whatsapp chat
Call now
Latest

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് നല്‍കാം ‘ജോണ്‍ ഡോ ഇൻജങ്ഷൻ’; എന്താണ് അശോക് കുമാര്‍ ഓര്‍ഡര്‍? അറിയാം

സൈബർ ഇടങ്ങളില്‍ ഒളിച്ചിരിക്കുന്നവരുടെ ദയാരഹിതമായ ആക്രമണങ്ങള്‍ ‘ജോണ്‍ ഡോ ഇൻജങ്ഷനി’ലൂടെ ചെറുക്കാൻ കഴിയുമെന്ന് നിയമവിദഗ്ധർ.മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന സൈബർ ആക്രമണത്തെ വളരെ വേഗം അവസാനിപ്പിക്കാൻ കഴിയുമെന്നതാണ് ജോണ്‍ ഡോ ഇൻജങ്ഷന്റെ ഗുണം.

നിലവില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ അജ്ഞാതർ നടത്തുന്ന ഓണ്‍ലൈൻ ട്രോളിങ് ചെറുക്കാൻ ഐടി ആക്‌ട് അടക്കമുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പര്യാപ്തമല്ല. അവിടെയാണ് ജോണ്‍ ഡോ ഇൻജങ്ഷൻ സഹായമായിമാറുന്നത്. സിവില്‍ കോടതിക്കടക്കം ജോണ്‍ ഡോ ഇൻജങ്ഷൻ ഉത്തരവ് പുറപ്പെടുവിക്കാം.

അടുത്തിടെ ഗുരതരമായ ആരോപണം നേരിട്ട യുവ എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട വനിതാ എംഎല്‍എയ്ക്കെതിരെ ദയാരഹിതമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ ചെറുക്കാൻ കഴിയാതെ വന്നപ്പോഴാണ് ജോണ്‍ ഡോ ഇൻജങ്ഷന്റെ സാധ്യതകള്‍ ചർച്ചയായത്.

പാശ്ചാത്യരാജ്യങ്ങളില്‍ ഐടി കമ്ബനികള്‍ക്കൊപ്പം അജ്ഞാതരായ വ്യക്തികളെ, പുരുഷന്മാരാണെങ്കില്‍ ജോണ്‍ ഡോ എന്ന പേരിലും സ്ത്രീകളാണെങ്കില്‍ ജെയ്ൻ ഡോ എന്ന പേരിലും കക്ഷിചേർത്ത് ഫയല്‍ചെയ്യുന്ന ഹർജികളിലാണ് കോടതി ജോണ്‍ ഡോ ഇൻജങ്ഷൻ പുറപ്പെടുവിക്കുന്നത്. ഇതോടെ ആർക്ക് അനുകൂലമായാണോ ഉത്തരവ് ലഭിക്കുന്നത് അവരുടെ പേര് പരാമർശിക്കുന്ന പോസ്റ്റുകള്‍ തടയാൻ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ നിർബന്ധിതമാകും. ഇന്ത്യയില്‍ ഇത് അശോക് കുമാർ ഓർഡർ എന്നാണ് അറിയപ്പെടുന്നത്.

ബോളിവുഡ് നടന്മാരടക്കമുള്ളവർ സൈബർ ആക്രമണം തടയാൻ ജോണ് ഡോ ഇൻജങ്ഷന് ഉത്തരവുകള്‍ വാങ്ങിയിട്ടുണ്ട്. സിനിമ നിർമാണ കമ്ബനികള്‍ക്ക് അനുകൂലമായും ജോണ്‍ ഡോ ഇൻജങ്ഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

ജോണ്‍ ഡോ ഇൻജങ്ഷൻ ഓർഡറുകള്‍ കോടതിയില്‍ നിന്ന് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളുടെ ഗ്രീവൻസ് ഓഫീസർക്കാണ് നേരിട്ട് കൈമാറുന്നത്. അതിനാല്‍ അതിവേഗം നടപടിയുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സൈബർ ആക്രമണത്തെക്കുറിച്ച്‌ സാമൂഹികമാധ്യമ പ്ലാറ്റ് ഫോം ഗ്രീവൻസ് സെല്‍ ഓഫീസർമാർക്ക് പരാതിനല്‍കിയാലും പലപ്പോഴും നടപടിയുണ്ടാകാറില്ല. അവിടെയാണ് ജോണ്‍ ഡോ ഇൻജങ്ഷൻ സഹായമായി മാറുന്നതെന്ന് അഡ്വ. റീന എബ്രഹാം പറഞ്ഞു. ഈ ഓർഡറുകള്‍ കോടതിയില്‍നിന്ന് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളുടെ ഗ്രീവൻസ് ഓഫീസർക്കാണ് നേരിട്ട് കൈമാറുന്നത്. 2003 മുതലാണ് ഇന്ത്യൻ കോടതികള്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.

എന്താണ് ജോണ്‍ ഡോ ഇൻജങ്ഷൻ

ഇംഗ്ലണ്ടില്‍ പിറവിയെടുത്തതാണ് ‘ജോണ്‍ ഡോ ഇൻജങ്ഷൻ’. 2003 മുതലാണ് ഇന്ത്യൻ കോടതികള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. സിപിസിയുടെയും ഐടി നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതികള്‍ ഇത്തരം ഇൻജങ്ഷനുകള്‍ പുറപ്പെടുവിക്കുന്നത്. അജ്ഞാതരായ വ്യക്തികളുടെ സൈബർ ആക്രമണങ്ങളടക്കം തടയാൻ ഇതിലൂടെ കഴിയും.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.