whatsapp chat
Call now
CJP Education Latest politics

‘എന്റെ രേഖകള്‍ കാണിക്കാം, നിങ്ങളുടെ പരമോന്നത നേതാവ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കുമോ?’: സംഘപരിവാറിന് ദീപ്‌കെയുടെ മറുപടി

ന്യൂഡല്‍ഹി: തനിക്കെതിരെ അധിക്ഷേപം കടുപ്പിച്ച സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. താന്‍ വിദ്യാഭ്യാസ രേഖകള്‍ കാണിക്കാമെന്നും ‘ചക്രവര്‍ത്തി’ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ തയ്യാറാകുമോ എന്നുമാണ് ദീപ്‌കെ മോദിയെ ലക്ഷ്യമിട്ട് ചോദിച്ചത്. ‘ഞാന്‍ എങ്ങനെയാണ് അമേരിക്കയില്‍ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബിജെപി പ്രവര്‍ത്തകന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നതറിഞ്ഞു. എനിക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പ് ലെറ്ററും എജ്യുക്കേഷന്‍ ലോണ്‍ രേഖകളും പരസ്യപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, പകരം നിങ്ങളുടെ പരമോന്നത […]

Education kerala government Kerala police kozhikode Latest Lifestyle Thoofan

തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെയും പോലീസ് വകുപ്പിനെയും നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന ഘടകത്തിന്റെ സഹകരണത്തോടെ നടത്തിവരുന്ന തൂഫാൻ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലഹരിക്ക് അടിമപ്പെട്ടവർക്കായുള്ള ഡീ ടോക്സ് ചികിത്സ, റിഹാബിലിറ്റേഷൻ കെയർ, മറ്റു പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കുകയാണ് തൂഫാൻ കെയർ പദ്ധതിയുടെ ലക്ഷ്യം. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്‌ഡി ഐപിഎസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഡോ […]

Crime Kerala police kozhikode Latest

വെള്ളിമാട്കുന്നിൽ മോഷണശ്രമത്തിനിടയിൽ വയോധികയെ ആക്രമിച്ച ഝാർഖണ്ഡ് സ്വദേശി പിടിയിൽ

കോഴിക്കോട്: വെള്ളിമാട്കുന്നിൽ മോഷണശ്രമത്തിനിടയിൽ ഝാർഖണ്ഡ് സ്വദേശിയായ ഔസാങ് ഖാൻ (31) പിടിയിലായി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപമുള്ള കൊടമ്പാട്ടിൽ സുരേഷിന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി എൺപതുകാരിയായ കമലമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മരുമകൾ പുറത്തേക്ക് പോകുന്ന സമയത്ത് പ്രതി വീടിനടുത്ത റോഡിൽ ഇരിപ്പുണ്ടായിരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് അവർ ചോദിച്ചപ്പോൾ മഴ കാരണമാണെന്ന മറുപടിയാണ് നൽകിയത്. യുവതി പോയ തക്കം നോക്കി പ്രതി കാർ പോർച്ചിനടുത്തേക്ക് നീങ്ങി. ഇത് കണ്ട് ഭയന്ന […]

kerala government kozhikode Latest udf government weather

അറവുമാലിന്യം പുഴയിലേക്ക് ഒഴുകിപ്പോയി; ഫ്രഷ് കട്ട് പ്ലാന്റിനെതിരെ കർശന നടപടി വേണമെന്ന് പി.കെ. ഫിറോസ് എം.എൽ.എ

താമരശ്ശേരി: അമ്പായത്തോട്ട്‌ പ്രവർത്തിക്കുന്ന ‘ഫ്രഷ്‌ കട്ട്’ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു. പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായും വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകിയതായും എം.എൽ.എ. അറിയിച്ചു. ഞായറാഴ്ച പ്ലാന്റ് സന്ദർശിച്ചശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എം.എൽ.എ. ഇക്കാര്യം വ്യക്തമാക്കിയത്. താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമരസമിതി പ്രവർത്തകരും എം.എൽ.എ.യ്ക്കൊപ്പം ഫാക്ടറി സന്ദർശനത്തിനെത്തി.ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും […]

kerala government kozhikode Latest weather

മഴക്കാല കെടുതി: കുന്ദമംഗലത്ത് അടിയന്തര യോഗം ചേർന്നു; ‘മാസ്റ്റർ വളണ്ടിയേഴ്സ് അലർട്ട് ടീം’ രൂപീകരിച്ച് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ

കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിനായി എം. എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ യോഗം വിശദമായി വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യോഗത്തിൽ സമഗ്രമായ പദ്ധതികൾക്ക് രൂപം നൽകി. ഏതൊരു അടിയന്തര ഘട്ടത്തെയും നേരിടാൻ വിവിധ വകുപ്പുകൾ […]

Education Kozhikode collector Latest

നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 03/08/2026 ( തിങ്കൾ ) അവധി പ്രഖ്യാപിക്കുന്നു.( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).

court and law Health kerala government kozhikode Latest

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നിയമനടപടി: തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറും വരും. പൊതുസ്ഥാപനങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കാനും സർക്കാർ നിർദേശിച്ചു. തദ്ദേശവകുപ്പിന്റെ നിർദേശം നടപ്പാക്കാൻ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ സ്വാതന്ത്ര്യം നൽകി. തടസ്സപ്പെടുത്തിയാൽ പോലീസ് സഹായം തേടാം. നായകളുടെ എണ്ണത്തിന് ആനുപാതികമായി വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ ഭക്ഷണം നൽകാൻ വിലക്കില്ല. തദ്ദേശസ്ഥാപനങ്ങൾ ഇതിനുള്ളസ്ഥലം കണ്ടെത്തണം. സ്ഥാപനപരിസരം തെരുവുനായമുക്തമാക്കാൻ […]

Business Commerce Gas kerala government kozhikode Latest Lifestyle

e-KYC പൂർത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് കണക്ഷൻ റദ്ദാകുമോ? എന്താണ് യാഥാര്‍ത്ഥ്യം?

കോഴിക്കോട്: എച്ച്.പി.സി.എൽ (HPCL) പാചകവാതക ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 16-നുള്ളിൽ e-KYC പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന സന്ദേശങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.എന്നാൽ, e-KYC സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിലും പാചകവാതക കണക്ഷൻ റദ്ദാക്കപ്പെടില്ല എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.e-KYC ചെയ്യാത്തവരുടെ കണക്ഷൻ പൂർണ്ണമായി വിച്ഛേദിക്കുകയോ റദ്ദാക്കുകയോ ചെയ്യില്ല. പകരം ഗാർഹികേതര നിരക്കിൽ (Non-Domestic / Commercial Price) സിലിണ്ടറുകൾ വാങ്ങേണ്ടി വന്നേക്കാമെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഇത് സാധാരണ നിരക്കിന്റെ ഏകദേശം ഇരട്ടിയോളമാണ്.എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾക്കാണ് […]

Crime dead Kerala police kozhikode Latest murder

കോഴിക്കോട് നഗരമധ്യത്തിൽ കൊലപാതകം

കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിഠായിത്തെരുവിൽ (എസ്.എം. സ്ട്രീറ്റ്) കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ. നേരത്തെ തന്നെ പരിചയക്കാരായ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്ത് സുൽത്താനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. അക്രമത്തിന് […]

Crime kozhikode Latest murder perumanna

കോഴിക്കോട് മുണ്ടു പാലത്തെ വാടകവീട്ടിൽ മരിച്ച ഷെരീഖ് മുഹമ്മദ് 34 മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് പെരുമണ്ണ മുണ്ടു പാലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷെരീഖ് അഹമ്മദിന്റെ മരണം കൊലപാതകം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏറെ ദുരൂഹതകൾ ഉണ്ടായിരുന്നു ഷെരീഖ്ന്റെ മരണത്തിൽ. തിങ്കളാഴ്ച രാത്രി പന്തിരങ്കാവ് പോലീസ് സ്റ്റേഷനിൽ അഷ്റഫ് ഷെരീഖിന്റെ തലയ്ക്ക് അടിച്ചു താൻ കൊലപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഹാജരാവുകയായിരുന്നു. എന്നാൽ ശരീരത്തിൽ കാര്യമായ ബാഹ്യ മുറിവുകളോ രക്തക്കറയോ ഇല്ലാത്തതിനാൽ പോലീസിനെയും ഫോറൻസിക് വിദഗ്ധരെയും ഒരുപോലെ കുഴക്കിയ മരണത്തിലാണ് നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്ന് […]

ACTION CJP Education Latest

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും സമരമാരംഭിക്കും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അഭിജീത് ദീപ്‌ക്

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എഫ്‌ഐആറുകളുമായി മുന്നോട്ടുപോയാല്‍ സമരവുമായി രംഗത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കോക്രോച്ച് ജനതയുടെ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. എക്സിലൂടെയാണ് ദീപ്‌കെയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തിലെ സുപ്രിംകോടതി വിധിക്കെതിരെയും സിജെപി പ്രതികരിച്ചു. എഫ്‌ഐആറുകളുമായി മുന്നോട്ടുപോകാനുള്ള ഉത്തരവില്‍ സിജെപി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് കോടതി ഉത്തരവെന്നും സിജെപി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. […]

Crime kerala government Kerala police Latest

സസ്‌പെന്‍ഷന് സ്റ്റേയില്ല, എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഹരജി തള്ളി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി.സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ ഹരജി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. ഹരജിയില്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് മറുപടി തേടി.നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചാണ് അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. സംഭവദിവസം താന്‍ വയനാട് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു എന്നായിരുന്നു അജിത് കുമാറിന്റെ വാദം.നിലവിൽ ആദ്യം കേസന്വേഷിച്ച മൂന്ന് […]

Education Latest politics

എയിംസ് അനുമതി ഈ വർഷം തന്നെ കേരളത്തിന് വലിയ പ്രതീക്ഷ:- മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് (AIIMS) ഈ വർഷം തന്നെ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പുനൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ നടന്ന ചർച്ചകൾ വളരെ പോസിറ്റീവ് ആയിരുന്നുവെന്നും കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസ് വരണമെന്നത് കേരളത്തിന്റെ വലിയ ആഗ്രഹമാണെന്നും ഇത്തവണ കേന്ദ്രത്തിന് ഒഴിവുകഴിവുകൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എയിംസ് സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ പൂർണ്ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി […]

Crime kozhikode Latest

കോഴിക്കോട് എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎ കേസില്‍ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍. നീഷ്മയാണ് അറസ്റ്റിലായത്. വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ. നേരത്തെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് രണ്ട് അധ്യാപികമാര്‍ അറസ്റ്റിലായിരുന്നു. കീർത്തന, ക്യാവ എന്നിവരാണ് പിടിയിലായത്. ഇരുവരും പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരാണ്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കീർത്തനയെയും കാവ്യയെയും ചോദ്യം ചെയ്തപ്പോൾ ഇരുവരും നീഷ്‌മയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ നീഷ്‌മയിലേക്കും അന്വേഷണം നീളുകയായിരുന്നു. കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണം […]

Crime dead kozhikode Latest murder perumanna മരണം

മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ

പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിലുള്ള യുവാവിനെ മരിച്ചനിടയിൽ കണ്ടെത്തി.ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ ഷെരീഖ് ആണ് മരിച്ചത്.മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ ബസ്റ്റോപ്പിന് സമീപത്തുള്ളവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിഷെരീഖിന്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് മരണം സംബന്ധിച്ച് വിവരം പന്തീരാങ്കാവ് പോലീസിൻ നേരിട്ട് എത്തി അറിയിക്കുന്നത്.ഷെരീക്കിനെ താൻ തലക്ക് അടിച്ച് കൊന്നിട്ടുണ്ടെന്നുംമൃതദേഹംമുണ്ടു പാലത്തെ വീട്ടിലുണ്ടെന്നുമാണ് പോലീസിനെഅറിയിച്ചത്.ഉടൻതന്നെ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.എന്നാൽ കൊലപാതകത്തിന്റെതായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിപോസ്റ്റ്മോർട്ടത്തിന് മാറ്റും.ലഹരിയാണോ […]

Accident kozhikode Latest

ബേപ്പൂരിൽ ഓയിൽ മില്ലിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം, ആളപായമില്ല

കോഴിക്കോട് ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ രാത്രി വൻ അഗ്നിബാധ. മിൽ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ കത്തിയമർന്നു. ഒ.എം.റോഡിൽ പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് വെളിച്ചെണ്ണ മിൽ.വൈകിട്ട് ആറോടെ മില്ലിന്റെ പ്രവർത്തനം നിർത്തി തൊഴിലാളികൾ താമസ സ്ഥലത്തേക്ക് പോയിരുന്നു. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയറിൽ നിന്നാണ് തീ പടർന്നതെന്നു തൊഴിലാളികൾ പറഞ്ഞു. ആദ്യം തൊഴിലാളികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. ‌ഒരേ സമയം […]

Accident dead Health kozhikode Latest

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ രണ്ടാം ക്ലാസുകാരൻ ലോറി കയറി മരണപ്പെട്ടു

കോഴിക്കോട്: മുക്കം പുൽപ്പറമ്പിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിയായ അമൻ ആണ് മരിച്ചത്. സ്കൂൾ വിട്ട് മറ്റ് കുട്ടികൾക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പുൽപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ ഒരു വളവിൽ എത്തിയപ്പോൾ ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീണതായാണ് പ്രാഥമിക വിവരം. റോഡിലേക്ക് വീണ ഉടൻ തന്നെ പിന്നാലെ എത്തിയ ലോറിയുടെ പിൻചക്രം കുട്ടിയുടെ തലയിലൂടെ […]

kerala government Latest politics udf government

ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും

ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കും; 5 മുതൽ 15 സെന്റ് വരെയുള്ളവർക്ക് പ്രത്യേക പരിഗണന എന്ന് റവന്യൂ മന്ത്രി കോഴിക്കോട്:റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. റവന്യൂ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾ, വകുപ്പിന്റെ 100 ദിന കർമ്മ പരിപാടി, ഡിജിറ്റൽ റീസർവേ, വികസന പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ […]

Education ism kozhikode Latest Lifestyle politics

വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ല; ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണം: ഐ.എസ്.എം

കോഴിക്കോട്: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന പരീക്ഷാ ക്രമക്കേടുകളും വിദ്യാർത്ഥികളുടെ ജനാധിപത്യ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന സമീപനവും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഐ.എസ്.എം കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന യുവതലമുറയുടെ ആശങ്കകൾ കേൾക്കുകയും അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യേണ്ടതിന് പകരം പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത […]

Education Latest politics Uncategorized

കേന്ദ്രമന്ത്രിമാരുടെ ഉറപ്പിൽ 26 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്;

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു. സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിനെ സ്വാഗതംചെയ്ത് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. എന്നാൽ വിദ്യാഭ്യാസ […]

Commerce family kerala government Latest Lifestyle politics

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണമാരംഭിക്കും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മാസം മൂന്നിനം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ ഉത്തരവ്. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായപദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കും. പെൻഷൻ മുടങ്ങാതിരിക്കാൻ ഒമ്പത് ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലാണ് സർക്കാർ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ, സ്ത്രീകൾക്കായി പ്രത്യേക സ്വയംതൊഴിൽ വായ്പാ പദ്ധതിയും […]

ACTION Crime Lifestyle politics

എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവെച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാഉദ്യോഗസ്ഥർ മർദിച്ചത്. നിലവിലെ ആലപ്പുഴ എംഎൽഎ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു അന്ന് മർദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.  ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടെപട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ സർക്കാരിന്റെ […]

Education kozhikode Latest politics

നാളെ സംസ്ഥാനത്ത് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ […]

court and law Latest

ജന്തർ മന്ദിറിലെ സമരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി; വീഡിയോ കാണാനും വിസമ്മതിച്ചു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡ‍ൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകനോട് ‘ഞങ്ങളുടെ സമയം കളയരുത് ‘ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ജന്തർ മന്ദിറിൽ നടക്കുന്ന സമരം സുപ്രിംകോടതിയിൽ ഉന്നയിക്കാനുള്ള അഭിഭാഷകന്റെ ശ്രമം തള്ളിയ മൂന്നംഗ ബെഞ്ച്, സമരത്തിന്റെ ദൃശ്യങ്ങൾ അങ്ങിയ വീഡിയോകൾ കാണാനും വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിലാണ് അഭിഭാഷകൻ ഈ വിഷയം ഉന്നയിച്ചത്. […]

kozhikode Latest Lifestyle Travel

കോഴിക്കോട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഇൻകം ടാക്സ് ഓഫീസിലേക്ക് വിദ്യാർത്ഥി സംഘടന മാർച്ച് പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ നാളെ ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് നഗരത്തിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.യാത്രക്കാർക്കായി സിറ്റി പോലീസ് പുറപ്പെടുവിച്ച റൂട്ട് മാറ്റങ്ങൾ താഴെ പറയുന്നവയാണ്: പാവങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ: പാവങ്ങാട് നിന്നും നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം – എരഞ്ഞിപ്പാലം – സരോവരം – അരയിടത്തുപാലം വഴി പോകേണ്ടതാണ്. സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ: […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.