വണ്ടിപ്പെരിയാർ:പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം പുതുവലില്‍ ആളൂർ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്നി (14)യാണ് മരിച്ചത്.

തൊഴിലുറപ്പ് ജോലിക്കുപോയി ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ പോലീസിന്റെ മേല്‍നടപടികള്‍ക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് റോഷ്നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാർഥി).
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക.: 1056, 0471-2552056)


