whatsapp chat
Call now
Business Latest

കേരളം ഇരുട്ടിലേക്ക്? വൈദ്യുതി നിയന്ത്രണത്തിന്റെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ആവശ്യകതയിൽ 500മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്.ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി […]

Latest politics

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

കോഴിക്കോട്: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. സൈബർ സെൽ പൊലീസ് ഡൽഹിയിലേക്ക് അന്വേഷണത്തിനായി പോകും. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എംഎൽഎയെ വിളിച്ചത്. ജൂലൈ ആറിനാണ് ഫോണ്‍ കോള്‍ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്നാണ് എംഎല്‍എയോട് പറഞ്ഞത്. മന്ത്രിസഭ പുനഃസംഘടന വരാനിരിക്കുകയാണെന്നും നിലവിലുള്ള പല മന്ത്രിമാരും മാറുമെന്നും വിളിച്ചയാള്‍ […]

Education Latest

സ്കൂൾ പാർലിമെൻ്റുകൾ നാളെത്തെ ഭരണകർത്താക്കളുടെ പരിശീലന കേന്ദ്രങ്ങൾ: ഡോ. ഹുസൈൻ മടവൂർ .

കോഴിക്കോട് :സ്കൂൾ പാർലിമെൻ്റുകൾ നാളെത്തെ ഭരണകർത്താക്കളെ വാർത്തെടുക്കുന്ന പരിശീലന കേന്ദ്രങ്ങളാണെന്ന് മലബാർ എജ്യുസിറ്റി ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.നരിക്കുനി മലബാർ എജ്യുസിറ്റി കേമ്പസിലെ പ്രഥമ സ്ഥാപനമായ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 – 2027 വർഷത്തെ സ്റ്റുഡൻസ് പാർലമെന്റ് സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് എലത്തൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യബോധവും നേതൃത്വപാടവവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിൽ […]

Business Commerce Latest Lifestyle Travel

ഓണത്തിന് റെയിൽവേയുടെ സമ്മാനം; കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും

ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ്. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും സ്‌പെഷല്‍ ട്രെയിനുകളുടെ പ്രഖ്യാപനം. ആഘോഷവേളകളില്‍ പലപ്പോഴും മാസങ്ങള്‍ക്ക് മുന്‍പേ ട്രെയിന്‍ ബുക്കിങ്ങുകള്‍ മുഴുവനാകുന്നതിനാല്‍ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

Latest

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് നല്‍കാം ‘ജോണ്‍ ഡോ ഇൻജങ്ഷൻ’; എന്താണ് അശോക് കുമാര്‍ ഓര്‍ഡര്‍? അറിയാം

സൈബർ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നവരുടെ ദയാരഹിതമായ ആക്രമണങ്ങള്‍ ‘ജോണ്‍ ഡോ ഇൻജങ്ഷനി’ലൂടെ ചെറുക്കാൻ കഴിയുമെന്ന് നിയമവിദഗ്ധർ.മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന സൈബർ ആക്രമണത്തെ വളരെ വേഗം അവസാനിപ്പിക്കാൻ കഴിയുമെന്നതാണ് ജോണ്‍ ഡോ ഇൻജങ്ഷന്റെ ഗുണം. നിലവില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ അജ്ഞാതർ നടത്തുന്ന ഓണ്‍ലൈൻ ട്രോളിങ് ചെറുക്കാൻ ഐടി ആക്‌ട് അടക്കമുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പര്യാപ്തമല്ല. അവിടെയാണ് ജോണ്‍ ഡോ ഇൻജങ്ഷൻ സഹായമായിമാറുന്നത്. സിവില്‍ കോടതിക്കടക്കം ജോണ്‍ ഡോ ഇൻജങ്ഷൻ ഉത്തരവ് പുറപ്പെടുവിക്കാം. അടുത്തിടെ ഗുരതരമായ ആരോപണം നേരിട്ട യുവ […]

Latest

ഓണത്തിന് ഒരു പറ്റിക്കലും നടക്കില്ല, പെട്രോള്‍ പമ്ബിലടക്കം ചൂഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം; കര്‍ശന പരിശോധന

ഓണത്തോടനുബന്ധിച്ച്‌ വിപണിയിലെ ക്രമക്കേടുകള്‍ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളില്‍ നിന്ന്സംരക്ഷിക്കാനും നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരിശോധന നടത്തും. രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയില്‍ താഴെ പറയുന്ന ക്രമക്കേടുകള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം. * അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക. * അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. * അളവ് തൂക്കം/എണ്ണം […]

Business Latest

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉള്‍പ്പെടെ 13 സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ഇന്ന് മുതല്‍

കണ്‍സ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവില്‍ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും […]

Food Latest

ഒരുമണി അരിപോലും കേന്ദ്രം അധികം നല്‍കിയില്ല,വെളിച്ചെണ്ണവില നിയന്ത്രിക്കുന്നതില്‍ ഇടപെടാനായി- മുഖ്യമന്ത്രി

ഓഗസ്റ്റ് 31 മുതല്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയർ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാരിന് ഇടപെടാൻ കഴിഞ്ഞു. 250 കോടിയില്‍ കുറയാത്ത കച്ചവടം സപ്ലൈകോ വഴി ഓണക്കാലത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഓണം സമൃദ്ധമായി ആഘോഷിക്കാൻ ജനങ്ങള്‍ക്ക് കഴിയണം. പൊതുവിപണിയില്‍ അതിനുള്ള ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ നയമെന്നും അദ്ദേഹം വിമർശിച്ചു. ബദല്‍ നയം നടപ്പിലാക്കുന്നതുകൊണ്ടാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത്. ഒരു മണി അരി പോലും അധികം […]

Business Latest

സഹകരണ ഓണം വിപണി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, സംസ്ഥാനമൊട്ടാകെ 1800 ഓണചന്തകള്‍

ഓണക്കാല വിലകയറ്റത്തിന് തടയിടാൻ സഹകരണ വകുപ്പിന്റെ ഓണം വിപണികള്‍ ആരംഭിക്കുന്നു. 26 മുതല്‍ പത്ത് ദിവസത്തേക്ക് ഓണം വിപണികള്‍ പ്രവർത്തിക്കുക.1800 ഓണചന്തകളാണ് ഇക്കുറി ഉണ്ടാവുക. വിപണിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായിരിക്കും. കണ്‍സ്യൂമർഫെഡിന്റെ നേതൃത്വത്തിലാണ് സഹകരണ ഓണചന്തകള്‍ പ്രവർത്തിക്കുക. കണ്‍സ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകള്‍ ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങള്‍, പിന്നോക്ക […]

Latest

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങള്‍, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; കിറ്റ് നല്‍കുക 6 ലക്ഷത്തിലേറെ മഞ്ഞ കാര്‍ഡുടമകള്‍ക്ക്

സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക.മഞ്ഞ കാർഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ […]

Business Commerce Latest

‘കേരളത്തിലെ ബഹുഭൂരിപക്ഷം നികുതിദായകരും സത്യസന്ധര്‍, അഴിമതി കുറവ്’; തൊഴില്‍ സംസ്‌കാരം മികച്ചതെന്ന് സിജിഎസ്ടി ചീഫ് കമ്മീഷണര്‍

കേരളത്തിലെ നികുതിദായകരില്‍ 85 ശതമാനത്തോളം പേരും സത്യസന്ധരാണെന്ന് സംസ്ഥാനത്തെ സിജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.ഇവിടെ ബോധപൂർവ്വം ആരും നികുതി വെട്ടിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്ബോള്‍ കേരളത്തില്‍ ബോധപൂർവ്വം നികുതി വെട്ടിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ സംസാരിക്കുകയായിരുന്നു സിജിഎസ്ടി ചീഫ് കമ്മീഷണര്‍. അതേസമയം 2023-24 മുതല്‍ 2024-25 വരെയുള്ള കേരളത്തിലെ വരുമാന വളര്‍ച്ച വെറും അഞ്ച് ശതമാനം മാത്രമാണെന്ന് സിജിഎസ്ടി ചീഫ് […]

Latest Travel

800 രൂപയില്‍ നിന്ന് 10,000 രൂപയിലേക്ക്; പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഫീസ് കുത്തനെ കൂട്ടി,

വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000 രൂപയുമാക്കി. കഴിഞ്ഞ ബജറ്റില്‍ പഴയവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസർക്കാർ നല്‍കിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ല്‍നിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വരുമ്ബോള്‍ ടെസ്റ്റിങ് […]

Crime Latest

തോട്ടപ്പള്ളിയിലെ അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; പ്രതി പിടിയില്‍

തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്ബനാകുളങ്ങര പുത്തൻവീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്ബലപ്പുഴ ഡിവൈഎസ്പി കെ.എൻ.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്ബി മുറിച്ച്‌ വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. സാക്ഷിയാക്കാമെന്നു കരുതി; ഒടുവില്‍ […]

Latest Lifestyle

കേരളത്തിലെ സാധാരണക്കാരുടെ കടം കൂടുന്നു; പ്രധാന കാരണങ്ങള്‍ ഇവയെല്ലാമാണ്

പണം എത്ര ചെലവാക്കേണ്ടി വന്നാലും അന്തസ്സ് വിട്ടൊരു കളിക്ക് മലയാളിയെ കിട്ടില്ല. അതിപ്പോ കടം വാങ്ങിയാണെങ്കിലും കാര്യം നടത്തുകയെന്നതാണ് ഭൂരിഭാഗം ആളുകളുടേയും ശീലം.അടുത്തിടെ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ കേരളത്തില്‍ സാധാരണക്കാരുടെ കടം പെരുകുകയാണ്. ഒരാളുടെ ശമ്ബളം കൊണ്ട് ഒരു കുടുംബം കഴിഞ്ഞിരുന്ന പഴയകാലമൊക്കെ മാറി. ഇന്ന് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍പ്പോലും കടബാദ്ധ്യത ഒഴിവാക്കാന്‍ പെടാപ്പാടുപെടുകയാണ് മിക്ക സാധാരണ കുടുംബങ്ങളും. എന്തുകൊണ്ടായിരിക്കും മലയാളിയുടെ കടം പെരുകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മാന്യമായ ശമ്ബളം ലഭിച്ചാല്‍ പോലും മാസം പകുതി […]

Education Latest

സ്കൂള്‍ കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളില്‍ വര്‍ണവസ്ത്രം ധരിക്കാം

സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്ത. ഇനി മുതല്‍ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്കൂളില്‍ ആഘോഷിക്കുമ്ബോള്‍ കുട്ടികള്‍ക്ക് വർണ വസ്ത്രങ്ങള്‍ ധരിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആഘോഷ പരിപാടികള്‍ നടക്കുമ്ബോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് […]

Latest Travel

‘2018-ല്‍ ലൈസൻസ്,വാഹനമോടിക്കുന്നത് ഇപ്പോള്‍, ഒരാളെ ഇടിച്ചുകൊന്നു’; അത്തരം സാഹചര്യമുണ്ടാവരുതെന്ന് മന്ത്രി

തിരുവനന്തപുരം: നിസാരമായി ലൈസൻസ് കൊടുക്കുന്നത് നിർത്തിയില്ലെങ്കില്‍ നാളെ അപകടമരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് ഇപ്പോള്‍ വളരെ കർശനമാണെന്നും ഒരു ദിവസം നൂറ് പേര് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്താല്‍ 48 ശതമാനത്തോളം പേർ മാത്രമേ വിജയിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറക്കിയതിന്റെ ഭാഗമായി നടത്തിയ ആദ്യ യാത്രയില്‍ സംവിധായകൻ പ്രിയദർശൻ, നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു, നടൻ നന്ദു, ഹരി പത്തനാപുരം എന്നിവരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ […]

Latest

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; നടപടിയെ‌ടുക്കാൻ എഐസിസി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തില്‍ വിവരങ്ങള്‍ തേടി എഐസിസി. നേതൃത്വത്തിന് കിട്ടിയ പരാതികള്‍ അന്വേഷിച്ച്‌ നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. ആരോപണങ്ങള്‍ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. അതേസമയം, യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ കൂടുതല്‍ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ […]

Latest

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 […]

Education Latest

അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയില്‍ പൂട്ടിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശിച്ച്‌ മന്ത്രി

സംസ്ഥാനത്തെ ഒരു സ്കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.എറണാകുളത്തെ ഒരു സ്കൂളില്‍ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടി വൈകിയെത്തിയാല്‍ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ടുമുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്കൂളല്ല […]

Latest

മത്തിയുടെ വില പകുതിയായി, അയിലയ്ക്ക് പകുതിയിലും താഴെ; മീൻകൂട്ടാം ഇഷ്ടംപോലെ…വരവ് കൂടി, വില കുറഞ്ഞു

നാനൂറ് രൂപകൊടുത്താല്‍ മാത്രം കിട്ടിയിരുന്ന മത്തിക്ക് ഇപ്പോള്‍ ഇരുനൂറ് രൂപ കൊടുത്താല്‍ മതിയാകും.ട്രോളിങ് നിരോധനം അവസാനിച്ചതോടെ മീൻവില സാധാരണക്കാരുടെ കൈയെത്തും ദൂരത്തായി.മീൻവരവ് ഗണ്യമായി കൂടിയതാണ് വിലകുറയാൻ ഇടയാക്കിയത്. കിലോക്ക് 300 രൂപയുണ്ടായിരുന്ന അയിലയുടെ വില പകുതിയിലും താഴെയായി. 100 രൂപയാണ് ഇടത്തരം അയിലയ്ക്ക് വില. വലിപ്പം കൂടിയവയ്ക്ക് വില സ്വല്‍പ്പം കൂടുതല്‍ നല്‍കേണ്ടിവരും. ഹോട്ടല്‍ ഊണ്‍വിഭവങ്ങളിലെ ആകർഷകങ്ങളായ മീനുകളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. കിലോക്ക് 650 രൂപയുണ്ടായിരുന്ന ആവോലിയുടെ വില 400-ലേക്ക് കുറഞ്ഞിട്ടുണ്ട്. അയക്കൂറ വില കിലോക്ക് 700 […]

Education Latest

സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു

പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്തർ കൈകാര്യം ചെയ്യും. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിർദ്ദേശിക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപക വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ മനഃശാസ്ത്ര […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.