
CISF സംഘടിപ്പിക്കുന്ന വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ – 2026 ഫെബ്രുവരി 20ന് കോഴിക്കോട് ജില്ലയിൽ എത്തിച്ചേരും.രാജ്യത്തിന്റെ തീരദേശ സുരക്ഷയും ദേശീയ ഐക്യവും ജനകീയ പങ്കാളിത്തവും ലക്ഷ്യമാക്കി CISF സംഘടിപ്പിച്ചു വരുന്ന കോസ്റ്റൽ സൈക്ലോത്തോൺ ഈ വർഷം “വന്ദേ മാതരം കോസ്റ്റൽ സൈക്ലോത്തോൺ” എന്ന പേരിലാണ് നടക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരദേശത്തിലൂടെയും പടിഞ്ഞാറൻ തീരദേശത്തിലൂടെയും 6553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ പര്യവേഷണമാണ് സൈക്ലോതോൺ, രണ്ട് ടീമുകളിൽ 65 സൈക്ലിസ്റ്റുകളും മറ്റ് CISF അംഗങ്ങളും ഉൾപ്പെടെ ഏകദേശം 120 പേർ പങ്കെടുക്കുന്നുണ്ട്.ഇരു ടീമുകളും ഫെബ്രുവരി 22ന് കൊച്ചിയിൽ എത്തിച്ചേരുകയും അവിടെ നടക്കുന്ന സമാപന ചടങ്ങുകളോടെ സൈക്ലോത്തോൺ സമാപിക്കുകയും ചെയ്യും.പടിഞ്ഞാറൻ തീരദേശത്തിലൂടെ സഞ്ചരിക്കുന്ന ടീം ഫെബ്രുവരി 20ന് രാവിലെ 0730 മണിയോടെ കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരും. തുടർന്ന് കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, CISF യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്ലോത്തോൺ അംഗങ്ങൾക്ക് സ്വീകരണം നൽകി ഫ്ലാഗ് ഓഫ് നടത്തും.ഫ്ലാഗ് ഓഫിന് ശേഷം ഏകദേശം 30 കിലോമീറ്റർ സഞ്ചരിക്കുന്ന സംഘം രാവിലെ 0900 മണിയോടെ സർഗലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, ഇരിങ്ങൽ, എത്തിച്ചേരും. അവിടെ മത്സ്യത്തൊഴിലാളികളുമായും കുട്ടികളുമായും സംവദിക്കും. തുടർന്ന് യാത്ര തുടരുന്ന സംഘം ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, താനൂർ നടക്കുന്ന സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുമായും,മത്സ്യ തൊഴിലാളികളുമായി സംവദിക്കും. ഒപ്പം സ്കൂൾ വിദ്യാർതികളുമായി സൗഹൃദ ഫുട്ബോൾ പ്രദശനവും ഉണ്ടായിരിക്കും.വൈകുന്നേരം 0500 മണിയോടെ സംഘം തുഞ്ചൻ മെമ്മോറിയൽ റിസർച്ച് സെന്ററിൽ എത്തിച്ചേരും. അവിടെ നടക്കുന്ന സ്വീകരണ സമ്മേളനത്തിലും കലാ–സാംസ്‌കാരിക പരിപാടികളിലും ടീം പങ്കെടുക്കും. വിദ്യാർത്ഥികൾ, NCC കേഡറ്റുകൾ, കോഴിക്കോട് വിമാനത്താവളത്തിലെ CISF അംഗങ്ങൾ എന്നിവർ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. പ്രസ്തുത പരിപാടി ശ്രി അബ്ദുൽ റഹിമാൻ, കായിക വകുപ്പ് മന്ത്രി ഉത്ഘാടനം നിർവഹിക്കുകയും, ശ്രി ശങ്കര റാവു ബൈറെഡ്ഢി, Commandant, CISF കാലിക്കറ്റ് എയർപോർട്ട്, ശ്രി കുറുക്കോളി മൊയ്‌ദീൻ, MLA, തിരൂർ നഗര സഭ പ്രതിനിധികൾ ആശംസകൾ അർപ്പിക്കുകയും ചെയ്യും.ഫെബ്രുവരി 21ന് രാവിലെ 0600 മണിക്ക് ശ്രി വി ആർ വിനോദ്, കളക്ടർ മലപ്പുറം ഫ്ലാഗ്ഗ് ഓഫ് നിർവഹിച്ചു വീണ്ടും സംഘം കൊച്ചിയിലേക്കുള്ള യാത്ര തുടരും.
