whatsapp chat
Call now
Latest

റീസ്റ്റോർ വാട്സ് ആപ്പ് കൂട്ടായ്മ സൗഹൃദ സംഗമവും സന്നദ്ധ പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു

രാമനാട്ടുകര : സന്നദ്ധ സേവകരുടെ സൗഹൃദ സംഗമവും, ജീവ കാരുണ്യ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ സന്നദ്ധ സേവന പ്രവർത്തനത്തിൽ സജീവമായവരുടെ വാട്സ് ആപ്പ് കൂട്ടായ്മ റീസ്റ്റോർ 25′ ആണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. താലൂക്ക് ദുരന്ത നിവാരണ സേന (ടി.ഡി.ആർ.എഫ് ) നേതൃത്വത്തിന്റെ ഏകധിപത്യ നിലപാടുകളിൽ വാട്സ്ആപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു. വ്യക്തിപരമായ ലാഭങ്ങൾക്ക് വേണ്ടി ടി.ഡി.ആർ.എഫ് നെ ദുരുപയോഗം ചെയ്യുകയാണെന്നും, അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിന് നടപടിയുമായി മുന്നോട്ട് പോകാൻ യോഗം […]

Latest

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരിക്കേ മരണപ്പെട്ടു

കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന […]

Latest

ഓണാഘോഷത്തിനിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം; കളക്ടറേറ്റിലെ ജീവനക്കാരന് സസ്‌പെൻഷൻ

ഓണാഘോഷത്തിനിടെ കളക്ടറേറ്റിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കളക്ടറേറ്റിലെ കെ സെക്ഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്. വ്യാഴാഴ്ചായിരുന്നു കളക്ടറേറ്റിലെ ഓണാഘോഷം. കളക്ടർ ഉള്‍പ്പെടെ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ജീവനക്കാരിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ പരാതിക്കാരിയുടെയും ജീവനക്കാരന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ജീവനക്കാരനെ സസ്പെൻഡ്ചെയ്തത്.

Latest

ഓണാഘോഷം അതിരുവിട്ടു, അധ്യാപകന്‍ ശകാരിച്ചു, റെയില്‍ പാളത്തിലേക്ക് ഓടിക്കയറി പ്ലസ്ടു വിദ്യാര്‍ത്ഥി, രക്ഷകരായി പൊലീസ്

കോഴിക്കോട്: സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച്‌ വിദ്യാര്‍ത്ഥി. കോഴിക്കോട് വടകരയിലെ ഒരു സ്‌കൂളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അനിഷ്ട സംഭവങ്ങളുണ്ടായത്. സ്‌കൂളില്‍ ഇന്നലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷ പ്രകടനങ്ങള്‍ പരിധിവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികളെ ശകാരിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനു പിന്നാലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ കൂട്ടുകാരെ ഫോണില്‍ വിളിച്ച്‌ ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറയുകയും ചെയ്തു. […]

Latest Uncategorized

കോട്ടപറമ്പിലെ കുഞ്ഞോണം: അമ്മമാർക്ക് ഓണപ്പുടവ നൽകി

കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ആഘോഷങ്ങളുടെ ഭാഗമായി ചോതി നാളിൽ ‘അമ്മക്കൊരു ദിനം’ പരിപാടി സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് സ്ത്രീകളും കുട്ടികളുമായുള്ള ഗവ. ആശുപത്രിയിൽ ഇന്ന് കുഞ്ഞിന് ജന്മം നൽകിയ അമ്മമാർക്ക്, ആശുപത്രി സ്റ്റോർ സൂപ്രണ്ട് അനിൽകുമാർ ഓണപ്പുടവ നൽകി. ഓണം ആഘോഷങ്ങളുടെ ഭാഗമായി അത്തം നാളിൽ വിളംബരജാഥ, ചിത്തിര നാളിൽ ഓണപ്പാട്ട്, വിശാഖം നാളിൽ കലവറ നിറക്കൽ, തൃക്കേട്ട നാളിൽ ഓണപ്പാച്ചിൽ, മൂലം നാളിൽ കുഞ്ഞോണം തുടങ്ങി വിവിധ പരിപാടികളും നടക്കും.

Latest

ബ്രിക്സ് ഇസ്ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻഡോ. ഹുസൈൻ മടവൂർ ബ്രസീലിലേക്ക്

കോഴിക്കോട്:ബ്രിക്സ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ഗവേഷകന്മാരും പങ്കെടുക്കുന്ന ബ്രസീൽ ഇസ് ലാമിക് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രമുഖ മത പണ്ഡിതൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം. ബ്രസീലിൻ്റെ പൈതൃക സാംസ്കാരിക നഗരമായ റിയോ ഡി ജെനീറോവിൽ സെപ്തംമ്പർ മൂന്ന് മുതൽ അഞ്ച് വരെയുള്ള തീയതികളിലാണ് ഉച്ച കോടി നടക്കുന്നത്.ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ , ഇന്ത്യ , ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇന്തോനേഷ്യ, യു . എ . ഇ , ഇറാൻ, എത്യോപ്യ […]

Latest

പൊലീസ് എത്തിയപ്പോള്‍ നായകളെ അഴിച്ചുവിട്ടു; കോഴിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍, പിടിച്ചത് 30 ഗ്രാം എംഡിഎംഎ

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.

Latest

പേരാമ്ബ്ര തെരുവുനായയുടെ ആക്രമണം, തമിഴ്നാട് സ്വദേിയടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പേരാമ്ബ്ര ആവളയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർക്കടക്കമാണ് പരിക്കേറ്റത്. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

Latest

താമരശ്ശേരി ലഹരിവേട്ട: പിടിയിലായത് യുവാക്കളെ ലഹരിക്ക്‌ അടിമകളാക്കി വിതരണക്കാരാക്കുന്ന സംഘം

കോഴിക്കോട്: താമരശ്ശേരിയില്‍ 55 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായവർ നാളുകളായി പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ഉണ്ടായിരുന്നവർ. താമരശ്ശേരി അമ്ബായത്തോട് മലയില്‍ അല്‍ഷാജ് (29), താമരശേരി ചുടലമുക്ക് അരേറ്റും ചാലില്‍ ബാസിത് (30) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻഡിന് സമീപം താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ് കുമാറും സംഘവും പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ് പി. കെ.ഇ. ബൈജുവിന്റെ കീഴിലാണ് അന്വേഷണ സംഘം പ്രവർത്തിച്ചിരുന്നത്. പിടികൂടിയ ലഹരിക്ക് ഒന്നര ലക്ഷം രൂപ വില വരും. […]

Latest

കോഴിക്കോട്ട് ലാബിനുള്ളില്‍ കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻശ്രമം; വസ്ത്രം തുമ്ബായി, പ്രതി പിടിയില്‍

ഉള്ള്യേരിയില്‍ ലാബില്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരൻ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്നുപിടിച്ച്‌ അക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ചതോടെ സമീപത്തെ ഹോട്ടല്‍ ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും പ്രതിരക്ഷപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. ജോലി തേടി എത്തിയ ഇയാള്‍ വഴിയിലൂടെ നടന്നുപോകുമ്ബോള്‍ ജീവനക്കാരി ലാബ് തുറക്കുന്നത് കണ്ട് അകത്തുകയറി ആക്രമിക്കുകയായിരുന്നു. […]

Crime Latest

തുണിക്കടയില്‍ ജോലിചെയ്ത 16കാരിയെ കാറില്‍ കടത്തി, മദ്യംനല്‍കി പീഡിപ്പിച്ച്‌ വഴിയിലുപേക്ഷിച്ചു; പ്രതി പിടിയില്‍

രാമനാട്ടുകര: ഇതരസംസ്ഥാനക്കാരിയായ 16 വയസ്സുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മദ്യംനല്‍കി ലൈംഗികപീഡനംനടത്തി വഴിയിലുപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍.മലപ്പുറം കോട്ടക്കല്‍ പൂക്കിപ്പറമ്ബ് വള്ളിക്കാട്ട് റിയാസി(29)നെയാണ് ചെന്നൈയില്‍നിന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവറായിരുന്ന ഇയാളുടെ സുഹൃത്ത് നേരത്തേ പിടിയിലായിരുന്നു. കഴിഞ്ഞ 19-നാണ് സംഭവം. രാമനാട്ടുകരയിലെ ഒരു തുണിക്കടയില്‍ ജോലിചെയ്യുന്ന കുട്ടി തിരിച്ചെത്തേണ്ട സമയമായിട്ടും കാണാതായതോടെ ബന്ധുക്കള്‍ തിരച്ചിലാരംഭിച്ചു. അന്നുതന്നെ ഫറോക്ക് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. 20-ന് ഉച്ചയോടെ വീടിനടുത്തുള്ള റോഡില്‍ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. തന്റെ സുഹൃത്തായ റിയാസാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പോലീസിന് […]

Latest

മാവൂരില്‍ പുലി? പരിശോധിക്കാൻ വനംവകുപ്പ്

കോഴിക്കോട്: പുലിയെ കണ്ടതായി പറയുന്ന മാവൂരില്‍ ഇന്ന് വനംവകുപ്പ് സംഘം പരിശോധന നടത്തും. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആർആർടി സംഘവും സ്ഥലത്തെത്തും. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കും. ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരൻ കണ്ടത്. പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മുമ്ബും ഗ്രാസിം കൊമ്ബൗണ്ടിനുള്ളില്‍ പുലിയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. അന്ന് കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയിരുന്നില്ല.

Latest

മതസൗഹാർദ്ദത്തിൻ്റെ വേറിട്ട കാഴ്ചയായി വിലങ്ങാട്ട് വീടിൻ്റെ ശിലാസ്ഥാപന കർമ്മം

വാണിമേൽ: കോഴിക്കോട് ജില്ലയിലെ ഉരുൾ പൊട്ടിയ വിലങ്ങാട്ട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ചു നിർവഹിച്ചത് മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായി. ദുരന്തത്തിനിരയായ വിലങ്ങാട് സ്വദേശി അഭിലാഷിന് വേണ്ടി മേപ്പയൂർ സലഫിയ അസോസിയേഷൻ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങാണ് മതസൗഹാർദ്ദത്തിന്റെ മനോഹര വേദിയായത്. സലഫിയ അസോസിയേഷൻ പ്രസിഡണ്ടും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോ : ഹുസൈൻ മടവൂർ, താമരശ്ശേരി രൂപതാ വികാരി ജനറൽ മോൺ അബ്രഹാം വാലിൽ എന്നിവർ […]

Crime Latest

ലഹരി കൂടിപ്പോയി, മരിച്ചതോടെ എടുത്ത് ചതുപ്പില്‍ താഴ്ത്തി; യുവാവിനെ കാണാതായ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍

എലത്തൂർ സ്വദേശിയായ വിജില്‍ എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ വൻ വഴിത്തിരിവ്. അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് എലത്തൂർ പോലീസ് കസെടുത്തിരിക്കുന്നത്. 2019 മാർച്ച്‌ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെയാണ് കാണാതായത്. ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. കോഴിക്കോട് […]

Latest Uncategorized

മരണം

പെരുമണ്ണ : പെരുമണ്ണ കുറുങ്ങോട്ടുമ്മൽ താമസിക്കും മാമു (60) മരണപ്പെട്ടു (ഇറച്ചി കച്ചവടം പെരുമണ്ണ).മയ്യത്ത് നിസ്കാരം രാവിലെ 11:30 ന് ഇയ്യക്കാട്ടിൽ ജുമഅത്ത് പള്ളിയിൽ. കബറടക്കം മാത്തോട്ടം ജുമുഅത്ത് പള്ളിയിൽ

Health Latest

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും അന്നേ ദിവസം മുതല്‍ ഈ ബ്ലോക്കില്‍ ലഭ്യമാക്കുന്നതാണ്. 27-08-2025ന് രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് 02.05.2025 മുതല്‍ അടച്ചിട്ടിരുന്നു. […]

Health Latest

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 47കാരന് രോഗബാധ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു മാസം മുമ്ബ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷൻ നടത്തി. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച […]

Crime Latest

ഇസ്റ്റഗ്രാംവഴി പരിചയം, 17-കാരിയെ വീട്ടിലെത്തിച്ച്‌ കൂട്ടബലാത്സംഗം; കോഴിക്കോട്ട് നാലുപേര്‍ അറസ്റ്റില്‍

പേരാമ്ബ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുൻ ദാസ് (19), വേളം പെരുമ്ബാട്ട് മീത്തല്‍ സി കെ ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്.അഭിഷേക് മൂന്നാംതവണയാണ് പോസ്കോ കേസില്‍ പ്രതിയാകുന്നത്. പ്രതികളില്‍ ഒരാളായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവർഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുൻ ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് […]

Latest

കോഴിക്കോട് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച്‌ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചെന്ന് പരാതി

കോഴിക്കോട് നാദാപുരത്ത് ജീവിച്ചിരിക്കുന്നയാളെ മരിച്ചെന്ന് കാണിച്ച്‌ വോട്ടർ പട്ടികയില് നിന്ന് നീക്കാന്‍ ശ്രമമെന്ന് പരാതി.നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ കല്ലുള്ളതില്‍ കല്യാണിയുടെ വോട്ട് നീക്കാനാണ് സിപിഎം പ്രവർത്തകന്‍ പരാതി നല്‍കിയത്. ഹിയറിങിന് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ കല്യാണി നേരിട്ടാണ് നോട്ടീസ് സ്വീകരിച്ചത്. യുഡിഎഫ് അനുകൂല വോട്ട് ഇല്ലാത്താക്കാനാണ് സിപിഎം ശ്രമമെന്ന് പ്രദേശത്തെ യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.ഇന്നലെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെത്തി നല്കിയ നോട്ടീസ് കണ്ട് കല്യാണി ഞെട്ടി. താന്‍ മരിച്ചതായി പരാതിയുണ്ടെന്നും മരിച്ചിട്ടില്ലെങ്കില്‍ തെളിവ് ഹാജരാക്കണമെന്നുമായിരുന്നു നോട്ടീസ്. കോണ്‍ഗ്രസ് […]

Latest

5.801 ഗ്രാം MDMA യുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ

കോഴിക്കോട്: 5.801 ഗ്രാം MDMA യുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം എ വിലപ്പന നടത്തുന്നുവെന്ന പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്. പന്നിയങ്കര പോലീസ് പരിശോധനക്കെത്തിയപ്പോൾവീടിന്സമീപത്തുള്ള റോട്ടിൽവെച്ച് പരസ്യമായിഎംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെശ്രദ്ധയിൽപെട്ടുപോലീസിനെ കണ്ടപ്പോൾ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോൾ അമിതമായ ലഹരിക്കടിമയാണ് കൂടാതെ ചെറിയ പാക്കറ്റുകൾ ആയി വിൽപ്പനയും ഉണ്ട് എം ഡി […]

Latest

വോട്ടർ പട്ടികയിൽ വ്യാപക തിരിമറി,പഞ്ചായത്ത്‌ സെക്രട്ടറിയെ ഘോരാവോ ചെയ്തു

പേരാമ്പ്ര: കള്ള വോട്ട് ചേർക്കാൻ സെക്രട്ടറിയുടെ ഒത്താശ ആരോപിച്ച് യൂ ഡിഎഫ് പ്രതിഷേധിച്ചു.നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ചാണ് യൂ ഡി എഫ് നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിയെ ഘോരാവോ ചെയ്തത്. യഥാർത്ഥ വോട്ടർമാരെ അതത് വാർഡുകളിൽ ചേർക്കുന്നതിന് പകരം പല വാർഡുകളിലും ഉൾപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറി കൂട്ട് നിൽക്കുന്നുവെന്ന് യൂ ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ഇരുപതും അതിലധികവും വർഷം സ്ഥലത്ത് നിന്ന് മാറി താമസിക്കുന്നവരെ അതത് വാർഡുകളിലെ വോട്ടർ പട്ടികയിൽ തന്നെ നില […]

Food Latest Lifestyle

പലനാടുകളിലെ ഭക്ഷണം കഴിക്കാം, ഗുണമേന്മ ഉറപ്പാക്കും, കോഴിക്കോട് ബീച്ചിലെ ഫുഡ്‌സ്ട്രീറ്റ് ഒരുമാസത്തിനകം

കോഴിക്കോട്: ബീച്ചിലെത്തുന്നവർക്ക് കടലിനോട് മിണ്ടിപ്പറഞ്ഞ്, കാറ്റിനോട് കൂട്ടുകൂടി വൃത്തിയുള്ള ഭക്ഷണം രുചിക്കാം, ഇതിനായി ആധുനികസൗകര്യങ്ങളോടെ ബീച്ചില്‍ ഒരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഒരു മാസത്തിനുള്ളില്‍ തുറക്കും. ഒരേ മാതൃകയില്‍ ഒരുക്കുന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ഉന്തുവണ്ടികളാണ് (ബങ്ക്) ബീച്ചില്‍ ഇനിയുണ്ടാവുക. സ്ട്രീറ്റിന്റെ പണിയുടെ ഭാഗമായി രണ്ട് ഉന്തുവണ്ടികള്‍ ഇപ്പോഴൊരുക്കുന്ന സ്ഥലത്ത് എടുത്തുവെച്ചിട്ടുണ്ട്. സെപ്റ്റംബർ 15-നുള്ളില്‍ പണി പൂർത്തിയാക്കാനാണ് ശ്രമം.ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷൻ), കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വൃത്തിയുള്ള, ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് […]

Accident Latest

വാഹനമിടിച്ച്‌ മരണം: കാര്‍ പിടിച്ചത് അഞ്ഞൂറോളം CCTV ദൃശ്യം പരിശോധിച്ച്‌; ഡ്രൈവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്

വടകര വള്ളിക്കാട് കാറിടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.കാർ ഓടിച്ച കടമേരി സ്വദേശി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് നോട്ടീസ് നല്‍കിയത്. ഉള്ള്യേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കാറിന്റ ഉടമയോട് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശം നല്‍കിയെങ്കിലും ഉടമ ഇതുവരെ ഹാജരായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.15-ഓടെ വള്ളിക്കാട് പോലീസ് എയിഡ് പോസ്റ്റിന് സമീപമാണ് അമല്‍ കൃഷ്ണ എന്നയാളെ ഇന്നോവ കാർ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് […]

Latest

മൂരിയാട് പാലംമുതല്‍ മാങ്കാവ് ബൈപ്പാസ് വരെ ഇനി എം.പി. വീരേന്ദ്ര കുമാര്‍ റോഡ്

കോഴിക്കോട് കോർപ്പറേഷനിലെ മൂരിയാട് പാലംമുതല്‍ മാങ്കാവ് ബൈപ്പാസ് ജങ്ഷൻ വരെയുള്ള റോഡ് ഇനി മുതല്‍ എം.പി.വീരേന്ദ്ര കുമാർ റോഡ് എന്നറിയപ്പെടും. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥമാണ് റോഡ് നാമകരണം ചെയ്തത്. കാളൂർ റോഡ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് റോഡ് നാമകരണം ചെയ്തത്. റോഡിന് എം.പി. വീരേന്ദ്രകുമാറിന്റെ പേര് നല്‍കിയ കോഴിക്കോട് കോർപ്പറേഷനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ആർജെഡി സംസ്ഥാന അധ്യക്ഷനും […]

Latest

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം. മെഡിക്കല്‍ കോളജില്‍ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടില്‍ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികള്‍ക്ക് ഷോക്കേറ്റിട്ടുണ്ടെന്ന് […]

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.