രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എഫ്ഐആറുകളുമായി മുന്നോട്ടുപോയാല്‍ സമരവുമായി രംഗത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കോക്രോച്ച് ജനതയുടെ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. എക്സിലൂടെയാണ് ദീപ്കെയുടെ പ്രതികരണം.
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത് കേന്ദ്രം അവസാനിപ്പിക്കണമെന്നും അഭിജിത് ദീപ്കെ പറഞ്ഞു. വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തിലെ സുപ്രിംകോടതി വിധിക്കെതിരെയും സിജെപി പ്രതികരിച്ചു. എഫ്ഐആറുകളുമായി മുന്നോട്ടുപോകാനുള്ള ഉത്തരവില്‍ സിജെപി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പിന് വിരുദ്ധമാണ് കോടതി ഉത്തരവെന്നും സിജെപി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നല്കിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കോടതി ഉത്തരവ് അസ്വീകാര്യമെന്നും സിജെപി പ്രതിനിധികള്‍ പറഞ്ഞു. ഇതിനുപുറമെ ഡല്‍ഹിയിലെ എകെജി ഭവനിലെത്തി എസ്എഫ്ഐ ഡല്‍ഹി സെക്രട്ടറിയും ജെഎന്‍യു മുന്‍ യൂണിയന് അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമത്തിനെതിരെയും സിജെപി നിലപാട് വ്യക്തമാക്കി.

എസ്എഫ്ഐക്ക് പിന്തുണയുമായി സിജെപി വക്താക്കള്‍ രംഗത്തെത്തി. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം. സജിയുമായി സിജെപി വക്താവ് വൈഷ്ണവി ഘോര്‍ സംസാരിക്കുകയും ചെയ്തു.



