whatsapp chat
Call now
ACTION Crime Lifestyle politics

എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് 
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവെച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാഉദ്യോഗസ്ഥർ മർദിച്ചത്. നിലവിലെ ആലപ്പുഴ എംഎൽഎ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു അന്ന് മർദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു. 

ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടെപട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പരാതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ, വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുകയും എസ്പി എ.പി. ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന്, ഷൗക്കത്തലി മേധാവിയായ എസ്‌ഐടി അന്വേഷണംനടത്തി റിപ്പോർട്ട് സമർപ്പിച്ചു. കേസ് അട്ടിമറിക്കാൻ ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് അജിത്കുമാർ ഇടപെടൽ നടത്തിയെന്ന് റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്മേൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയത്.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.