തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെയും പോലീസ് വകുപ്പിനെയും നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന ഘടകത്തിന്റെ സഹകരണത്തോടെ നടത്തിവരുന്ന തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലഹരിക്ക് അടിമപ്പെട്ടവർക്കായുള്ള ഡീ ടോക്സ് ചികിത്സ, റിഹാബിലിറ്റേഷൻ കെയർ, മറ്റു പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കുകയാണ് തൂഫാൻ കെയർ പദ്ധതിയുടെ ലക്ഷ്യം. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്‌ഡി ഐപിഎസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ […]




















