whatsapp chat
Call now
Latest

റീസ്റ്റോർ വാട്സ് ആപ്പ് കൂട്ടായ്മ സൗഹൃദ സംഗമവും സന്നദ്ധ പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു

രാമനാട്ടുകര : സന്നദ്ധ സേവകരുടെ സൗഹൃദ സംഗമവും, ജീവ കാരുണ്യ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ സന്നദ്ധ സേവന പ്രവർത്തനത്തിൽ സജീവമായവരുടെ വാട്സ് ആപ്പ് കൂട്ടായ്മ റീസ്റ്റോർ 25′ ആണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്.

താലൂക്ക് ദുരന്ത നിവാരണ സേന (ടി.ഡി.ആർ.എഫ് ) നേതൃത്വത്തിന്റെ ഏകധിപത്യ നിലപാടുകളിൽ വാട്സ്ആപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു. വ്യക്തിപരമായ ലാഭങ്ങൾക്ക് വേണ്ടി ടി.ഡി.ആർ.എഫ് നെ ദുരുപയോഗം ചെയ്യുകയാണെന്നും, അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിന് നടപടിയുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു.

റാഫി തയ്യിൽ പെരിങ്ങാവ്, അധ്യക്ഷത വഹിച്ചു, റസാഖ് കൊടുവള്ളി സംഗമം ഉത്ഘാടനം ചെയ്തു,സംഗമത്തിൽ അസീസ് മഠത്തിൽ, സലീം കൊമ്മേരി, ഉഷ തിരൂർ, ജലീൽ വെട്ടുപാറ, എഫ്. എൽ. എസ് സിദ്ദിഖ്, ശംസു പുല്ലിക്കടവ്, റിയാസ് മാളിയേക്കൽ, മിർഷാദ് ചെറിയേടത്ത് തുടങ്ങിയ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. വിപിൻ തുവ്വശ്ശേരി, കെ കെ മുനീർ ചേലേമ്പ്ര, ആഷിഖ് താനൂർ, അഷ്‌റഫ്‌ മുതുവല്ലൂർ, ഫസൽ കാടപ്പടി, നാസർ അരീക്കാട്, ലത്തീഫ് ചേലേമ്പ്ര, ഫൈസൽ മുതുവല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

indiannewstime

About Author

Leave a Reply

Your email address will not be published. Required fields are marked *

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.