പേരാമ്ബ്രയിലെ 17-കാരിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തല്‍ മിഥുൻ ദാസ് (19), വേളം പെരുമ്ബാട്ട് മീത്തല്‍ സി കെ ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്.അഭിഷേക് മൂന്നാംതവണയാണ് പോസ്കോ കേസില്‍ പ്രതിയാകുന്നത്.

പ്രതികളില്‍ ഒരാളായ അഭിഷേക് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ കായണ്ണയുള്ള വീട്ടില്‍ എത്തിച്ചത്. ഈവർഷം ഏപ്രില്‍ മാസത്തിലാണ് അഭിഷേകമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. മിഥുൻ ദാസിന്റെ കായണ്ണയിലെ വീട്ടില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതി.
പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുമ്ബാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് വിട്ടു. പ്രതികളില്‍ മൂന്നുപേരെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


