ്പം […]

Accident Latest

എസി നന്നാക്കുന്നതിനിടെ സണ്‍ഷേഡില്‍നിന്ന് വീണ് ടെക്‌നീഷ്യനായ യുവാവിന് ദാരുണാന്ത്യം

പേയാട് എസി നന്നാക്കുന്ന ജോലിക്കെത്തിയ യുവാവ് വീടിന്റെ സണ്‍ഷേഡില്‍നിന്ന് വീണ് മരിച്ചു. എസി ടെക്നീഷ്യനായ മലയിൻകീഴ് പൊറ്റയില്‍ സ്വദേശി അഖില്‍ (25) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു സംഭവം. പേയാട് അലകുന്നം കിഷോറിന്റെ വീട്ടില്‍ തകരാറിലായ എസി നന്നാക്കാൻ എത്തിയതായിരുന്നു അഖില്‍. ജോലി ചെയ്യുന്നതിനിടെ സണ്‍ഷേഡില്‍നിന്ന കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ മലയിൻകീഴ് മണിയറവിള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Health Latest

ടിറ്റോ തോമസിന് 17 ലക്ഷം സര്‍ക്കാര്‍ ധനസഹായം; നിപയുടെ ജീവിക്കുന്ന രക്തസാക്ഷി, ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍

തിരുവനന്തപുരം: നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ മംഗലാപുരം സ്വദേശി ടിറ്റോ തോമസിന് 17 ലക്ഷംരൂപ ധനസഹായം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുന്നത്. 2023-ല്‍ നിപ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ടിറ്റോ. ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് […]

Crime Latest

പണം തട്ടാൻ ഡേറ്റിങ് ആപ്പ്; യുവാക്കള്‍ ഉന്നമിട്ടത് സ്വവര്‍ഗാനുരാഗികളെ, നാണക്കേട് കൊണ്ട് ആരും മിണ്ടിയില്ല

ഡേറ്റിങ് ആപ്പ് വഴി യുവാക്കളുമായി ബന്ധം സ്ഥാപിച്ചശേഷം അവരെ വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്.സ്വവർഗാനുരാഗികളായ നൂറോളം യുവാക്കളെയാണ് ജില്ലയില്‍ തട്ടിപ്പിനിരയാക്കിയതെന്നും നാണക്കേട് കാരണമാണ് പലരും പരാതി നല്‍കാത്തതെന്നും പോലീസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി യുവാക്കളെ ഗ്രിൻറ്റർ എന്ന ഡേറ്റിങ് ആപ്പില്‍ എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. 10 കിലോമീറ്റർ പരിധിയിലുള്ള യുവാക്കള്‍ക്ക് പ്രതികള്‍ തങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തശേഷം ഇവരെ വിളിച്ചു വരുത്തുന്നതാണ് രീതി. ആളൊഴിഞ്ഞ ഭാഗത്ത് […]

Health Latest

ഡോ ഹാരിസിനെ സംശയനിഴലിലാക്കി വാര്‍ത്താ സമ്മേളനം: ആരാണ് ഫോണിലെ ആ സാര്‍? എല്ലാം മൈക്ക് ‘ലൈവ്’ ആയി പിടിച്ചു

തിരുവനന്തപുരം: . ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ.പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. ‘അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം’ എന്നായിരുന്നു ഫോണിന്റെ മറുതലക്കല്‍ നിന്ന് നിർദേശം ലഭിച്ചത്. റിപ്പോർട്ട് മുഴുവൻ വായിക്കാൻ പറയുന്നുവെന്ന് വാർത്താ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനെ ഇടക്ക് ഫോണ്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ട് ഓർമ്മിപ്പിക്കുകയും ചെയ്യുന്നത് കാണാം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.